NS Reflections: 3:78-84 by Ilm For Success Admin

അസ്സലാമു അലൈക്കും

ആലു  ഇമ്രാൻ എഴുപത്തിട്ട് മുതൽ 84 വരെയുള്ള ആയത്തുകളുടെ റിപ്ലക്ഷൻ

വേദക്കാരിൽ നിന്നും ഒരു വിഭാഗം ആളുകൾ അല്ലാഹുവിന്റെ വചനങ്ങളിൽ കൃത്രിമത്വം കെട്ടിച്ചമച്ച് അത് അല്ലാഹുവിന്റെ ആണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു ഇതിൽ ജാഗരൂകരായി  ഇരിക്കാന്‍ അല്ലാഹു നമ്മോട് കൽപ്പിക്കുകയാണ് അതുകൊണ്ട് മതപരമായ ഏതൊരു സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുമ്പോൾ അത് സഹിഹ യതാണോ എന്ന് വ്യക്തമായതിനുശേഷം അത് ചെ  യ്യാൻ പാടുള്ളൂ എന്ന് അറിയിക്കുകയാണ്

അല്ലാഹു വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നൽകിയ ഒരാൾ അല്ലാഹുവിന്റെ പുറമേ തന്നെ ആരാധിക്കണമെന്ന് ഒരിക്കലും പറയുകയില്ല അങ്ങനെയുള്ളവരെ അല്ലാഹു പ്രവാചകന്മാർ ആക്കിയിട്ടുമില്ല ദൈവത്തിന്റെ അവതാരമാണെന്ന് ആരോപിച്ച് ധാരാളം ആൾദൈവങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് അവരെന്നും ദൈവമോ ദൈവത്തിന്റെ അവതാരമോ അല്ല എന്നാൽ വേദഗ്രന്ഥവും വിജ്ഞാനവും നൽകുകയും പിന്നീട് അതിനുള്ള അതിനെ സത്യപ്പെടുന്ന ഒരു റസൂൽ  നിങ്ങൾക്ക്  വന്നാൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും  ചെയ്യേണ്ടതാണ് എന്ന് അല്ലാഹു വേദക്കാരോട് കരാർ വാങ്ങിയ സന്ദർഭം ഓർമിപ്പിക്കുകയാണ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയുടെ നിയോഗം കുറിച്ച് പ്രതിപാദിക്കുകയാണ് അതിന് സാക്ഷ്യം വഹിക്കാൻ അവരോട് ആവശ്യപ്പെടുകയാണ് ഇനി ആരെങ്കിലും അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞാൽ അവർ തന്നെയാണ് ഫാർസിക്കുകൾ

അല്ലാഹു പറയുന്നു ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന് കീഴ്പ്പെട്ട് അനുസരണ പൂർണമോ നിർബന്ധപൂർണ്ണമോ കീഴ്പ്പെടുക്കുകയാണെന് അവനിലേക്ക് തന്നെ മടക്കപ്പെടുകയും ചെയ്യുന്നു

അല്ലാഹു അയച്ച എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണമെന്നും അവരിൽ ഒരാളെയും നിഷേധിക്കരുതെന്നും ഈ ആയത്തുകൾ പഠിപ്പിക്കുന്നു.  എല്ലാ പ്രവാചകന്മാരും ഒരേ സന്ദേശമാണ് കൊണ്ടുവന്നത് അല്ലാഹുവിന് മാത്രം ആരാധിക്കുക

ഈ ആയത്തുകളിലൂടെ മനസ്സിലാക്കുന്നത്  സത്യത്തിന് നാം ഒരിക്കലും വളച്ചൊടിക്കരുത് ആരാധന അല്ലാഹുവിന് മാത്രം ആക്കുക അല്ലാഹുവിനോട് ഉള്ള കരാറും വാഗ്ദാനങ്ങളും പാലിക്കുക എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കുക ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധിക്ക് പൂർണമായി കീഴടങ്ങുക

അല്ലാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

ആമീൻ

3:78

സത്യത്തെ വളച്ചൊടിക്കരുത്

വേദഗ്രന്ഥത്തിൻറെ വായനയിൽ തങ്ങളുടെ നാവുകളെ അവർ വളച്ചു തിരിക്കും എന്ന് പറഞ്ഞിരിക്കുന്നു. മതപരമായ കാര്യങ്ങൾ പഠിക്കുമ്പോഴാണെങ്കിലും അല്ലെങ്കിൽ പഠിപ്പിക്കുമ്പോഴാണെങ്കിലും നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് .സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പലതും വ്യാജമായി സൃഷ്ടിച്ച് അത് പിന്നെ സോഷ്യൽ മീഡിയകളിലും മറ്റും ഷെയർ ചെയ്തു അങ്ങനെ തെറ്റിദ്ധാരണ പുലർത്തുന്ന ഒരു സാഹചര്യം ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് കാണാവുന്നതാണ്.കേൾക്കുന്ന കാര്യങ്ങൾ ആധികാരികമാണോ എന്ന് പരിശോധിക്കാനും, അന്ധമായ അനുകരണത്തിന് പകരം വിവേചനബുദ്ധിയോടെ ചിന്തിക്കാനും നാം ശ്രദ്ധിക്കണം. സത്യസന്ധതയാണ് ഒരു വിശ്വാസിയുടെ മുഖമുദ്ര.

3:79

*സ്വന്തത്തിലേക്കല്ല, അല്ലാഹുവിലേക്കു വിളിക്കുന്ന റബ്ബാനികൾ

ഈ ആയത്തിൽ ചിന്തിച്ചത് അല്ലാഹുവിൻറെ ഗ്രന്ഥം കുറച്ചാണ് എങ്കിലും അറിയാൻ ശ്രമിക്കുന്നവരാണല്ലോ നമ്മൾ. പലപ്പോഴും മുൻകാല പഠനങ്ങൾ നോക്കുമ്പോൾ ഒരു ചെറിയ തോതിൽ എങ്കിലും അല്ലാഹുവിലേക്ക് വിളിക്കുന്നതിന് പകരം നമ്മുടെ ദഅവ നമ്മിലേക്ക്‌ ആകർഷിക്കാനുള്ളതായിരുന്നു എന്ന് ഇപ്പോൾ ചിന്തിച്ചു പോവുന്നത്. പഠിക്കുന്നത് സ്വയം മാറ്റം വരുത്തി, റബ്ബിനോട് ഏറ്റവും നല്ല രീതിയിൽ അടുത്ത്, റബ്ബിന്റെ ശരിയായ അടിമകൾ ആവുകയും  അതുവഴി അല്ലാഹുവിലേക്ക് മറ്റുള്ളവരെയും അടുപ്പിക്കുകയും  ചെയ്യാനാണ് ശ്രമിക്കേണ്ടത്.

'Thadurusoon' എന്ന പദം വെറുതെ വായിച്ചു പോവലല്ല

കാര്യങ്ങൾ ആഴത്തിൽ പഠിച്ച ചിന്തിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. ശരിക്ക് അറിവ് ആഴത്തിൽ ആകുമ്പോൾ മാത്രമേ നമുക്ക് ഈമാനും കൂടെ യാഖീനുമൊക്കെ ഹൃദയത്തിൽ ഉണ്ടാവുകയുള്ളൂ.അപ്പോഴേ റബ്ബിനെ കൂടുതൽ അടുത്തറിയാനും റബ്ബാനി ആയിത്തീരാനും സാധിക്കുകയുള്ളൂ.

كونو ربّٰنيّون

എന്നത് ചിന്തിച്ചപ്പോൾ ജീവിതത്തിൻറെ എല്ലാ സമയത്തും റബ്ബിനെ മാത്രം ആരാധിക്കുന്ന, അങ്ങേയറ്റം അടുത്തവൻ. ദുനിയാവിന്റെ കാര്യങ്ങൾ ചെയ്യുമ്പോൾ ആണെങ്കിലും അതിൽ മുഴകാതെ റബ്ബിനെ മറക്കാത്ത ഒരു ജീവിതം, ദുനിയാവിന് വേണ്ടി വർക്ക് ചെയ്യുമ്പോഴും അവന്റെ ഹൃദയം അല്ലാഹുവിൽ ആയിരിക്കും. ശിർക്ക്‌ കലർന്നാൽ എല്ലാ കർമ്മങ്ങളും നശിക്കുന്ന ഒരു ഹദീസ് പറഞ്ഞല്ലോ;ശരിക്കും ഭയപ്പെടുത്തുന്നതാണ്.

നമ്മൾ എത്ര പഠിക്കുന്നുണ്ട് ഞാൻ എത്ര പഠിപ്പിക്കുന്നുണ്ട് ഞാൻ ആ ദഅവ ചെയ്യുന്നുണ്ട്,ഇത്  ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞാലും,നമ്മുടെ intention മാറിപ്പോയാൽ മതി എല്ലാം നശിക്കാൻ. പണ്ഡിതന്മാർ പറഞ്ഞതായി തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് നിയ്യത്ത് നന്നാക്കാൻ ഞാൻ പണിപ്പെട്ടത് പോലെ മറ്റൊന്നിനും പ്രയാസപ്പെട്ടിട്ടില്ല എന്ന് സുബ്ഹാനല്ലാഹ്.

അബുഹുറൈറ (r) നിവേദനം ചെയ്ത നരകത്തിലേക്ക് പോകുന്ന ആദ്യ വിഭാഗക്കാരെ കുറിച്ചുള്ള ഹദീസ് നമ്മൾ അറിഞ്ഞതാണ്.

നമ്മുടെ പഠനത്തിന്റെയും ദഅവ യുടെയും ഒക്കെ ലക്ഷ്യം ഒരു അണുമണി വിഷം കലർന്നാൽ അത് മതി മൊത്തം ആ വിഷം പടരാൻ..

معاذ الله

റബ്ബാനി എന്നത് റബ്ബിലേക്കും തർബിയിലേക്കും connect ആണെന്ന് പറഞ്ഞപ്പോൾ എത്രത്തോളം ചിന്തിക്കണം. ഓരോ സെക്കൻഡും നാവു ദിക്ർനാൽ നനയണം അല്ലേ.Bilal (r) അന്ന് അഹദ്, അഹദ് എന്ന് പറഞ്ഞില്ലേ, ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് എന്താ അറിയാമായിരുന്നത്?ഒരു അറിവും എത്തിയിട്ടില്ലാഞ്ഞിട്ടും അവരുടെ വിശ്വാസത്തിന്റെ വേരുകൾ അത്രയ്ക്കും deep ആയിരുന്നു. നമ്മൾക്കിന്ന് എല്ലാ സൗകര്യങ്ങളുമുണ്ട്, അറിവുകൾ വിരൽത്തുമ്പിൽ, അങ്ങനെ എല്ലാമെല്ലാം.എന്നാൽ ഞാൻ എൻറെ കാര്യം പറഞ്ഞാൽ എത്ര നേരം എനിക്ക് ദിക്ർ ന് വേണ്ടി ഇരിക്കാൻ  സാധിക്കാറുണ്ട് ❓😟

ഓരോ നിമിഷം ആ റബ്ബിനെ ഓർത്തോർത്തു ദിക്ർ ചെയ്യാൻ..

ഓരോ പ്രാവശ്യം നമ്മൾക്ക്‌ വേണ്ട തർബിയ ചെയ്യുന്ന ആ റബ്ബിനെ ഹൃദയം കൊണ്ട് ഓർത്തിരിക്കാൻ❗ നിസ്കാരം കഴിഞ്ഞാലും തിരക്കാണ്, എവിടെയാണ് നമ്മുടെ മുജഹദാ❗ ദുനിയാവിന്റെ തിരക്കിലാണെങ്കിലും ഹൃദയം റബ്ബിലേക്ക് ഓടിയെത്താൻ കൊതിക്കാറുണ്ടോ ❓ എത്രമാത്രം ചിന്തിക്കാനും മാറ്റം വരുത്താനും ഉണ്ട്. നമ്മുടെ പഠനത്തിലും ദഅവയിലും ഒക്കെ റബ്ബിനെ മാത്രം കേന്ദ്രീകരിച്ച് ചെയ്യാൻ നമുക്ക് പറ്റാറുണ്ടോ?മറ്റൊരു മുഖവും ഓർക്കാതെ എന്റെ റബ്ബിന് വേണ്ടി പൂർണമായി 'റബ്ബാനി' ആവാൻ എനിക്ക് സാധിക്കാറുണ്ടോ❓😟

3:80

നമ്മുടെ പ്രബോധനം എങ്ങനെയാണെന്ന് വിലയിരുത്തിക്കൊണ്ടേയിരിക്കണം

ഒരാൾക്ക് അല്ലാഹു എത്ര വലിയ അറിവും ഹിക്മത്തും നൽകിയാലും അത് ഒരിക്കലും അദ്ദേഹത്തിനെ തന്റെ ജനങ്ങൾക്കിടയിൽ ആകർഷിക്കാനോ അതിനെ തുടർന്നുള്ള വ്യക്തിപൂജയിലേക്ക് എത്തുന്ന രീതിക്കും എതിരെ അല്ലാഹു കർശനമായി താക്കീത് ചെയ്യുകയാണ്. ഈ സമൂഹത്തിൽ.ഇത്തരത്തിലുള്ള കാഴ്ചകളും നാം കാണാറുണ്ട് എന്നാൽ ശരിയായ ഒരു പ്രബോധകന്റെ അടുത്ത് നിന്ന് ഒരിക്കലും ഇത്തരം കാര്യങ്ങൾ ഉണ്ടാവില്ല. അയാളെ തന്നെ ആരാധിക്കുന്നതിൽ മാത്രമല്ല മലക്കുകളിലും ജിന്നുകളിലും നബിമാരിലും മറ്റു വലിയ്യുകളെ ആരാധിക്കുന്നതും support ചെയ്യില്ല.ശരിയായ 'റബ്ബാനി' ഒരിക്കലും അത്തരം കാര്യങ്ങൾ ചെയ്യില്ല. നേതൃത്വം ആയാലും അറിവായാലും അത് ജനങ്ങളെ അല്ലാഹുവിലേക്കടുപ്പിക്കുന്ന ഒരു പാലം മാത്രമാകണം.

നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ത് ദഅവ ചെയ്യുപ്പോഴും 'അത് ഞാൻ ചെയ്തതാണ്' എന്ന ചിന്ത മാറ്റിവെച്ച് താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണോ എന്ന് എപ്പോഴും വിലയിരുത്തിക്കൊണ്ടേയിരിക്കുക.ലക്ഷ്യം എപ്പോഴും അത് മാത്രമായിരിക്കണം.

3:81

എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ നിന്നുള്ളവർ

എല്ലാ പ്രവാചകന്മാരും കൊണ്ടുവന്നത് ഒരേ സന്ദേശമാണ്,ഓരോ പ്രവാചകന്മാരും തനിക്കു മുമ്പ് വന്നവരെ അംഗീകരിക്കുകയും ശേഷം വരുന്ന പ്രവാചകനെ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും വേണം എന്നിവിടെ പറഞ്ഞിരിക്കുന്നു. പല മത വിഭാഗീയതയും ഇന്ന് ഈ ഒരു കാരണത്താലാണ്.പലരും പറയുന്നത് തന്നെ മതമാണ് എല്ലാത്തിനും പ്രശ്നം എന്നാണ്.. എന്നാൽ ഒരേ ദൈവത്തിൽ നിന്നുള്ള പ്രവാചകന്മാരാണ് എല്ലാവരും.ശേഷം വന്നവരെ അംഗീകരിക്കാത്തതിന്റെ കാരണങ്ങൾ പലതവണയായി നമ്മൾ കണ്ടു. മുൻവിധികൾ മാറ്റിവെച്ച് സത്യം തെളിവ് സഹിതം വന്നാൽ സത്യത്തെ സ്വീകരിക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടായിരിക്കും. ഇവിടെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നു.. നമ്മൾ നബി (സ ) സഹായിക്കാറുണ്ടോ? നബി (സ ) സഹായിക്കുക എന്നാൽ 'അല്ലാഹുവിനെ സഹായിക്കുക എന്നാണല്ലോ.(  الي الله

നമ്മൾ കണ്ടു.(من أنصاري

ഞങ്ങൾ സമ്മതിച്ചിരിക്കുന്നു എന്ന് പ്രവാചകൻമാർ പറഞ്ഞതുപോലെ നമ്മുടെ ജീവിതത്തിൽ നന്മ ചെയ്യാനും സത്യത്തെ പിന്താങ്ങാനും വാക്കുകൾ പാലിക്കാനും നാം ബാധ്യസ്ഥരാണ്.ഇവിടെ അല്ലാഹു സാക്ഷിയായി നിൽക്കുന്നു എന്നാണ് പറഞ്ഞത് അള്ളാഹു എല്ലാം കാണുന്നുണ്ടെന്ന് ബോധം എപ്പോഴും കൂടെ ഉണ്ടാവണം.

3:82

നമ്മൾ ഉണ്ടോ ഈ അധർമ്മകാരികളിൽ

ഇവിടെ അധർമ്മകാരികൾ എന്ന് വിശേഷിപ്പിക്കുന്നത് സത്യം അറിഞ്ഞിട്ടും അതിൽ നിന്ന് മുഖം തിരിക്കുന്ന പ്രവാചകന്മാരുടെ അനുയായികളാണ് ഉൾപ്പെടുന്നത്. ചിന്തിക്കേണ്ടതാണ് സത്യം അറിഞ്ഞിട്ടും അതിനും നേരെ കണ്ണടക്കുന്നതും അതുപോലെ അറിവ് ലഭിച്ചിട്ടും അതിനനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നതും വലിയ തിന്മയാണല്ലോ❗ ചുരുക്കിപ്പറഞ്ഞ സത്യത്തിന്റെ പാതയിൽ പ്രവേശിക്കുന്നതിനു മാത്രം പോരാ ആ പാതയിൽ ഉറച്ചുനിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം ❗

3:83

*മടക്കയാത്ര അവനിലേക്ക് തന്നെ

Last week എന്റെ നാല് വയസ്സുള്ള മോൾ  പാർക്കിംഗ് ഏരിയയിലേക്ക് നടന്നപ്പോൾ ചോദിച്ചു എന്താ നമുക്ക് പുറകിൽ കണ്ണ് ഇല്ലാത്തത് എന്ന്..അള്ളാഹു തന്നതാണ് ഏറ്റവും perfect എന്നതിലേക്ക് ഒരുവിധം പറഞ്ഞു മനസ്സിലാക്കി കൊടുത്തു..

ഒരിക്കൽ നാസ യിൽ  വർക്ക് ചെയ്ത ഒരാളുടെ ഇന്റർവ്യൂ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം ചോദിച്ചു...അദ്ദേഹം പറഞ്ഞു ഒരു കാലഘട്ടത്തിൽ ഭൂമി നശിക്കും..അപ്പോൾ അയാൾക്ക് മനുഷ്യരാശി മറ്റൊരിടത്തേക്ക് പറിച്ചു നടണം എന്ന്..

അല്ലാഹു നമുക്ക് വാസയോഗ്യമാക്കിയ ഭൂമിയിൽ എവിടേക്ക്‌ തിരിച്ചാലും അല്ലാഹു നൽകിയതിനോട്  ഒത്തു വരുമോ?വേറെ എവിടെയാണെങ്കിലും അങ്ങനെ പറ്റുമോ അവർ തന്നെ പറയാറുണ്ട് ഭൂമിയെ 'ഗോൾഡയലോക്ക് സോൺ' എന്നൊക്കെ.. അപ്പോൾ അല്ലാഹു തന്നത് ഒന്നും നമുക്ക് അനുയോജ്യം അല്ലാത്തതല്ല മനുഷ്യൻ നിഷേധിച്ചാലും അവന്റെ ഹൃദയവും ശ്വാസകോശവും അവന്റെ നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.നമ്മുക്ക് ജീവിക്കാൻ അനുയോജ്യമായ ശരിയായ നിയമങ്ങൾ ആണ് നൽകിയത്..അതറിഞ്ഞു അവന് ഭക്തിപൂർവ്വം കീഴ്യൊതുങ്ങുന്നവരാണ് യഥാർത്ഥത്തിൽ ബുദ്ധിമാന്മാർ...

മടക്ക യാത്ര അവനിലേക്ക് മാത്രമാണ്...

السَّلَامُ عَلَيْكُمْ, സൂറത്ത് ആലു ഇമ്രാനിലെ 78-ാം ആയത്ത് എന്നെ ചിന്തിപ്പിച്ചത് ഇങ്ങനെയാണ്: ഖുർആനിലും നബിചര്യയിലും ഇല്ലാത്ത ഒരു കാര്യം, ഉദാഹരണത്തിന് നബിദിനം, നബിയുടെ സ്വഹാബിമാരോ താബിഉകളോ ചെയ്യാത്ത ഒരു പ്രവർത്തി ഒരു പുണ്യപ്രവർത്തിയായി കൊണ്ടാടുന്നു. ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം കൂട്ടിച്ചേർത്ത് ബിദ്അത്ത് ഉണ്ടാക്കുന്നു. ഖുർആനിലെ ഒരു ആയത്ത് എടുത്ത് അതിനെ വളച്ചൊടിച്ച് വിശദീകരിക്കുന്നു. അതുപോലെ മറ്റു പല കാര്യങ്ങളും ഇസ്ലാമിൽ ഇല്ലാത്ത കാര്യം കൂട്ടിച്ചേർക്കുന്ന പലരും നമ്മൾ മുസ്ലീങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.

അതുപോലെ മൗലീദ് പാരായണം എന്ന പേരിൽ അറിയപ്പെടുന്ന ഒരു പാട്ട്, ഇത് സാധാരണ ഖുർആനും സുന്നത്തും വലിയ വിജ്ഞാനം ഇല്ലാത്ത ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് ദീനിൽ ഉള്ളതാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.

79-ാം സൂറത്ത് എന്നെ ചിന്തിപ്പിച്ചത് ഇങ്ങനെയാണ്: അതായത് അല്ലാഹു പ്രവാചകന്മാർക്ക് വേദവും ജ്ഞാനവും നൽകിയതിനുശേഷം അവർ ജനങ്ങളോട് പറയുമോ, ഫിർഔനിനെ പോലെ നിങ്ങൾ എന്നെ അനുസരിക്കുവിൻ, ഞാനാണ് നിങ്ങളുടെ രക്ഷിതാവ്, അതിനാൽ നിങ്ങളെല്ലാവരും എന്റെ അടിമകൾ ആയിരിക്കുവിൻ എന്ന്? ഒരിക്കലുമില്ല! അല്ലാഹുവിനെയും അല്ലാഹുവിന്റെയും സൃഷ്ടി വൈഭവങ്ങളെയും കുറിച്ച് മനസ്സിലാക്കുന്ന ഏതൊരു മനുഷ്യനും ഇതിനുപിന്നിൽ ഒരു ശക്തിയുണ്ട്, ബുദ്ധിയും വിവേകശാലിയുമായ അല്ലാഹു.

പ്രവാചകന്മാരെ സംബന്ധിച്ചിടത്തോളം, ഏതൊരു പ്രവാചകനും കൊണ്ടുവന്നത് ഒരു തത്വത്തിലേക്കാണ്: ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അല്ലാതെ ഇലാഹില്ല. ആ ഏകനായ ഇലാഹിനെ വിളിച്ചു പ്രാർത്ഥിക്കുകയും അവന് ഇബാദത്ത് ചെയ്യുകയും ചെയ്യുവിൻ.

അതിൽ ശിർക്ക് വന്നു കലരാൻ പാടില്ല. അല്ലാഹു ഏറ്റവും അധികം വെറുക്കുന്നത് ശിർക്കിനെയാണ്.

റബ്ബാനീന എന്ന വാക്ക് നാം വിശദീകരിക്കുമ്പോൾ എങ്ങനെ, ഏതുവിധത്തിൽ അല്ലാഹുവിന

അസ്സലാമു അലൈകും

78- ഈ ആയത്തിൽ വേദക്കാരെ പറ്റിയാണ് പറയുന്നതെങ്കിലും ഇന്ന് ഖുർആനിന്റെ ആശയങ്ങളിലും മാറ്റത്തിരുത്തലുകൾ വരുത്തി മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഇതിലൊന്നും പെട്ടുപോകാതെ നമ്മൾ സൂക്ഷിക്കണം. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ഖുർആൻ പഠിക്കുകയും അതിന്റെ ആശയങ്ങൾ മനസ്സിലാക്കുകയും ചെയ്യണം.

79-80- ആയത്തുകളിൽ അള്ളാഹു പ്രവാചകത്വവും വിജ്ഞാനവും വേദഗ്രന്ഥവും നൽകിയവർ അവരെ ആരാധിക്കുവാൻ വേണ്ടി കൽപ്പിക്കുകയില്ല അതുപോലെതന്നെ നബിമാരെയും മലക്കുകളെയും  റബ്ബുകളായി സ്വീകരിക്കുവാനും പറയുകയില്ല. മറിച്ച് ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് റബ്ബിന്റെ ആളുകളായി തീരുവാൻ എന്നായിരിക്കും അവർ കൽപ്പിക്കുക. മുസ്ലീങ്ങൾ ആയതിനുശേഷം അവിശ്വാസത്തിന് അവർ കൽപ്പിക്കുകയില്ല. ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ശരിയായ ഒരു സത്യവിശ്വാസി നേരിട്ട് അവരെ ആരാധിക്കുവാൻ പറയുന്നില്ലെങ്കിലും അവരുടെ സംസാരങ്ങളിലോ പ്രവൃത്തികളിലോ അങ്ങനെയുള്ള ഒരു ഭാവവും ഉണ്ടാവില്ല. അങ്ങനെയുള്ളവരെ നമ്മൾ വിശ്വസിക്കുവാനും പാടുള്ളതല്ല.

81-82- അല്ലാഹു മുൻ പ്രവാചകന്മാരിൽ നിന്നും നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സത്യപ്പെടുത്തുകയും സഹായിക്കുകയും ചെയ്യണമെന്നുള്ള ഒരു കരാർ വാങ്ങിയിരിക്കുകയാണ്. അവരോട് അതിനെ സാക്ഷ്യം വഹിക്കുവാനും അല്ലാഹുവും അവരുടെ കൂടെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഇവിടെ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മൾ എത്രത്തോളം നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃക പിന്തുടരുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തുകൾ അധികരിപ്പിക്കുക. ഇതെല്ലാം പറഞ്ഞുതന്നിട്ടും തിരിഞ്ഞു കളയുന്നവർ ഫാസിഖുകളിൽ പെട്ടവരാകുന്നു. ആകാശഭൂമിയിൽ ഉള്ളവരൊക്കെയും അല്ലാഹുവിനെ അനുസരിക്കുകയും  അവനെ കീഴൊതുങ്ങുകയും  ചെയ്യണം. അവനിലേക്ക് തന്നെയാണ് നമ്മളുടെ മടക്കവും എന്ന ബോധം നമ്മൾക്ക് എല്ലാവർക്കും ഉണ്ടാവണം.

84- ഈ ആയത്തിൽ അല്ലാഹുവിലും അതിനുമുമ്പ് വന്ന നബിമാരിലും അവരുടെ ഗ്രന്ഥത്തിലും നമ്മൾ വിശ്വസിക്കുന്നവർ ആവണം. ഒരാളുടെ ഇടയിലും വ്യത്യാസം കാണിക്കുവാൻ പാടുള്ളതല്ല. അങ്ങനെയുള്ളവരാണ് അല്ലാഹുവിന് കീഴൊതുങ്ങിയ മുസ്ലിംകൾ.

79 മത്തെ ആയത്തിലെ رَبَّانِيِّينَ എന്ന പദം വളരെയധികം സ്വാധീനിച്ചു.

ഒരുപാട് കാലമായുള്ള ആഗ്രഹമാണ് തഹജ്ജുദ് ആസ്വദിച്ചു ചെയ്യുക എന്നത്. നബി (സ) യുടെ രാത്രി നമസ്കാരത്തെ കുറച്ചു വീണ്ടും കേട്ടപ്പോൾ ആ ആഗ്രഹം പിന്നെയും കൂടി വരുന്നു.

നമസ്കാരത്തിലെ ഖുർആൻ പാരായണം തദബ്ബുറോടു കൂടി ചെയ്താൽ നമസ്കാരം മികച്ചതാക്കാൻ സഹായിക്കും എന്ന്  വിശ്വസിക്കുന്നു.

ഒരു പ്ലാൻ മനസ്സിൽ ഉണ്ട്. അതിവിടെ ഷെയർ ചെയ്യുന്നു.

✨തദബ്ബുർ ചെയ്ത ആയത്തുകൾ/ ആയത്തുകൾ അടങ്ങിയ പേജുകൾ ഹിഫ്ള് ആക്കുക

✨ ആഴ്ചയിൽ ഒരു ദിവസം മുന്നേ നമ്മൾ എഴുതിവെച്ച തദബ്ബുർ നോട്ടുകൾ  കുറച്ചായി Revision ചെയ്യുക.

✨ Revision ചെയ്ത ആയത്തുകൾ/ആയത്തുകൾ അടങ്ങിയ പേജുകൾ  നമസ്കാരത്തിൽ ചിന്തിച്ചു ഓതുക.

✨ തദബ്ബുറിൻ്റെ മാധുര്യം ലഭിക്കുന്നതുവരെ പല നമസ്കാരങ്ങളിലായി Repeat ചെയ്ത് ഓതുക .

✨Success ആയാൽ ഒരു ചെറിയ Pocket note book ൽ ആയത്തുകൾ എഴുതിവെക്കുക.

✨ഓരോ നമസ്കാരങ്ങൾ തുടങ്ങുന്നതിന് മുന്നെ Pocket Book എടുത്ത് നോക്കി വെക്കുക.

Benefits

✨ തദബ്ബുർ ചെയ്ത ആയത്തുകൾ ഹിഫ്ളാക്കി അത്  തദബ്ബുറോടുകൂടി റിപ്പീറ്റ് ചെയ്യുന്നതിലൂടെ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പ്രേരകമാകുന്നു

✨ഇപ്പോൾ നമ്മൾ ചില ആയത്തുകൾ മാത്രമാണ് തദബ്ബുർ ചെയ്യുന്നത്. ഓരോ സൂറത്തായി / സൂറത്തിന്റെ ഭാഗങ്ങൾ ഹിഫ്ളാക്കി പാരായണം ചെയ്യുന്നതോടെ മറ്റു ആയത്തുകളെ കുറച്ചു കൂടി ചിന്തിക്കാൻ പ്രേരകമാകുന്നു.

✨ഇതുപോലെ കുറച്ചു കുറച്ചു ഭാഗങ്ങളായി പഠിക്കുകയും ഹിഫ്‌ള് ആക്കുകയും അത് checklist ഉപയോഗിച്ച് നമസ്കാരത്തിൽ പാരായണം  ചെയ്യുകയും കരയുകയും ചെയ്യുന്ന ഒരാളെ അറിയാം.

നമ്മൾക്കും അങ്ങെനെയാകാൻ ശ്രമിക്കാം.

അല്ലാഹുവേ ... നമസ്‌കാരത്തിൽ കൺകുളിർമ്മ ലഭിക്കുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

Ayah 78

Twisting the book of Allah

Though this ayah is talking to banu Israel, it hits us.. Are we not ignoring the command of Allah? when some verses are learnt which points to our change, we comfort ourselves, it has different meaning, this is not the only meaning, differnt mufassir says it differently, so its fine to follow what we feel.. subhaanallaah..

Have the right knowledge of Islam.. be ready to defend beautifully, answer the doubts in islaam...

Ayah 79-80

The banu Israel is finding fdifferent ways to humiliate the prophet of Allaah.. but Allah defends here that my prophet will not command you to be his slave after choosing him with Kithab, Hikma and being the messenger carrying  the mission of calling people to worship Allah alone. It is prohibited and impossible to happen.

Be the Rabbaniyyun (Wise, learned, and forbearing)

subhanallah.. this is very easy in this era while a very difficult task.. calling to Allah somehow has become calling to oneself, to become self divine or to be called by others as muttaqeen.. ya Rabb.. make us among your Rabbaniyyun who sincerely call any human to follow you out of love for them and expecting rewars from you alone.. Ya Rabb.. forgive us if we have shared anything with wrong intention.. accept the efforts we take in your way.. help us renew our Niyyah.. give us the thowfeeq to preach what we have learnt.. Allow us to implement every single ayahs we learnt purely to get your reward, your jannaathul firdaws.. protect us from any type of hypocrisy.. guide us with your Kithab🤲🏻😔

How sad it is to return back to kufr after being a Muslim, May Allah keep us all steadfast in the deen of Allah.. If someone has turned after calling to Islam, His calling was not sincere.. Ya Rabb guide us.. 🤲🏻

Ayah 81,82

The comfort and love of Allah towards His beloved messenger (SAW)

Allah took direct covenant from every prophets to believe and help Rasoolullaah SAW. Imagine the status Allah gave Him.. This shows How Allah raise the status of those whom he loves. He even makes every other human to love and support His beloved. Allah took the witness too.. subhanallah..

This reminds us we have no option other than to folllow His messenger..It is said in Qur'an, "If you love Allah, you have to follow His messenger".

Following Prophet SAW is obligatory upon us.. still we comsider it as something optional, following sunnah is considered extreme..

Allah  says in next Ayah, if anyone turns away, they are Al Faasiqoon, transgressors..

Ayah 83

To Allah, submitted all the creation in heaven and earth willingly  or unwillingly.. How can one  seek any other religion than Allah's true deen.

We muslim too sometimes try to change the deen of Allah according to the desires in the heart.. But this ayah reminds us obey Allah willingly or unwillingly.. anyway to Him is the Final return..

Ya Rabb make our return the best return.. 🤲🏻

Rabbaniyyukalakanulla parishramam….

Dheen padikkukayum ath mattullavark ethichu kodukuka enna dhouthyam oro muslim nteyum responsibility aan

Allahu elupamakate.

Ettavum uthamamaya oru dheen or oru system Allah namk cheyth vachirikunnu

Athan ettavum khair…

Ishtathodeyo nirbandhapoornamayo ellavarum ath follow cheyyanam

Rabbilekan ellavarudeyum madakkam…