Sahih Al Bukhari Session5 by Ilm For Success Admin

ഹദീസ് പഠനത്തിന്റെ യഥാർത്ഥ ആത്മാവ്

ലോകം മുഴുവൻ പല ഭൗതിക തിരക്കുകളിലും മുഴുകുമ്പോൾ പ്രവാചകവചനങ്ങൾ പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും സമയം കണ്ടെത്തുന്നവർ ഒരിക്കലും ഒറ്റക്കല്ല. "നീ അനുഗഹിച്ചവരുടെ മാർഗ്ഗത്തിൽ ആക്കണേ" എന്ന് ഓരോ നിസ്കാരവേളയിലും തേടുന്നവർക്ക് ആ യഥാർത്ഥ പാത തിരിച്ചറിയാനുള്ള ഒരേ ഒരു മാർഗ്ഗം കൂടിയാണ്..

മറ്റൊന്നു പ്രവാചകസുന്നത്തുകൾ ഹൃദയത്തിലേറ്റുന്നവരുടെ മുഖത്തു അല്ലാഹു പ്രകാശം നൽകട്ടെയെന്ന നബി (സ ) യുടെ നേരിട്ടുള്ള പ്രാർത്ഥനക്കു അർഹരാവുന്നു സുബ്ഹാനല്ലാഹ്..

ചുരുക്കിപ്പറഞ്ഞാൽ ഹദീസ്പഠനം എന്നത് കേവലം ചരിത്രമോ നിയമങ്ങളോ മനപാഠമാക്കാലോ മാത്രമല്ല, നബി (സ ) യുടെ ഓരോ ചര്യയോടും ഹദീസുകളോടുമുള്ള ആദരവും സ്നേഹവും കൂടിയാണ്. അത് നമ്മെകൊണ്ട് എത്തിക്കുന്നത് സാക്ഷാൽ സ്വർഗത്തിൽ തിരുമേനിക്കോപ്പമുള്ള ഉന്നത സ്ഥാനത്തെക്കാണ്..

റബ്ബേ! നിന്റെ പ്രവാചകന്റെ (സ ) ചര്യ പഠിക്കാനും പ്രവർത്തികമാക്കാനും ഞങ്ങൾക്ക് നൽകിയ ഈ അനുഗ്രഹം നിലനിർത്തിത്തരേണമേ. ഇഹലോകത്ത് തേജസ്സും പരലോകത്ത് റസൂലിനോടൊപ്പം സ്വർഗ്ഗവും നൽകി നീ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമീൻ!