Reflections: 3:93-97 by Ilm For Success Admin

അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു

3:93

അല്ലാഹുവിന്റെ യഥാർഥ വിധിവിലക്കുകളിലേക്ക് മടങ്ങുക

നമുക്ക് ഒരിക്കലും അല്ലാഹു ഹറാമാക്കിയതല്ലാതെ ഹറാമാക്കാനുള്ള അധികാരമില്ല 🚫. ഹെൽത്ത് ഇഷ്യൂസ് കാരണം ത്വയ്യിബായതേ തിന്നു എന്ന് കരുതി, "ഞാൻ ഇന്ന ഭക്ഷണം എനിക്ക് ഹറാമാക്കുന്നു" എന്ന് മറ്റുള്ളവരുടെ മേൽ ഇമ്പോസ് ചെയ്യാനുള്ള അധികാരം നമുക്കില്ല 🛑. ഇസ്ലാം മനുഷ്യർക്ക് അനുവദിച്ച കാര്യങ്ങൾ വിശാലമാണ് 🌍, അത് മനുഷ്യരുടെ അനാവശ്യ കർശനങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും സ്വന്തം ജീവിതം തന്നെ ബുദ്ധിമുട്ടാക്കുന്നു. ഇന്നത്തെ പല ഡയറ്റുകളുടെ പിന്നാലെ പോകുന്നവരും ഓർക്കേണ്ട ഒരു കാര്യമാണിത് 🥗. അല്ലാഹു കൽപ്പിക്കാത്ത കാര്യങ്ങൾ മതത്തിന്റെ പേരിൽ കർശനമാക്കുന്നവർക്കുള്ള കനത്ത താക്കീതാണ് ഈ ആയത്ത്, സുബ്ഹാനല്ലാഹ് 🌟!

അല്ലാഹു gradullay  ആയിട്ടാണ്നിയമങ്ങൾ ഇറക്കിയത് എന്ന് പറയുമ്പോൾ, നമ്മൾ നമ്മുടെ മക്കളുടെ മേൽ ദീൻ പറഞ്ഞു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് . കുറെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ (Do's and Don'ts) പറഞ്ഞു കൊടുക്കുന്നതിന് പകരം, അവരുടെ ലൈഫിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ദീൻ പറഞ്ഞു കൊടുത്ത് അത് പ്രാവർത്തികമാക്കി കാണിച്ചു കൊടുക്കുക 💡. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ "ഇസ്ലാം ഭയങ്കര സ്ട്രിക്ട് ആണ്" എന്ന് പറയുന്ന മക്കളാണ് ഉള്ളത് 📱. അവരുടെ ഹൃദയത്തിലേക്ക് ആദ്യം വിശ്വാസകാര്യങ്ങളിൽ യഖീൻ (ദൃഢവിശ്വാസം) ഉണ്ടായിത്തീരണം ❤️. എന്നിട്ടേ ഓരോ നിയമങ്ങൾ പറഞ്ഞു മനസ്സിലാക്കാനും, അവ എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം അവരിൽ നിന്ന് തന്നെ ലഭിക്കുകയും ചെയ്യുകയുള്ളൂ 🌿.

​ഇവിടെ അല്ലാഹു പറയാൻ കല്പിക്കുന്നത് വളരെ ശ്രദ്ധേയമാണ്. മറ്റു വിശദീകരണങ്ങൾ ഒന്നും നൽകാതെ "നിങ്ങൾ സത്യസന്ധരാണെങ്കിൽ നിങ്ങളുടെ ബുക്ക് കൊണ്ടുവന്ന് വായിക്കൂ" എന്നാണ് ഇവിടെ പറയുന്നത് 📖. അതുപോലെ നമ്മുടെ ഇന്നത്തെ സമുദായം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, എന്തെങ്കിലും അഭിപ്രായവ്യത്യാസം വന്നാൽ കിതാബിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്നത്, സുബ്ഹാനല്ലാഹ് 🤲✨.

3:94

*സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ദീനിനെ വളച്ചൊടിക്കുമ്പോൾ

ആരെങ്കിലും അല്ലാഹുവിന്റെ പേരിൽ കള്ളങ്ങൾ കെട്ടിച്ചമക്കുകയോ തെറ്റായ നിയമങ്ങൾ മതത്തിന്റെ പേരിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ, അവരാണ് ഏറ്റവും വലിയ അക്രമകാരികൾ എന്നാണ് ഇവിടെ പറയുന്നത് ⚠️. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി അല്ലാഹു അനുവദിച്ചതോ നിരോധിച്ചതോ ആയ കാര്യങ്ങളിൽ മാറ്റം വരുത്തി അവ ദീനിൽ ഉണ്ടെന്ന് പറയുമ്പോൾ അവർ ഏറ്റവും വലിയ അക്രമകാരികളായിത്തീരുകയാണ്... നഊദുബില്ലാഹ് 🤲❌.

​ഇനി തെളിവുസഹിതം സത്യം ബോധ്യപ്പെട്ടിട്ടും പിടിവാശി കാരണം തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കുന്നവരും അക്രമകാരികളിൽ പെടും 🛑.

മുകളിൽ മക്കളുടെ കാര്യത്തിൽ പറഞ്ഞതുപോലെ, അല്ലാഹു കൃത്യമായി പഠിപ്പിച്ചതല്ലാത്ത കാര്യങ്ങൾ മതത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുകയും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ച് ദീനിന്റെ നിയമങ്ങൾ കർശനമാക്കുകയും ചെയ്യുമ്പോൾ, മക്കളിൽ ദീനിനോടുള്ള കാഴ്ചപ്പാട് തന്നെ മാറാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ്.

3:95

*അല്ലാഹുവിന്റെ സത്യസന്ധമായ വചനങ്ങളും യഥാർഥ തൗഹീദും

എല്ലാ കാര്യങ്ങളുടെയും യഥാർത്ഥ്യം അറിയുന്നവൻ അല്ലാഹു മാത്രമാണ്. ഈ യൂണിവേഴ്സും അതിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ എല്ലാ ഭാവി വർത്തമാന കാര്യങ്ങളും മുഴുവൻ ഒരേ തരത്തിൽ അറിയുന്ന അൽ-ഹഖ് ആയ റബ്ബ് സത്യം പറയാൻ കൽപ്പിക്കുകയാണ് 🌍✨. അല്ലാഹുവിന്റെ കലാമായ ഖുർആനിൽ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ കേവലം കേട്ടുകഥകളോ ഊഹാപോഹങ്ങളോ അല്ല 📖. അതിൽ പറഞ്ഞ സ്വർഗനരകങ്ങൾ, വിചാരണ, പരലോകം, കഴിഞ്ഞുപോയ സമുദായങ്ങളുടെ ചരിത്രങ്ങൾ, മലക്കുകൾ, പ്രവാചകന്മാരുടെ നിയോഗങ്ങൾ ഇങ്ങനെ എല്ലാം തന്നെ കേവലമായ ചരിത്രമോ കഥകളോ അല്ല, മറിച്ച് യാഥാർത്ഥ്യമാണ് ⚖️🌿.

​وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا [سورة النساء: 87]

("അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്‌?"

​തൊട്ടു മുൻപായി അല്ലാഹു പറയുന്നത്, അവൻ യൗമുൽ ഖിയാമത്തിലേക്ക് നിങ്ങളെ ഒരുമിച്ചുകൂടുകതന്നെ ചെയ്യും, അതിൽ യാതൊരു സംശയവുമില്ല എന്നാണ് ⏳. അല്ലാഹു അക്ബർ! 🤲)

​(3:95)ഇത്ര വലിയ പ്രഖ്യാപനം നടത്താൻ കൽപ്പിച്ചിട്ട് അല്ലാഹു പറയുന്നത്, നിങ്ങൾ ഇബ്രാഹിം നബി (അലൈഹിസ്സലാം)യുടെ മില്ലത്ത് follow ചെയ്യണം എന്നാണ് . അദ്ദേഹം ഒരിക്കലും ഒരു മുശ്‌രിക്കായിരുന്നില്ല . എല്ലാ തരത്തിലുള്ള ശിർക്കിൽ നിന്നും മാറിനിൽക്കുക അതാണ് ഇബ്രാഹിം നബി (അ) യുടെ മില്ലത്ത് 🕊️.

​ശരിക്ക് പറഞ്ഞാൽ നമ്മുടെയൊക്കെ ലൈഫ് അങ്ങനെ തന്നെയാണോ? ഒരു തരത്തിലും ഒരു തുള്ളി ശിർക്കിന്റെയോ റിയാഇന്റെയോ അംശം ഇല്ലാത്തവരാണോ തൗഹീദിന്റെ ആൾക്കാർ എന്ന് അറിയപ്പെടുന്ന നമ്മൾ? 🤔💭

​നമ്മുടെ വിശ്വാസത്തിൽ, സംസാരത്തിൽ, നാം വാരികൂട്ടുന്ന അമലുകളിൽ... അല്ലാഹുവല്ലാത്തവരുടെ മേലുള്ള പ്രതീക്ഷകളോ, മനസ്സിന്റെ രഹസ്യ കോണുകളിൽ പതിയിരിക്കുന്ന ശിർക്കിന്റെ അംശംങ്ങളോ നമ്മെ അറിയാതെ മറ്റേവിടെയോ എത്തിക്കുന്നുണ്ടോ എന്ന് നാം ഗൗരവമായി ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു 🔍💔.

അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ചെയ്യേണ്ട കാര്യങ്ങളിൽ സ്വന്തം പ്രശസ്തിയോ മറ്റുള്ളവരുടെ പ്രശംസയോ കടന്നുവരുന്നുണ്ടോ എന്ന് നാം എപ്പോഴും എപ്പോഴും നോക്കേണ്ടതുണ്ട് 🌿.

​رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنَا أُمَّةً مُسْلِمَةً لَكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ 🤲✨

​اَلنَّارُ حَقٌّ، وَالْجَنَّةُ حَقٌّ، وَالسَّاعَةُ حَقٌّ لَا رَيْبَ فِيهَا، وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ 📖🌿.

​യാ അല്ലാഹ്! ഞങ്ങളെയും നിന്റെ യഥാർത്ഥ മില്ലത്ത് ഫോളോ ചെയ്യുന്ന, നിന്റെ ശരിയായ ഇഖ്‌ലാസുള്ള ഹനീഫായ അടിമകളിൽ ഉൾപ്പെടുത്തേണേ... ഞങ്ങളുടെ ഈമാൻ പൂർണ്ണമാക്കേണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲✨🌿

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ 🤍

സൂറത്ത് ആലു ഇംറാൻ 93–97 വായിച്ചപ്പോൾ മനസ്സിൽ ആദ്യം വന്നത് ബനൂ ഇസ്റാഈലിനെക്കുറിച്ചുള്ള ഒരു ചിന്തയാണ്…

അവരുടെ ചില ചോദ്യങ്ങൾക്ക് പിന്നിൽ സത്യം മനസ്സിലാക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തേക്കാൾ, തങ്ങളുടെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കാനുള്ള മനസ്സായിരുന്നു.

സത്യം മുന്നിൽ വന്നപ്പോഴും അത് സ്വീകരിക്കുന്നതിന് പകരം,

അതിൽ എവിടെയെങ്കിലും ഒരു തെറ്റ് കണ്ടെത്തി എതിർക്കാനുള്ള ശ്രമം…

അവരുടെ വാദങ്ങൾക്കും ചോദ്യങ്ങൾക്കും അല്ലാഹു നബി ﷺ-യിലൂടെ വ്യക്തമായ മറുപടി നൽകുന്നു.

സുബ്ഹാനല്ലാഹ്… എത്ര ക്ഷമയോടെയാണ് റബ്ബ് മറുപടി നൽകുന്നത്! 🤍

പിന്നെ എത്തുന്ന വാക്ക്…

فَقُلْ صَدَقَ اللَّهُ

“പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു.”

— ആലു ഇംറാൻ 3:95

صَدَقَ اللَّهُ…

ഈ വാക്ക് വായിച്ചപ്പോൾ എന്തോ ഉള്ളിൽ തട്ടി.

എനിക്ക് മനസ്സിലായാലും ഇല്ലെങ്കിലും,

എന്റെ ഇഷ്ടത്തിന് അനുകൂലമായാലും അല്ലെങ്കിലും,

എന്റെ നഫ്സിന് ഭാരമായാലും അല്ലെങ്കിലും…

റബ്ബ് പറഞ്ഞാൽ — അതാണ് സത്യം.

പക്ഷേ ഈ ആയത്തുകൾ വായിച്ച് അവരെ മാത്രം നോക്കാൻ എനിക്ക് കഴിഞ്ഞില്ല…

കാരണം, ചില കാര്യങ്ങളിൽ ഞാനും ഇതുപോലെ തന്നെയാകുന്നുണ്ടോ എന്ന് ചിന്തിച്ചുപോയി.

ഒരു മസ്അലയുടെ ഉത്തരം അറിയണമെന്ന് തോന്നുമ്പോൾ…

ആരോടാണ് ആദ്യം ചോദിക്കുന്നത്?

ഒരാളോട് ചോദിച്ചു.

ഉത്തരം മനസ്സിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരാളോട് ചോദിച്ചു.

അവിടെയും ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും അന്വേഷിച്ചു…

ഒടുവിൽ എനിക്ക് ഇഷ്ടമുള്ള ഉത്തരം കിട്ടുമ്പോഴാണോ എന്റെ അന്വേഷണം അവസാനിക്കുന്നത്?

അങ്ങനെയാണെങ്കിൽ ഞാൻ യഥാർത്ഥത്തിൽ സത്യം അന്വേഷിക്കുകയാണോ?

അതോ എന്റെ അഭിപ്രായത്തിന് ഒരു തെളിവ് അന്വേഷിക്കുകയാണോ?

ചിലപ്പോൾ ഒരു കാര്യം കേൾക്കുമ്പോൾ തന്നെ മനസ്സ് പറയും:

“ഇത് എനിക്ക് കുറച്ച് ബുദ്ധിമുട്ടാണ്…”

“ഇത് എന്തുകൊണ്ടാണ് ഇങ്ങനെ?”

“ഇതിന് വേറെ ഒരു അഭിപ്രായമില്ലേ?”

അപ്പോൾ വീണ്ടും ഈ ആയത്തിലെ വാക്ക് മനസ്സിൽ വരുന്നു:

فَقُلْ صَدَقَ اللَّهُ

“അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു.”

അപ്പോൾ ചോദ്യം മാറുന്നു…

“എനിക്ക് ഇഷ്ടമാണോ?” എന്നതല്ല.

“അല്ലാഹു പറഞ്ഞതാണോ?” എന്നതാണ്.

കാരണം, സത്യത്തിന് മുന്നിൽ എന്റെ ഇഷ്ടം വിധികർത്താവാകാൻ പാടില്ലല്ലോ…

എനിക്ക് മനസ്സിലാകാത്തത് കൊണ്ട് സത്യം മാറില്ല.

എന്റെ നഫ്സിന് ഇഷ്ടമല്ലാത്തത് കൊണ്ട് റബ്ബിന്റെ വിധി മാറില്ല.

സത്യം അറിഞ്ഞ ശേഷം എന്റെ ഹൃദയം എന്ത് ചെയ്യുന്നു എന്നതാണ് പരീക്ഷ. 🌿

റബ്ബേ…

സത്യം അന്വേഷിക്കുന്നവളാക്കണമേ.

എന്റെ വാദം ശരിയാണെന്ന് തെളിയിക്കാൻ സത്യം അന്വേഷിക്കുന്നവളാക്കരുതേ.

സത്യം എനിക്ക് എതിരായാലും,

എന്റെ ഇഷ്ടത്തിന് വിരുദ്ധമായാലും,

“صَدَقَ اللَّهُ” —

“അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു”

എന്ന് ഹൃദയം കൊണ്ട് പറയാൻ കഴിയുന്ന

ഒരു അടിമയാക്കണമേ… 🤲🏻🤍

Assalamuaalaikum

Ee ayathukaliloode enthoke haramum halalum samshayam parannalum quran thurann vayich manassilakiyal arum venda quran thanne mathi ellathinumulla utharangal enn manassilayi ..athin,lokavasanam vare allahuvinte samrakshanathil anenullathin enthan ini theliv namuk kitanullath ..subhanallah ..alhamdulillah..

makkahayil poyi thirich vannapol thoniyath aviduthe oru samadanavum duniyav allan thonikunna oru avastha ellarum vere oru karyangalilum onnum sradikathe allahuvinte ibadath matram aveshathode santhoshathode cheyyunnu..dikrum dua kalum matram chutilum aa oru anuboothi swargathilek ethan bhayankaramaya kothi thonnipichu oru tensionum illatha ellarum allahuvine matram ormich kazhiyunna ithu poleyayirikule swargathilulla feel enn epozhum oru agraham varum ..in sha allah allahu nammal agrahichal avide ethikumenalle ..ihdina swirathal musthaqeemil ethikate..swirathallazeena an amtha alayhimil akate ..ellam papangalum poruth in sha allah.. aameen..

അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്  ഞാൻ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ഉദ്യമത്തിന് മുതിരുന്നത്.  ഖുർആൻ ഓതുക മാത്രമേ ഇത്രയും നാളും ചെയ്തിട്ടുള്ളു.

എന്റെ മനസ്സിൽ തട്ടിയ ആയത്ത് 93മത്തെ വചനങ്ങൾ ആണ്. അള്ളാഹു  ഭക്ഷണ കാര്യങ്ങൾ അനുവദിച്ചതും നിരോധിച്ചതും ആണ് പറഞ്ഞെതെങ്കിലും,  മൊത്തത്തിൽ ഹലാലായതും ഹറാമായ കാര്യങ്ങൾ ആണ് എന്റെ മനസ്സിൽ വന്നത്.  എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു.  ഞാൻ ഒരുപാടു മാറേണ്ടിയിരിക്കുന്നു

ബനിഇസ്രയേൽ കളോട്സംശയം ഉണ്ടെങ്കിൽ തൗറത്തു കൊണ്ടുവന്നു വായിക്കാൻ പറഞ്ഞപ്പോൾ നമ്മളോട് ഖുർആൻ വായിച്ചുമനസ്സിലാക്കു എന്ന് എന്നോട് പറയുന്നത് പോലെ തോന്നി.  അല്ലാഹ് പറഞ്ഞതിൽ നിന്നും buffet പോലെയാണ് ഞാൻ എടുത്തിട്ടുള്ളത്. അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ചു ഈമാനോട് കൂടി മരണം വരെ ജീവിക്കാനുള്ള അല്ലാഹുവിന്റെ തൗഫീഖ് എനിക്കും എന്നെപോലെ ഉള്ളവർക്കെല്ലാം ഉണ്ടാകട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു.ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

Alhamdhulillah

എനിക്ക് 11 വയസ്സുള്ളപ്പോഴാണ് ഉമ്മയും ഉപ്പയും ഹജ്ജിന് പോയത്. 🕋

തിരിച്ചു വന്നപ്പോൾ അവർ ഖുർആനിന്റെ ഒരു CD കൊണ്ടുവന്നിരുന്നു. 💿

അതിലുള്ള ഒരു ഖിറാഅത്ത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. 🥰

അൽഹംദുലില്ലാഹ്, അതിന്റെ കൂടെ ഒരു മാസം ഇരുന്ന് ഓതി ആ ഖിറാഅത്ത് ശൈലി തന്നെ ഞാൻ പഠിച്ചെടുത്തു. 📖✨

അത് കഴിഞ്ഞപ്പോഴാണ് ഖുർആൻ പഠിക്കണം എന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ടായത്. പക്ഷെ പല കാരണങ്ങൾ കൊണ്ടും അത് മുൻപോട്ട് പോയില്ല.

കോളേജിൽ പഠിക്കുന്ന കാലത്താണ് തഫ്സീർ ഒക്കെ വായിക്കാൻ അവസരം കിട്ടിയതും, അർത്ഥം മനസ്സിലാക്കുന്നതാണ് മാറ്റം ഉണ്ടാക്കുക എന്ന് മനസ്സിലായതും. 🤍

ചെറുപ്പം മുതൽ "ഖുർആനിന്റെ അർത്ഥം പഠിക്കരുത്" എന്നൊക്കെ കേട്ട് വളർന്നതാണ് ഞാൻ. ഇപ്പോ അൽഹംദുലില്ലാഹ്, സമൂഹത്തിൽ അങ്ങനെയുള്ള കാര്യങ്ങളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. 🌱

അന്ന് ഉമ്മയും ഉപ്പയും പോയ ഹജ്ജിന്റെ ബർക്കത്ത് കൊണ്ടാണ്, അൽഹംദുലില്ലാഹ്, എന്റെ ഖുർആനോടുള്ള ബന്ധത്തിന്റെ തുടക്കം എന്ന് അറിയുമ്പോൾ... എനിക്കും ഹജ്ജ് ചെയ്യണം എന്ന് വല്ലാത്തൊരു ആഗ്രഹം തോന്നുന്നു! 🤲😢

ഇറങ്ങി പുറപ്പെടാനാണ്, എല്ലാം റെഡിയാവാൻ കാത്തു നിൽക്കേണ്ടതില്ല എന്ന് ഇപ്പോ മനസ്സിലാവുന്നു. ✨

​അസ്സലാമുഅലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു

3:96,97

"ഞങ്ങളാണ് മികച്ചവർ" എന്ന വംശീയമോ ഔന്നത്യപരമോ ആയ മനോഭാവത്തിന് വിരാമമിട്ടുകൊണ്ട് അല്ലാഹു ഓർമ്മിപ്പിക്കുന്നത്, ലോകത്തെ ആദ്യത്തെ ആരാധനാലയം മക്കയാണെന്നാണ്. നമ്മിൽ പലപ്പോഴും രണ്ടുതരം ചിന്തകൾ ഉണ്ടാകാറുണ്ട്; മറ്റുള്ളവരുടെ അനുഗ്രഹങ്ങൾ കണ്ട് "ഞാൻ ഒന്നുമല്ലല്ലോ" എന്ന ഇൻഫീരിയോറിറ്റി കോംപ്ലക്സും, "എനിക്ക് ഇന്നതൊക്കെയുണ്ട്, അതുകൊണ്ട് ഞാനാണ് മികച്ചത്" എന്ന അഹങ്കാരവും.

​എന്നാൽ, അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. എത്ര വലിയ ഉന്നതിയിലുള്ള ആളായാലും, ഒരു രാജാവായാലും, അവിടെയെത്തി ഒരേ വസ്ത്രം ധരിച്ച് താൻ അല്ലാഹുവിന്റെ ഒരു സാധാരണ അടിമ മാത്രമാണെന്ന് തിരിച്ചറിയുന്നു. അഹങ്കാരമെല്ലാം അലിഞ്ഞുപോയി, തികഞ്ഞ വിനയത്തോടെ റബ്ബിന്റെ മുന്നിൽ കണ്ണീർ പൊഴിക്കുന്ന കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നമസ്കാരത്തിനായി തിരിയുന്ന ഒരേയൊരു കേന്ദ്രബിന്ദുവാണ് കഅ്ബ. അതിനെ കാണുമ്പോൾ തന്നെ ഒരു നിർവൃതിയും പറഞ്ഞറിയിക്കാനാവാത്ത ശാന്തിയുമാണ് മനസ്സിലേക്ക് വരുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ആൾക്കൂട്ടത്തിനിടയിലും, നാം തികച്ചും തനിച്ചാണെന്നും അല്ലാഹുവുമായി മാത്രം സംസാരിക്കുകയാണെന്നും തോന്നിപ്പിക്കുന്ന അപൂർവ്വമായ ഒരു അനുഭൂതിയാണ് അതിന്റെ മുന്നിൽ നിൽക്കുമ്പോൾ ലഭിക്കുന്നത്.

​"ആര് അവിടെ പ്രവേശിച്ചുവോ, അവർ നിർഭയരാണ്" എന്ന വിശുദ്ധ വചനത്തിന്റെ യാഥാർത്ഥ്യം നേരിട്ടനുഭവിച്ചറിഞ്ഞ ഇടമാണത്. എല്ലാവിധ ദിവ്യസംരക്ഷണവും ലഭിക്കുന്ന ആ പവിത്ര ഭൂമിയിൽ നിന്നും മടങ്ങിപ്പോരേണ്ടി വരുമ്പോൾ, ഏതൊരു വിശ്വാസിയുടെയും ഹൃദയം വിതുമ്പിപ്പോകുന്ന ആ വേദന... അതൊരു വല്ലാത്ത അനുഭവം തന്നെയാണ്.

​ഹജ്ജിന്റെ പ്രാധാന്യത്തെക്കുറിച്ചോ അതിന്റെ നിയമങ്ങളെക്കുറിച്ചോ വലിയ ധാരണയൊന്നുമില്ലാത്ത കാലത്താണ് ഞാൻ ആദ്യമായി അവിടെ പോയത്. അന്ന് മക്കളില്ലാത്ത വിഷമത്തിൽ, മക്കളെ ലഭിക്കുവാനായി ദുആ ചെയ്യാനായിരുന്നു ഞാൻ പ്രധാനമായും പോയത്. എന്നാൽ, ഹജ്ജിന്റെ കർമ്മങ്ങളും (മനാസിലുകളും) അവയുടെ ആത്മാവും എന്താണെന്ന് ഞാൻ പിന്നീട് അടുത്തറിഞ്ഞു. അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ, അവന്റെ നിയമങ്ങൾ പൂർണ്ണമായി പാലിച്ച് വീണ്ടും അവിടെയെത്താനും ആ വിശുദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കാനുമുള്ള സൗഭാഗ്യം എനിക്ക് വീണ്ടും ലഭിക്കണേ റബ്ബേ!

​അവിടെ ചെലവഴിക്കുന്ന നിമിഷങ്ങൾ എത്ര പെട്ടെന്ന് കടന്നുപോയാലും, മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുമെന്ന ഉറപ്പിൽ അറിയാതെ കണ്ണീർ ഒഴുകിവരുന്നതായി തോന്നും. വീട്ടിലിരുന്ന് ഹറമിന്റെ തൽസമയ സംപ്രേക്ഷണം (Live) കേട്ടാലും ആ ഒരു അനുഭൂതി കിട്ടില്ല. അതുപോലെ തന്നെയാണ് അവിടുത്തെ ബാങ്കും; മയ്യത്ത് നിസ്കാരം വരുമ്പോൾ അവിടെ നിസ്കരിക്കുമ്പോൾ അടുത്ത നിമിഷം, എന്റെ ഈ ജീവിതവും ഖബർ ജീവിതവും തമ്മിൽ ഒരു സെക്കൻഡിന്റെ അകലം പോലും ഇല്ലല്ലോ റബ്ബേ എന്ന ചിന്ത മനസ്സിനെ വല്ലാതെ തൊടും. സംസം വെള്ളത്തിന്റെ അനുഗ്രഹീതമായ രുചിയും അതിനൊപ്പം മനസ്സിൽ നിറയും.

​ഹാജറബീവിയുടെ വിശ്വാസദാർഢ്യവും പ്രവാചകന്മാരുടെ സ്മരണകളും നിറഞ്ഞ ആ മണ്ണിലൂടെ നടക്കുമ്പോൾ ചരിത്രവും വിശ്വാസവും നമ്മുടെ ഉള്ളിൽ ജീവസ്സുറ്റതായി മാറും. ഇബ്രാഹിം നബി(അ )യും മുഹമ്മദ് നബിയും (സ) നടന്നുനീങ്ങിയ, ത്യാഗങ്ങൾ സഹിച്ച ആ മണ്ണിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു ആത്മീയ ഉണർവാണ് നമുക്ക് ലഭിക്കുക. സ്വന്തം ജീവിതത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ചിന്തിക്കാനും, തെറ്റുകളിൽ നിന്നും മാറിനിൽക്കാനും, നല്ലൊരു വ്യക്തിയായി ജീവിക്കാനുമുള്ള ശക്തമായ മാനസിക പ്രേരണ അവിടെ നിന്നും ലഭിക്കുന്നു. ഹജ്ജോ ഉംറയോ കഴിഞ്ഞു തിരിച്ചുവന്നതിനു ശേഷമുള്ള ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ, അതാണ് ആ കർമ്മങ്ങൾ സ്വീകരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവ്.

​മഖാമു ഇബ്രാഹിം എന്നു കേൾക്കുമ്പോൾ പണ്ട് വലിയ തോതിൽ ഒന്നും ഫീൽ ചെയ്യാറില്ലായിരുന്നു. എന്നാൽ, ടീച്ചറുടെ ക്ലാസ്സിൽ നിന്ന് ഇന്ന് അത് കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്  മനസ്സിലേക്ക തുളച്ചുകയറുന്നതുപോലെ തോന്നി. ഇബ്രാഹിം നബി (അ) കഅ്ബ നിർമ്മിച്ചുയർത്തുമ്പോൾ അതിനായി ഉപയോഗിച്ച കല്ലും, അതിൽ പതിഞ്ഞ അദ്ദേഹത്തിന്റെ കാൽപാദങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വലിയ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ്. *ദീനിനു വേണ്ടി ഒരാൾ എത്രത്തോളം ബുദ്ധിമുട്ടുകൾ സഹിക്കുന്നുവോ, അത്രത്തോളം വലിയ അംഗീകാരമായിരിക്കും അല്ലാഹുവിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കുക. അദ്ദേഹം എടുത്ത ആ കഷ്ടപ്പാടുകൾ കാരണമാണ്, ഇന്ന് ലോകാവസാനം വരെയുള്ള കോടിക്കണക്കിന് ആളുകൾ ഹജ്ജും ഉംറയും ചെയ്യുമ്പോൾ ആ മഖാമിനെ ഓർക്കുന്നതും, അവിടെ ചെയ്യുന്ന പ്രാർത്ഥനകളുടെ പ്രതിഫലത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിലേക്ക് എത്തിച്ചേരുന്നതും.

​ഈ ദീനിനു വേണ്ടി എന്റെ ഭാഗത്തുനിന്ന് എന്ത് ശ്രമമാണ് ഉണ്ടാവുന്നത്? നാളെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ എനിക്ക് സമർപ്പിക്കാൻ എന്ത് സൽപ്രവൃത്തികളാണ് ഉള്ളത്? എന്ത് അപ്രിസിയേഷനാണ് അല്ലാഹു എനിക്ക് നൽകുക? ഈ ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുന്നു .

​യാ അല്ലാഹ്, ആ വിശുദ്ധ ഭവനം വീണ്ടും കാണാനും, അവിടെയെത്തി പൂർണ്ണ വിനയത്തോടെ കണ്ണീർ പൊഴിക്കാനും, ഞങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയ സൽകർമ്മങ്ങൾ സ്വീകരിച്ച് നീ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. ആമീൻ യാ റബ്ബൽ ആലമീൻ!

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാത്തുഹു 🌷

വിശുദ്ധ ഖുർആനിലെ ഓരോ ആയത്തും എടുത്ത് വായിക്കുകയും, അതിന്റെ അർത്ഥവും തെളിവുകളും മനസ്സിലാക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരേണ്ടത് ഒരു ചിന്തയാണ്…

അൽഹംദുലില്ലാഹ്… അൽഹംദുലില്ലാഹ്… റബ്ബിൽ ആലമീൻ!

അല്ലാഹു സുബ്ഹാനഹു വതആല നമ്മളെ എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നു!

ഇത്രയും വിശദമായി തഫ്സീർ നമുക്ക് ലഭിച്ചിട്ടും, അതിനപ്പുറത്തേക്ക് പോയി തദബ്ബൂർ ചെയ്യാൻ പോലും നമ്മൾ എത്ര ബുദ്ധിമുട്ടുന്നു!

ഒന്ന് ചിന്തിച്ചുനോക്കൂ…

ഇത്രയും വിശദമായി ഖുർആൻ നമുക്ക് മനസ്സിലാക്കിത്തരുന്ന തഫ്സീറുകൾ നമ്മുടെ കയ്യിലുണ്ട്. അല്ലാഹുവിന്റെ കലാം നമ്മുടെ കയ്യിലുണ്ട്. തദബ്ബൂർ ചെയ്യാനുള്ള അവസരങ്ങൾ നമ്മുടെ വിരൽത്തുമ്പിൽ തന്നെയുണ്ട്.

നമ്മൾ ഇപ്പോൾ വായിക്കുന്ന ഈ തഫ്സീർ പോലും അടുത്തിടെയാണ് ആരംഭിച്ചത്. ഖുർആനിന്റെ ആയത്തുകളുടെ ആഴത്തിലേക്ക് ഇറങ്ങി ചിന്തിക്കാനും തദബ്ബൂർ ചെയ്യാനും കിട്ടിയ ഈ അവസരം പോലും എത്ര വലിയ അനുഗ്രഹമാണ്!

എന്നിട്ടും നമുക്ക് തദബ്ബൂർ ചെയ്യാൻ ബുദ്ധിമുട്ടുന്നു.

അപ്പോൾ ഒന്ന് ആലോചിച്ചുനോക്കൂ…

നമ്മൾ മുസ്ലിമായി ജനിച്ചവരാണ്.
ചെറുപ്പം മുതൽ ഇസ്ലാമിന്റെ കാര്യങ്ങൾ കേട്ടും പഠിച്ചും വളർന്നവരാണ്. എന്നിട്ടും ഇസ്ലാമിന്റെ ആഴം ഇത്രയും വിശദമായി മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ…

അപ്പുറത്തെ തലത്തിലാണെങ്കിൽ എങ്ങനെയായിരിക്കും?

മുസ്ലിമായി ജനിക്കാത്ത ഒരാൾക്ക് ഖുർആനിന്റെ സന്ദേശം തന്നെ അറിയാത്ത അവസ്ഥയാണെങ്കിൽ? ഇസ്ലാം എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കാൻ ഒരു അവസരവും ലഭിച്ചിട്ടില്ലെങ്കിൽ?

അപ്പോൾ കാര്യം പറയാനുണ്ടോ…?

അതുകൊണ്ടാണ് നമ്മൾ മനസ്സിലാക്കേണ്ടത് —
മുസ്ലിമായി ജനിച്ചതും, ദീൻ പഠിക്കാൻ കഴിയുന്നതും, ഖുർആൻ വായിക്കാനും മനസ്സിലാക്കാനും തഫ്സീർ പഠിക്കാനും തദബ്ബൂർ ചെയ്യാനും കഴിയുന്നതുമെല്ലാം അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങളാണ്.

ഇതിനൊക്കെ വേണ്ടി എത്ര അൽഹംദുലില്ലാഹ് പറഞ്ഞാലും മതിയാവില്ല.

പക്ഷേ പലപ്പോഴും നമ്മൾ ഈ അനുഗ്രഹങ്ങളെയും നമ്മുടെ കഴിവായി കാണുന്നു.

“ഞാൻ നമസ്കരിക്കുന്നു…
ഞാൻ സുന്നത്ത് നമസ്കരിക്കുന്നു…
ഞാൻ തഹജ്ജുദിന് എഴുന്നേൽക്കുന്നു…
ഞാൻ സുന്നത്ത് നോമ്പ് എടുക്കുന്നു…
ഞാൻ ഖുർആൻ വായിക്കുന്നു…
ഞാൻ തദബ്ബൂർ ചെയ്യുന്നു…”

അങ്ങനെ “ഞാൻ… ഞാൻ… ഞാൻ…” എന്ന് ചിന്തിക്കാൻ തുടങ്ങും.

പക്ഷേ യാഥാർത്ഥ്യം എന്താണ്?

അത് “ഞാൻ” ചെയ്തതല്ല.
അല്ലാഹു എനിക്ക് അതിനുള്ള തൗഫീഖ് തന്നതാണ്.

നമസ്കരിക്കാൻ മനസ്സ് തോന്നുന്നത് അവന്റെ അനുഗ്രഹം.
ഖുർആൻ വായിക്കാൻ മനസ്സ് തോന്നുന്നത് അവന്റെ അനുഗ്രഹം.
നന്മ ഇഷ്ടപ്പെടുന്നതും തിന്മയിൽ നിന്ന് മാറിനിൽക്കുന്നതും അവന്റെ അനുഗ്രഹം.
ദീൻ പഠിക്കാനുള്ള ആഗ്രഹം പോലും അവന്റെ അനുഗ്രഹം.

അതുകൊണ്ട് നമ്മുടെ ഓരോ നന്മയുടെയും പിന്നിൽ നമ്മുടെ കഴിവല്ല — അല്ലാഹുവിന്റെ തൗഫീഖാണ്.

യാ അല്ലാഹ്…
നീ തന്ന ഈ അനുഗ്രഹങ്ങളിൽ നിന്ന് ഒരിക്കലും ഞങ്ങളെ അകറ്റരുതേ.
നീ തന്ന തൗഫീഖിൽ നിന്ന് ഒരു അംശം പോലും ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഇടവരുത്തരുതേ.
നന്മ ചെയ്യുമ്പോൾ “ഞാൻ” എന്ന അഹങ്കാരം വരാതെ, “എന്റെ റബ്ബ് എന്നെ അനുഗ്രഹിച്ചു” എന്ന ബോധത്തോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ.

ഈ ഖുർആൻ നമുക്ക് വായിക്കാനും, മനസ്സിലാക്കാനും, അതിൽ ചിന്തിക്കാനും, അതനുസരിച്ച് ജീവിക്കാനും അല്ലാഹു തന്ന ഈ അവസരം…

എത്ര വലിയ അനുഗ്രഹമാണ്!

അതിനായി എത്ര അൽഹംദുലില്ലാഹ് പറഞ്ഞാലും മതിയാവില്ല.

അല്ലാഹു നമ്മളെ ഈ അനുഗ്രഹത്തിൽ ഉറപ്പിച്ചു നിർത്തട്ടെ. നമ്മുടെ ഹൃദയങ്ങളിൽ വിനയം നിറയ്ക്കട്ടെ.

“ഞാൻ” എന്ന ചിന്തയിൽ നിന്ന് നമ്മളെ രക്ഷിച്ച്, “എല്ലാം എന്റെ റബ്ബിന്റെ തൗഫീഖാണ്” എന്ന ബോധത്തോടെ ജീവിക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.

ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

ഇവിടെ “നിങ്ങൾ സത്യവാന്മാരാണെങ്കിൽ, തെളിവ് കൊണ്ടുവരൂ” എന്ന് പറയുമ്പോൾ, ഓരോ കാര്യവും പ്രത്യേകം പരിശോധിച്ച്, ഓരോന്നിനും validation തേടേണ്ട ഒരു അവസ്ഥയില്ലാതെ തന്നെ അല്ലാഹുവിന്റെ കലാമാണെന്ന് വിശ്വസിക്കാൻ നമുക്ക് കഴിയുന്നുണ്ടല്ലോ.

അത് തന്നെയല്ലേ എത്ര വലിയ അനുഗ്രഹം!

വിശ്വസിക്കാനുള്ള ആ മനസ്സ് പോലും നമ്മുടെ കഴിവുകൊണ്ടല്ല; അല്ലാഹു തന്ന ഹിദായത്തും തൗഫീഖും കൊണ്ടാണ്.

Assalamualaikum

Alhamdulillah.Alhamdulillah Alhamdulillah

Allahu vijarichavarkanallo allahuv inte hidayathilethan pattukayullu

Nammalilum a karu yam nalkiyad kondayirikkumallo allahu nammale ee vazhiyilethichad

Allahu anallo nammod ibrahimnabi(a)nte margam pin pattuvan parayunnadum

Ibrahimnabi yepolulla poornamaya

Keeyodukkavum

Nirbayanayikondulla a praveshanavum  nalki anugrahikkane rabbe

Rabbihablee

Rabbanathaqabbalminna

قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ

.  Hijabum, താടിയും, ഇസ്ലാമിന്റെ നിയമങ്ങളും വിവാദങ്ങൾക് മേൽ വിവാദങ്ങളാക്കി ഇസ്ലാമിനെതീരെ ശത്രുക്കൾ ഉറഞ്ഞു തുള്ളുമ്പോൾ ഈ ആയത് നമ്മളെ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട് അവർ പറയുന്നതും കേട്ടു നിരാശപ്പെട്ടു  വീട്ടിലിരിക്കാതെ നിങ്ങളുടെ കയ്യിലുള്ള ഖുർആൻ എന്ന ഹൃദയങ്ങളിൽ മാറ്റത്തിന്റെ വസന്തം തീർക്കാൻ കഴിയുന്ന അത്ഭുത ഗ്രന്ഥത്തെ അവരിലേക്ക് എത്തിക്കുക. ഏറ്റവും സത്യമായിട്ടുള്ളവനിൽ നിന്നു അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥം.

ഓണാഘോഷത്തിൽ പങ്കെടുക്കുകയും ,ചുണ്ടിൽ ചായംതേച്ചു  ആടിത്തിമിർക്കുന്ന പെൺകുട്ടികളെ നോക്കി കുറ്റപ്പെടുത്താതെ അവരിലേക് ഹിദായത്തിന്റെ കുളിർമഴ പെയ്യിക്കാൻ കഴിവുള്ള ഖുർആനിനെ അവരുടെ ഹൃദയങ്ങളിലേക് എത്തിക്ക്,Ex muslim എന്ന ഓമന പേരിട്ടു ഇസ്ലാമിൽ നിന്നു പുറത്തു പോയി ഇസ്ലാമിനെതിരെ കുരക്കുന്നവന്റെ കയ്യിൽ ഖുർആൻ കൊടുത്തിട് കണ്ണുകൾ കൊണ്ടല്ലാതെ ഹൃദയം കൊണ്ടത് വായിക്കാൻ പറയണം കാരണം കണ്ണുകളെയല്ല അന്ധത “ബാധിക്കുന്നത് മറിച്ചു ഹൃദയങ്ങളെയാണെന്നു പറഞ്ഞത് ”അവർ നിഷേധിച്ചു തള്ളുന്ന ഇതേ ഖുർആനിൽ ആണ്. ഞങ്ങളാണ് ശരിയെന്നു പറഞ്ഞു പരസ്പരം കുറ്റപ്പെടുത്തി ഇസ്ലാമിന്റെ ഇസ്സത് നഷ്ടപ്പെടുത്തുന്ന സ ഘടന നേതാകൾക് ഖുർആൻ കയ്യിൽ കൊടുത്തിട് “നിങ്ങളൊന്നിച്ചു അല്ലാഹുവിന്റെ കയറിൽ മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിച്ചു പോകരുത് ”എന്ന അല്ലാഹുവിന്റെ ഉപദേശം സ്വീകരിക്കാൻ പറയുക

.95മത്തെ ആയത്തിൽ അല്ലാഹു പറയുന്നു ശുദ്ധ മനസ്കനായ ഇബ്രാഹിമിന്റെ (a)മാർഗം നിങ്ങൾ പിന്തുടരുക. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച തന്റെ മകനെ അറുക്കാൻ കല്പന വന്നപ്പോൾ അതിനു തയ്യാറായ ഇബ്രാഹിം (a) മാർഗത്തെ. മുസ്ലിമിന്റെ ഇസ്സത് നഷ്ടപ്പെട്ടു തുടങ്ങിയതും ആ അനുസരണം നഷ്ടപ്പെട്ടപ്പോൾ അല്ലെ? ?ദുനിയാവിന്റെ സുഖങ്ങളിൽ മുഴുകിയപ്പോൾ റബ്ബ് പറഞ്ഞ കാര്യങ്ങൾ എളുപ്പമുള്ളത് മാത്രം എടുത്തു ബാക്കി മാറ്റി വെച്ചപ്പോൾ പിന്നാലെ വന്ന തലമുറകൾ നമുക്ക് എളുപ്പമായത് പോലും പ്രയാസമായി കാണാൻ തുടങ്ങി ഇന്ന് കാണുന്ന ദീനിൽ നിന്നുള്ള ഓരോ അകന്നു പോക്കും നമ്മൾ ഓരോരുത്തരും വരുത്തിയ പിഴവുകൾ കൊണ്ടല്ലേ? മാറണം അതിനു വേണ്ടി തിരഞ്ഞോടണം റബ്ബിലേക്, അവന്റെ ഖുർആനിലേക്,അവന്റെ റസൂലിന്റെ ﷺസുന്നത്തിലേക്കു.

97മത്തെ ആയത്തിൽ നമ്മൾ 5 നേരവും തിരിയുന്ന കഅബ എന്ന അല്ലാഹുവിന്റെ ഭവനത്തെ കുറിച്ച് പറയുന്നു.ആർ അവിടെ പ്രവേശിച്ചുവോ അവൻ നിർഭയനായി. അവിടെ പോയവർ അനുഭവിച്ചിട്ടുണ്ടാവും ആ ഒരു സുഖം, ആ ഒരു സമാധാനം, തൊഴിലാളിയും, മുതലാളിയും, രാജാവും, പ്രജയും, കറുത്തവനും, വെളുത്തവനും ഒരു പോലെ നിൽക്കുന്ന ആ സ്ഥലം. ലക്ഷങ്ങൾ കൂടെ ഉണ്ടെങ്കിലും റബ്ബും ഞാനും മാത്രം ഉള്ളുവെന്നു തോന്നിപ്പിക്കുന്ന അത്ഭുത സ്ഥലം. റസൂൽ ﷺ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞതായി കാണാം നിങ്ങളുടെ ജീവനും, സമ്പത്തും, അഭിമാനവും, മാനവും നിങ്ങൾക് പരസ്പരം പവിത്രമാണ്. നിങ്ങളുടെ ഈ ദിവസം ,ഈ മാസം ,ഈ നഗരം (മക്ക) എത്ര പവിത്രമാണോ അത് പോലെ. അതെ നമ്മുടെ നാവുകൾ കൊണ്ട് ആരുടേയും അഭിമാനം നഷ്ടപ്പെടാതിരിക്കട്ടെ, നമ്മുടെ അത്യാഗ്രഹം കാരണം ആരുടേയും സമ്പത് നഷ്ടപ്പെടാതിരിക്കട്ടെ, നമ്മുടെ വെറുപ്പ് കാരണം ആരുടേയും ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ. അവൻ കഅബയെയും പരിസരത്തെയും പവിത്രമാക്കിയത് പോലെ നമ്മുടെ ഹൃദയത്തെയും പരിശുദ്ധമാക്കി തരട്ടെ. അവനെ അനുസരിച്ചു ജീവിക്കുന്ന ഏറ്റവും നല്ല അടിമകളിൽ നമ്മളെയും കുടുംബത്തെയും വരുന്ന തലമുറകളെയും അവൻ ഉൾപെടുത്തുമാറാവട്ടെ. അവന്റെ ഖുർആനിനെ ലോകം മുഴുവൻ പ്രചരിപ്പിക്കാനുള്ള thoufeequm റബ്ബ് നമുക്കെല്ലാവര്ക്കും നൽകട്ടെ. അല്ലാഹുമ്മ ആമീൻ.

അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു

മില്ലത്ത് ഇബ്രാഹിം: നാം കടന്നുപോയ ബഖറ, ആലു ഇംറാൻ ആയത്തുകളിലൂടെ

ഖുർആന്റെ തുടക്കത്തിൽ, സൂറത്തുൽ ബഖറയിലൂടെ കടന്നുപോകുമ്പോൾ ബനൂ ഇസ്രായീല്യരുടെ ഭാഗത്തുനിന്നുണ്ടായ നിഷേധങ്ങളും, പശുക്കുട്ടിയെ ആരാധിച്ച അവിശ്വാസവും, കൽപ്പനകൾ നടപ്പിലാക്കുന്നതിൽ അവർ കാണിച്ച മടിയും, അവരുടെ ഹൃദയകഠിന്യവുമൊക്കെ നാം കാണുന്നുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വിഭിന്നമായി, പിന്നീട് ഇബ്രാഹിം നബിയുടെ ചരിത്രത്തിലേക്ക് വരുമ്പോൾ നാം കാണുന്നത് 'സമ്പൂർണ്ണമായ സമർപ്പണമാണ്'."

ഖുർആനിലെ സൂറത്തുൽ ബഖറയിലും ആലു ഇംറാനിലുമായി പരന്നുകിടക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ് "മില്ലത്ത് ഇബ്രാഹിം" (ഇബ്രാഹിം നബിയുടെ മാർഗ്ഗം). ജൂതന്മാരും ക്രിസ്ത്യാനികളും തങ്ങളുടെ മതമാണ് ശരിയെന്ന് വാദിക്കുകയും, "നിങ്ങൾ ജൂതരോ ക്രിസ്ത്യാനികളോ ആവുക, എങ്കിൽ നേർവഴി ലഭിക്കും" എന്ന് പറയുകയും ചെയ്യുമ്പോൾ, അല്ലാഹു അൽ-ബഖറ 135-ൽ തിരുത്തുന്നത് കാണാം: ഇല്ല, ഹനീഫായ ഇബ്രാഹിം നബിയുടെ മാർഗ്ഗമാണ് നാം പിൻതുടരേണ്ടത്.

ഇവിടെ ഇസ്ലാം, ജൂതമതം, ക്രിസ്തുമതം എന്നീ മൂന്ന് മതങ്ങളും ഒരേ വേരുകളിൽ നിന്നാണ് വന്നിരിക്കുന്നത് എന്ന് അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ആലു ഇംറാൻ 64-ൽ നമ്മളോടും അവരോടും ആ പൊതുവായ കാര്യത്തിലേക്ക് (കലിമത്തുൻ സവാഅ്) വരാൻ പറയുന്നത്: അല്ലാഹുവെയല്ലാതെ നമ്മൾ ആരാധിക്കരുതെന്നും അവന് യാതൊന്നിനെയും പങ്കുചേർക്കരുതെന്നുമുള്ള കാര്യത്തിൽ...

open mind ഓടുകൂടി ചിന്തിക്കുന്ന ഏത് മനുഷ്യനും ഉൾക്കൊള്ളേണ്ട ഒന്നാണിത്.

അത് ജൂതന്മാരോ, ക്രിസ്ത്യാനികളോ, അല്ലെങ്കിൽ അല്ലാഹുവിനു പുറമേ മറ്റെന്തിനെയെങ്കിലും  ആശ്രയിക്കുന്ന ഔലിയ ആക്കുന്ന പരമ്പരാഗത മുസ്ലിംകൾ പോലും ചിന്തിക്കേണ്ട ഗൗരവമുള്ള കാര്യമാണിത്.

ഇനി ഇക്കാര്യത്തിൽ വീണ്ടും തർക്കിക്കുകയാണെങ്കിൽ അതിനുള്ള മറുപടിയാണ് അല്ലാഹു ആലു ഇംറാൻ 66 ൽ നൽകുന്ന വിവരണം.

അൽ-ബഖറ 135-ലും ആലു ഇംറാൻ 67-ലും ഒരേ കാര്യം നമുക്ക് ആവർത്തിക്കുന്നതായി കാണാം: "ഇബ്രാഹിം ജൂതനോ ക്രിസ്ത്യാനിയോ അല്ലായിരുന്നു; മറിച്ച് അദ്ദേഹം ഹനീഫും മുസ്ലിമുമായിരുന്നു." (സുബ്ഹാനല്ലാഹ്!).

എന്താണ് ഈ ഹനീഫായ മുസ്ലിം? ശിർക്ക് ഒട്ടും കലരാത്ത, അല്ലാഹുവിലേക്ക് മാത്രം പൂർണ്ണമായി സ്വയം സമർപ്പിച്ച ഒരാൾ.

എങ്ങനെയാണു ഏതൊരാൾക്കും ഈ "ഹനീഫൻ മുസ്ലിമൻ"

എന്നതിലേക്കു എത്തുക?

അതിനുള്ള ഉത്തരമാണ് ആലു ഇംറാൻ 95-ൽ അല്ലാഹു പറയുന്നത്: "ഫത്തബിഊ മില്ലത്ത ഇബ്രാഹിമ"

ഇതിലേക്ക് എത്താൻ നാം മുഹമ്മദ് നബിയെ (സ) പിൻതുടരണം, ആ ഒരു വഴിയിലൂടെയെ ഇതിലേക്ക് എത്താൻ സാധിക്കൂ കാരണം, ആലു ഇംറാൻ 68-ൽ അല്ലാഹു പറയുന്നുണ്ടല്ലോ; ഇബ്രാഹിം നബിയോട് ഏറ്റവും അടുത്ത ആളുകൾ ഈ റസൂലും മുഹമ്മദ് നബി (സ ) സത്യവിശ്വാസികളുമാണ് എന്ന്. അതുപോലെ, മുഹമ്മദ് നബി(സ )യുടെ നിയോഗം തന്നെ ഇബ്രാഹിം നബിയുടെ പ്രാർത്ഥനയുടെ ഫലമാണ് (അൽ-ബഖറ: 129).

എന്തുകൊണ്ടാണ് ഇബ്രാഹിം നബിക്ക് ഇത്രയും വലിയ ഒരു സൗഭാഗ്യം അല്ലാഹു നൽകിയത്?

കഅ്ബയുടെ നിർമ്മാണം മുതൽ മുഹമ്മദ് നബിയുടെ നിയോഗം വരെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സമർപ്പണ ബോധവും, വലിയ ത്യാഗങ്ങളും, ശിർക്കിൽ നിന്നുള്ള സമ്പൂർണ്ണ മോചനവുമാണ് അതിന് കാരണം (അൽ-ബഖറ: 131).

അതിന്റെ ഉത്തമ ഉദാഹരണമാണ് ആലു ഇംറാൻ 97-ൽ പറയുന്ന "ഫീഹി ആയാതും ബയ്യിനാത്തുൻ മഖാമു ഇബ്രാഹിം". കല്ലിൽ അദ്ദേഹത്തിന്റെ കാൽപ്പാട് പതിഞ്ഞ ആ സ്ഥലം നമ്മോട് പറയുന്നത് അദ്ദേഹം എടുത്ത വലിയ effortനെക്കുറിച്ചാണ്. ലോകവസാനം വരെ മക്കയിലേക്ക് വരുന്ന കോടിക്കണക്കിന് ആളുകൾ ആ മഖാമു ഇബ്രാഹിമിലൂടെ കടന്നുപോകുമ്പോൾ, ആ ജനങ്ങളുടെയെല്ലാം ആരാധനകളുടെയും പ്രാർത്ഥനകളുടെയും പ്രതിഫലം ആ

പ്രവാചക ശ്രേഷ്ഠനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു! (സുബ്ഹാനല്ലാഹ്!). എത്ര വലിയൊരു സൗഭാഗ്യമാണത്!"

​സ്വന്തം ജീവിതം അല്ലാഹുവിന് സമർപ്പിച്ച ആ മഹാനായ പ്രവാചകന്റെ വഴി പിൻപടുക എന്നതാണ് യഥാർത്ഥ വിജയം.

സൂറത്തുൽ ബഖറയുടെ അവസാനത്തിൽ അല്ലാഹു നമ്മെ പഠിപ്പിക്കുന്നതുപോലെ— 'ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിച്ചു' (സമിഅ്നാ വ അത്വഅ്നാ) എന്ന് പറഞ്ഞ്, ഇബ്രാഹിം നബിയെപ്പോലെ സർവ്വസ്വവും അല്ലാഹുവിന് സമർപ്പിച്ചുകൊണ്ട് ആ പാതയിൽ ജീവിക്കാൻ നമുക്ക് സാധിക്കട്ടെ.

അല്ലാഹു നമ്മെയും നമ്മുടെ ഉമ്മത്തിനെയും ആ പരിശുദ്ധമായ 'മില്ലത്ത് ഇബ്രാഹിം' എന്ന നേർവഴിയിലേക്ക് നയിക്കട്ടെ.. ആമീൻ.

Umaiba p

Assalamu alaikum wa rahmathullahi wabarakathuhu

Aalu imranile 93 muthal 97 vareyulla aayathil 93  aayathiloode kadannu poyappol njan chindichathu nammlodu allahu  enthu karyam kalpichalum athu  aksharamprathi anusarikkuka ennullathanu athu jeevithathil cheyyendathanengilum  ozhivakkandethanengilum . Pakshe nam palappozhum njan ulppede palathum namukku vendiyum mattullavarkku vendiyum  athu  cheyyarilla. Pkshe ini enthu thenneyanengilum ini angottulla jeevithathil allahu pranjathanusaricu jeevikkanam ennu thenneyanu aagrham insha Allah.. Allahu oru karyam pranjal athil oru karyavum kooticherkkano kurakkano thiruthano padilla .  Innu nammude samoohathil  nammal palathum kanduvarunnundu. deenil illathathum ullathinte okke kooti cherthum  valachodichum jeevikkunna aalukal .kanumbol  sangadam thonnarundu .Allahu  quranil paranjapole iverentha chindikkathathu ennu thonnipokum . qurante artham vayichittum manassilakkathavar, aratham vayikkathe poorvikanmar chaithathu  athupole pinthudarunnavar. athu nammude kudumbangalil ullavar aakumbol kooduthal sangadam thonnarundu. Rabbu avrkokke thiricharivine kodukkane ennu dua cheyyunnu. adutha aayathil allahu parayunnund. Allahu paranja karyam nishedikkunnavar akramikalil pettevarenu . Rabbu mammeleyellavarehum thottu kakkette.aameen… insha Allah nammal oro aayathu padikkumbozhum athu jeevithathil nirbandamayum pravarthikamakkan sramikkanam. ennal nammal vijaychu.jAllahu  namukku ellavarkkum jannathul firdous thenne nali anugrahikkette .. aameen ya rabbal alameen

Njan adyamayi umra cheyyan poya divasam ente ormayilek vannu kayinja ayathilude. Adyamayi kahba kanumpol njan pottikarayukayayitunu. Papangalude baravumayi kahba onn nokanulla arhada enikundo rabbe enn njan mansil alojich karachil adakan kayiyathe twavaaf cheyd kayinjad.. pinnedangot quran padikanam adh manasilakanam.. allh entha namalod parayunad enn ariyanam enulla chinda ayirunnu. Angane tajweed padichu kude tafseerum padikan chernu alhamdulilah… adh valiyoru vayithirivayirunu ente jeevithathil.. pinnendangott enne njan matti thiruthi kondirunu.. palathilum tholkum pinem munnoot povum.. angane angane dua cheyd oroon thiruthi kondpovunu alhamdulilah.. innathe kalath palarum parayunad kelkam adhonum innathe kalath sheriyavilla kalam mariyille adoke anuullavar cheydadalle namuk adonum pattillan.. angane oroo kuutarkum oroo niyamam anoo allh namalod paranjad.. ellarkum vendi oree pole alle quranilude allahu namuk vendi irakiyad. But palarum chindikunilla.. eni manasilakiyal tahnne adh angeekarikan palarum thayaravunilla.. ellam ariyunnavar thanne kalathinanusarich nammalum marandee enn paranj adin purake povunavaraan.. fithna niranja innathe samoohathil allah paranjad anusarich jeevikan namuk ellavarkum pattatee.. dua cheyd munnot povam.. oroo secondilum lookam mari kondirikukayan pishajinte oroo pralopanangalilum veyaathe pidich nilkan namuk ellavarkum pattate ameen🤲🤲

Saida B NS1769

അസ്സ ലാമു അലൈക്കും

Al Imran 95- മത്തെ ആയത്തിൽ അല്ലാഹു ഇബ്രാഹിം (അ)നെ ഹനീഫ് -sudhamanaskhan എന്ന് വിശേഷിപ്പിക്കുന്നു  :

എല്ലാ വിധ തെറ്റിൽ നിന്നും മാറി അല്ലാഹുവിലേക്ക് മാത്രം മനസ്സും ജീവിതവും അർപ്പിച്ചപ്രവാചകൻ,‘എത്ര പരീക്ഷണങ്ങളിൽകൂടി കടുന്നുപോയി,,എന്നിട്ടും oranuvida തെറ്റാതെ അല്ലാഹുവിന്റെ കല്പനകളിൽ ഉറച്ചുനിന്ന വ്യക്തി..

ആ ഇബ്രാഹിമിന്റെ മില്ലത്ത് പിന്തുടരാൻ അല്ലാഹു കൽപ്പിക്കുന്നു..

അല്ലാഹു പറഞ്ഞ കാര്യങ്ങൾ എത്ര മാത്രം എന്റെ ജീവിത്തിൽ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. ഞാൻ ചിന്തിച്ചു.

ഏന്തെങ്കിലും വിഷമങ്ങൾ വരുമ്പോൾ അല്ലാഹുവിന് മാത്രം അടിമപ്പെട്ട് യാതൊരു പങ്കുകാരെയുംചേർക്കാതെ അവന് മാത്രം കീഴ്പ്പെട്ടു ജീവിക്കാൻ കഴിയുന്നുണ്ടോ."."

ഒന്നു കൂടി തൗഹീദ് ഊട്ടി ഉറപ്പിക്കാൻ ഈ ആയത് പ്രചോദനമായി..,

നാവിലും ഹൃദയത്തിലും ഒരുപോലെ ആ വിശ്വാസം നേടിയെടുക്കണം,,,,alhamdulillah

അല്ലാഹു കല്പിച്ച നിയമങ്ങൾ അനുസരിച്ച് പൂർണമായ സമർപ്പണത്തോടെ ഇബ്രാഹിം നബി കാണിച്ചു തന്ന ആ ശുദ്ധമായ തൗഹീദു മരണം വരെ എന്നും പിന്തുടരാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. ആമീൻ

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു,
93 ആമത്തെ ആയത്തിലൂടെ പോകുമ്പോൾ യാക്കൂബ് അലൈസലാമിന് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ചില ഭക്ഷണപദാർത്ഥങ്ങൾ ഹറാമാക്കിയിരുന്നു. അത് അല്ലാഹുത്താല തന്നെയാണ് ഹറാം ആക്കിയത് എന്ന് മാറ്റി പറയാൻ കഴിയില്ല.
അതുപോലെതന്നെ നമ്മുടെ ജീവിതത്തിലും പലകാര്യങ്ങളും നമ്മളുടെ ഇഷ്ടത്തിന് പൂർവികർ ചെയ്തു പോയതുപോലെ നമ്മൾ പിന്തുടരുകയും ഖുർആനിൽ തെളിവ് ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ചിന്തിക്കാതെ നമ്മൾ അത് പിൻപറ്റുന്നത് ശരിയല്ല. അതുപോലെതന്നെ പലകാര്യങ്ങളും സ്വന്തം അഭിപ്രായം അത് ഇസ്ലാമിൽ പറഞ്ഞ കാര്യങ്ങളാണെന്ന് പറഞ്ഞ് നമ്മൾ പിന്തുടരുകയും ചെയ്യുന്നു.
94 ആമത്തെ ആയത്തിൽ ആറ് അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നതോ അവരാണ് അക്രമകാരികൾ. ഞാൻ അല്ലാഹുവിന്റെ പേരിൽ എന്തെങ്കിലും പറയുമ്പോൾ എത്ര സൂക്ഷിക്കണം ചിലപ്പോൾ ഡാർക്ക് കേട്ട ഒരു കാര്യം മറ്റുള്ളവരോട് പറയുമ്പോൾ ഇത് ഇസ്ലാമിൽ പാടില്ല അല്ലാഹു ഇത് ഹറാമാക്കിയിട്ടുണ്ട് ഇങ്ങനെ ചെയ്താൽ ഉറപ്പായും ഇത് സംഭവിക്കും എന്ന് തെളിവില്ലാതെ നമ്മൾ പറഞ്ഞേക്കാം പക്ഷേ നമ്മൾ അത് തെറിവില്ലാതെ പറയാൻ പാടില്ല ഈ ആയത്ത് എന്റെ നാവിനെ സൂക്ഷിക്കാനാണ് പഠിപ്പിക്കുന്നത്.
സത്യം മനസ്സിലായശേഷം പോലും സ്വന്തം അഭിപ്രായം സംരക്ഷിക്കാൻ കളവു പറയരുത്. എന്റെ അഭിപ്രായം എനിക്കിഷ്ടമുള്ള ഇഷ്ടമുള്ള പോലെ അത് ശരിയാണെന്ന് വരുത്തി തീർക്കാനും ഞാൻ കളവു പറയരുത്.
ആയത്തിൽ എന്റെ ജീവിതത്തിൽ ദിശ ആ പിന്തുടരുന്നത് ആളുകൾ എന്തു പറയുന്നു എന്ന അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത് അല്ലെങ്കിൽ അല്ലാഹുതആല മാർഗ്ഗ നിർദ്ദേശമനുസരിച്ച് ആണോ ജീവിക്കുന്നത്. ഒരു തെറ്റ് എല്ലാവരും ചെയ്യുന്നതുകൊണ്ട് അത് ശരിയാവില്ല സത്യം വ്യക്തമായാൽ പിന്നെ നമ്മൾ അതിനെ പിന്തുടരാനുള്ള ധൈര്യം വേണം. അല്ലാഹുവിൽ മാത്രം ആശ്രയിച്ച് ജീവിതത്തിന്റെ ശരിയാക്കണം.
96 ആമത്തെ ആയത്തിൽ എന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്? രോഗത്തിൽ ഓരോ മനുഷ്യരും എന്തെങ്കിലും ഓരോ കാരണങ്ങളിൽ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത് ജോലി മനുഷ്യരിൽ നമ്മൾ പഠിപ്പിക്കുന്നത് ജീവിതത്തിലെ യഥാർത്ഥ കേന്ദ്രം അല്ലാഹുവിൽ ആയിരിക്കണം. നമസ്കാരത്തിൽ നാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ ദിശയിലേക്ക് തിരിയുന്നു. അതുപോലെ എന്റെ ഹൃദയവും പലപല ദിശകളിലേക്ക് തിരിയാതെ അല്ലാഹുവിലേക്ക് തന്നെ തിരിയുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

Surah Aal-e-Imran 93-97

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്....

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഭക്ഷണപദാർത്ഥങ്ങളിൽ  അവന്റെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു........... അവന്റെ നിയമങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കാൻ സൃഷ്ടികളെ പ്രാപ്തരാക്കുന്നതിനായി അവരുടെ ജീവിതത്തിൽ സുപ്രധാന വശങ്ങളിൽ ഒന്നായ ഭക്ഷണകാര്യത്തിൽ അതിരുകൾ തീർക്കുന്നു...... ഭക്ഷണത്തിന് മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളെ സ്വാധീനിക്കാൻ ആകും.......

സകല പ്രവാചകന്മാരും കൊണ്ടുവന്നത് തൗഹീദാണ്.......... ഓരോ കാലഘട്ടത്തിലും നിയമങ്ങൾ  വ്യത്യസ്തമായിരുന്നു....

തൗറാത്ത് അവതരിക്കും മുമ്പ് ബനു ഇസ്രായീ lliarkk എല്ലാ ഭക്ഷണവും അനുവദനീയമായിരുന്നു...... തൗറാത്ത് അവതരിച്ച ശേഷം ചില ഭക്ഷണപദാർത്ഥങ്ങൾ നിഷിദ്ധമാക്കുകയാണ് ഉണ്ടായത് ........ അല്ലാഹു ഭക്ഷണ കാര്യത്തിൽ നിഷ്കർഷിച്ചത് എന്താണോ അത് പാലിക്കലാണ് സൃഷ്ടി ധർമ്മം......നിയമങ്ങൾ മാറ്റിമറിക്കാൻ പഴുത്   തേടുകയല്ല വേണ്ടത്......

ഹലാലും ത്വയ്യിബുമായ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും വിശ്വാസികൾക്ക്  അനുവദനീയമാണ്....

ഇബാദത്തുകൾ സുഗമമാക്കാൻ വേണ്ടിയും ആരോഗ്യത്തോണ്ടിരിക്കാനും വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണവും മൂന്നിലൊന്ന് വെള്ളവും മൂന്നിലൊന്ന് വായുവും ആക്കി മാറ്റി നിർത്തുക എന്ന സുന്ദരമായ ഉപദേശം പ്രവാചകൻ തന്റെ ഉമ്മത്തിന് നൽകി.......

തുടർന്ന് ശുദ്ധമനസ്കനായ ഇബ്രാഹിം (അലൈഹി സലാമിന്റെ )മാർഗ്ഗം പിൻപറ്റുവാൻ അല്ലാഹു ആവശ്യപ്പെടുന്നു.... ശാരീരികവും മാനസികവും ആത്മീയവുമായ സകല ചിന്തകളിലും വാക്കിലും പ്രവർത്തിയിലും ഷിർക്കിന്റെ ലാഞ്ചന പോലും പാടില്ല......

ഹജ്ജിന് ആഹ്വാനം ചെയ്യുന്നു.... ശാരീരികവും ബൗദ്ധികവും ആത്മീയവുമായ ലാളിത്യവും നൈർമല്യവും ആർജ്ജിക്കുവാൻ ബറക്കയും ഹിദായത്തും ലഭിക്കുന്ന മക്കയിൽ ഹജ്ജ് അനുഷ്ഠിക്കുവാൻ നിയ്യത്ത് ആക്കുവാൻ വിശ്വാസി ബാധ്യസ്ഥനാണ്........ അത് അല്ലാഹുവിനോട് വിശ്വസിക്കുള്ള ബാധ്യതയാണ്..,.

ഹജ്ജിന്റെ കർമ്മങ്ങളും ആ കർമ്മങ്ങൾ അനുഷ്ഠിക്കപ്പെടുന്ന സ്ഥലങ്ങളും വിശ്വാസികൾ തങ്ങളുടെ സ്മൃതികളിൽ സദാ ജീവസുറ്റതാക്കി നിലനിർത്താനും ഹജ്ജിനായി അവിടെ എത്തിച്ചേരാൻ പരിശ്രമിച്ചുകൊണ്ടിരിക്കാനും വിശ്വാസികൾ  ബാധ്യസ്ഥരാണ്.... സാമ്പത്തികവും ആരോഗ്യപരവും ആയിട്ടുള്ള കഴിവ് ഇതിന് വേണ്ടതുണ്ട്.....

നിയ്യത്തിന്റെ വെളിച്ചത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുക...... In  sha  Allah ഉംറയും ഹജ്ജും സാർത്ഥകമാകും..... ഇവകളാണ് എന്റെ മനസ്സിലൂടെ കടന്നുപോയ ചെറിയ വെളിപ്പെടലുകൾ..... അല്ലാഹു തുണക്കട്ടെ....

അല്ലാഹുമ്മ ആമീൻ

اسلام اليكم و رحمة الله و بركاته

ഇസ്രായേൽ ജനതയ്ക്ക് തൗറാത്ത് അവതീർണമാകുന്നതിനുമുമ്പ്  യാക്കൂബ്   നബി സ്വന്ത ആവശ്യത്തിനായി  ഹറാം ആക്കിയതൊഴികെ എല്ലാ ഭക്ഷ്യപാനീയങ്ങളും അവർക്ക്  ഹലാൽ .  . ആയിരുന്നു   എന്നാല് ഗ്രന്ഥം ഇറക്കപ്പെട്ട ശേഷം അവയിൽ അല്ലാഹു  മാറ്റങ്ങൾവരൂത്തിയതിനെ അംഗീകരിക്കാതെ അല്ലാഹുവിൻ്റെ മേൽ കളവുകൾ കെട്ടിച്ചമക്കുന്നവർ

അക്രമികളാണെന്ന് അല്ലാഹു നമ്മളോട് പറയുകയാണ് അല്ലാഹു സത്യം ബോധ്യപ്പെടുത്തുകയും ഇബ്രാഹീം അലൈഹിസ്സലാമിൻ്റെ മാർഗ്ഗത്തെ പിൻപറ്റുവാനും കല്പിക്കുന്നു. അല്ലാഹു സത്യം ബോധ്യപ്പെടുത്തുന്നു എന്ന് പറയുമ്പോൾ നമ്മൾ അത് എത്രമാത്രം ഉൾക്കൊള്ളുന്നു എന്ന് ചിന്തിക്കണം. സത്യത്തെയും  സത്യത്തെയും വേർതിരിക്കുന്ന ഖുർആൻ നമുക്ക് അവതരിച്ച് കിട്ടിയിട്ടും ഹലാൽ ഹറാം ഇവയിൽ ഇപ്പോഴും നമ്മൾ.  തപ്പിത്തടയുന്നവരാണ് എന്നാണ് എനിക്ക് തോന്നുന്നത് ഇബ്രാഹീം  അലൈഹിസ്സലാമിൻ്റെ മാർഗം പിൻപറ്റുന്ന ശുദ്ധ  മനസ്സുള്ള കലർപ്പില്ലാത്ത തഖ്‌വ യുള്ള വരുടെ കൂട്ടത്തിൽ  നമ്മെയും ഉൾപ്പെടുത്തണമേ  റബ്ബേ. . ലോകർക്കായി ഒന്നാമതായി സ്ഥാപിക്കപ്പെട്ട അല്ലാഹുവിൻ്റെ ദൃഷ്ടാന്തമായി ഉയർത്തിയ ഇബ്രാഹീം അലൈഹിസ്സലാമിൻ്റെ പാദം പതിഞ്ഞ മക്ക പുണ്യ ഭവനത്തിങ്കൽ ഹജ്ജ് കർമ്മത്തിനായി കഴിവനുസരിച്ച്  മാർഗം തേടിക്കൊള്ളുവാനും റബ്ബ്നമോട് കല്പിക്കുന്നു.അവിടെയെത്തുന്നവർക്ക് നിർഭയത്വവും, അനുഗ്രഹങ്ങളും, നേർമാർഗവഉം റബ്ബിൻ്റെ വാഗ്ദാനമാണ്.അതിനുള്ള അവസരം പത്ത് വർഷം മുൻപ് ലഭ്യമാക്കിയ പരമ കാരുണ്യവാന്  സർവ്വസ്തുതിയും ചെയ്യുന്നു.അവിടെയും നമുക്ക് പരീക്ഷണമാണ്. സഹനത്തിൻ്റെ പരീക്ഷണം. ആ സഹനം നമ്മിൽ ജീവിതത്തിൽ ഉടനീളം ഉണ്ടായാൽ  വിജയം ഉറപ്പിക്കാം. കിട്ടിയ സൗകര്യങ്ങളിൽ,കഠിനമായ കാലാവസ്ഥയിൽ വ്യത്യസ്താസ്വഭാവ  സവിശേഷിക്കാരുടെ ഇടയിലൊന്നായി നിൽക്കാൻ റബ്ബ് നമുക്കവിടെ അവസരം നൽകും.നാളെ   വിചാരണയ്ക്കായി  ഒരുമിച്ച് കൂട്ടപ്പെടുമ്പോൾ സ്വന്തം نفس നുവേണ്ടി  ഭയവിഹ്വലരായി  നിൽക്കേണ്ടിവരുന്ന നമ്മളെ  നമുക്കവിടെ ഓർക്കാം.എങ്കിൽ നമുക്കവിടെ നമ്മോടൊപ്പമുള്ളവരെ നമ്മേക്കാൾ പരിഗണിക്കാൻ കഴിയും.ഉംറക്കായി വീണ്ടും റബ്ബ് അവസരം തരണേ എന്ന് തേടുകയാണ്.

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

ആലു ഇമ്രാൻ 93 മുതൽ 97 വരെ

ഈ ആയത്തുകൾ നമ്മെ സത്യത്തെ മുറുകെ പിടിക്കാനും അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനും നമ്മുടെ ആരാധനയിൽ ആത്മാർത്ഥത പുലർത്താനും പഠിപ്പിക്കുന്നു

ബ നു ഇസ്രായേലിന് സ്വയം ചില ഭക്ഷണങ്ങൾ ഉപേക്ഷിച്ചതിനെ കുറിച്ചാണ് ഈ ആയത്തുകൾ പറയുന്നത് അല്ലാഹു നിരോധിച്ചിട്ടില്ലാത്ത കാര്യങ്ങളെ സ്വന്തം അഭിപ്രായപ്രകാരം ഹറാമാക്കുന്നത് ശരിയല്ലെന്ന് ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നു. ഒരു കാര്യം ഹലാലാണോ ഹറാമാണോ എന്ന് തീരുമാനിക്കുവാൻ തീരുമാനിക്കുമ്പോൾ നമ്മുടെ സ്വന്തം ഇഷ്ടത്തെയും നാട്ടുനടത്തിനേയോ ആശ്രയിക്കരുത്.

ഖുർആനും സുന്നത്തും അനുസരിച്ച് ആയിരിക്കണം

അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നവരെ അല്ലാഹു ശക്തമായി താക്കീത് ചെയ്യുന്നു ഇബ്രാഹിം നബിയുടെ നേരായ മാർഗ്ഗം പിന്തുടരാനും അദ്ദേഹം തന്നെ ജീവിതം സമർപ്പിച്ച പോലെ പൂർണമായി കീഴടങ്ങൽ കീഴടങ്ങും ചെയ്യുക സ്വന്തം ഇഷ്ടത്തെക്കാൾ അല്ലാഹുവിന്റെ ഇഷ്ടത്തിന് മുൻതൂക്കം നൽകുക എന്നതാണ് സമർപ്പണം

സ്വയം ചിന്തിച്ചു നോക്കുക

1. എനിക്കിഷ്ടമില്ലാത്ത കാര്യമായാലും അല്ലാഹുവിന്റെ കല്പന അനുസരിക്കാൻ ഞാൻ തയ്യാറാണോ?

2. എന്റെ ആഗ്രഹങ്ങളെക്കാൾ അല്ലാഹുവിന്ന്റെ നിർദ്ദേശങ്ങൾ ഞാൻ പ്രാധാന്യം നൽകാറുണ്ടോ

3. ഞാൻ ചെയ്യുന്ന ആരാധനകൾ അല്ലാഹുവിന്റെ തൃപ്തികാംക്ഷിച്ചു മാത്രമാണോ?

96. അല്ലാഹുവിനെ ആരാധിക്കാനായി ഉണ്ടാക്കിയ ആദ്യത്തെ ഭവനമാണ് കഅബ അത് അനുഗ്രഹവും ലോകർക്ക് ആകമാനം മാർഗ്ഗദർശനവും ആണ് അതാണ് നമ്മുടെ കിബില  ലോകത്ത് എവിടെയും ഉള്ള മുസ്ലിങ്ങളും അതിനു നേരെ തിരിഞ്ഞു നിസ്കരിക്കുന്നു അത് മുസ്ലിങ്ങളുടെ ഐക്യത്തെ ഓർമിപ്പിക്കുന്നു

97. ഹജ്ജിന്റെ മഹത്വം

കഅബയുടെ അടുത്ത്  അല്ലാഹുവിന്റെ വ്യക്തമായ അടയാളമായ മഖാമു ഇബ്രാഹിം ഹിജ്രി ഇസ്മായിൽ സംസം കിണർ സഫ

മർവ എന്നിങ്ങനെ ധാരാളം ദൃഷ്ടാന്തങ്ങൾ അവിടെയുണ്ട് കഴിവുള്ളവർ ആ വിശുദ്ധ ഭവനത്തിൽ പോയി ഹജ്ജ് നിർവഹിക്കുക ഒരു ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു വിനയവും ക്ഷമയും ത്യാഗവും അല്ലാഹുവിനോടുള്ള പരിപൂർണ്ണ സമർപ്പണവും പഠിപ്പിക്കുന്നു

നാം ചെയ്യുന്ന ആരാധനകൾ അല്ലാഹുവിന്റെ മഹത്വത്തിന് ഒന്നും കൂട്ടുന്നില്ല എന്നാൽ അതിലൂടെ നമുക്ക് ആണ് അല്ലാഹുവിന്റെ മഹത്വം പ്രതിഫലവും ലഭിക്കുന്നത് അല്ലാഹുവിന് നമ്മെ ആവശ്യമില്ല എന്നാൽ നമുക്ക് അല്ലാഹുവിനെ ആവശ്യമാണ്.

അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളെ സത്യത്തിൽ ഉറപ്പിച്ചു നിർത്തണം നിഷ്കളങ്കമായി നിന്നെ ആരാധിക്കാൻ തൗഫീഖ് ചെയ്യ ണെ

ആമീൻ

ഇമ്രാൻ 93   97 വരെ

NS2083

അസ്സലാമു അലൈകും wr.. wb.

Juz 4  ലെ ആദ്യ ആയത്തുകളിലൂടെ കടന്നു  വന്നപ്പോൾ  പല കാര്യങ്ങളും മനസ്സിലേക്കു കടന്നു വന്നു. ആദ്യം തന്നെ ഭക്ഷണത്തിലെ ഹറാമും  ഹലാലും എന്നതിലേക്കു  വരുമ്പോൾ ഇന്നത്തെ  കാലഘട്ടത്തിൽ  അല്ലാഹു മനുഷ്യന്  ഹലാലാക്കിയ ഭക്ഷണം  കഴിച്ചതിന്റെ  പേരിൽ അതു നിഷിദ്ധം എന്നാരോപിച്ച് ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത മുസ്ലിം സഹോദരരെ  ഓർത്തു പോയി..

അതുപോലെ..   ഷെൽഫിഷുകൾ  കഴിക്കുന്നത് മക്റൂഹ്  എന്നു പറഞ്ഞു മാറ്റി നിർത്തുന്നവരെ കണ്ടിട്ടുണ്ട്.. എവിടെ നിന്നാണ്  ആ  ആശയം ഉടലെടുത്തത്  എന്നുള്ളത്  ഈ ആയത്തുകളുടെ വിശദീകരങ്ങൾ കേട്ടപ്പോഴാണ് ബോധ്യപ്പെടുന്നത്..

സുബ്ഹാനല്ലാഹ്.. അല്ലാഹു ഹലാലാക്കിയതിനെ നിഷിദ്ധക്കുവാൻ ഇവർക്ക്  ആരാണ് അധികാരം നൽകിയത്..

അതു പോലെ..ഞങ്ങളാണ് ഏറ്റവും ശ്രേഷ്ഠർ  എന്ന്  ജൂതന്മാർ  വാദിക്കുന്നത് പോലെ..  അല്ലാഹുവിനെയും റസൂലിനെയും  ഏറ്റവും കൂടുതൽ  സ്നേഹിക്കുന്നവരും   സുന്നത്തിനെ പിൻപറ്റുന്നവരും ..പണ്ടു മുതലേ ഇവിടെ ഉള്ളവരും    ഞങ്ങളാണ്  എന്നും

പിന്നീട് വന്നവർ  പുത്തൻ വാദികളും  അല്ലാഹുവും റസൂലും ഇഷ്ടപ്പെടാത്തവരുമാണെന്നും പറയുന്നവരെ ഇന്ന് നമ്മുടെ  നാടുകളിൽ നിരവധി നമുക്ക്  കാണാം..

അതുപോലെ.. റസൂലിന് മുൻപ്  എത്രയോ പ്രവാചകൻമാർ  വന്നുപോയിട്ടുണ്ടെങ്കിലും  ഇബ്രാഹിം ( അ ) ന്റെ മില്ലത്തിനെ പിൻപറ്റാൻ  റസൂൽ ( സ്വ ) നോടും തുടർന്നു നമ്മോടും കല്പിച്ചത്  എന്തു കൊണ്ടായിരിക്കും.? അദ്ദേഹത്തിന്റെ   റബ്ബിലേക്കുള്ള ആത്മസമർപ്പണം  അത്രത്തോളമുണ്ടായിരുന്നു  എന്നത് മാത്രമല്ലേ  കാരണം.. ആ ഒരു  ഇഖ്ലാസ്  നമ്മുടെ എല്ലാവരുടെ ഉള്ളിലും നിറയട്ടെ.. ആമീൻ.

അതുപോലെ  മറ്റൊരു കാര്യമാണ്.. ഏറ്റവും മനോഹരമായ സ്ഥലത്ത്   കഅബയെ കൊണ്ടു  വരാത്തതെന്തേ എന്ന ടീച്ചറുടെ  ചോദ്യം..

അത്രയും  ഡെഡിക്കേറ്റഡ് ആയ  ആളുകളെ പ്രയാസം ഉള്ള ഇടത്തേക്ക് എത്തൂ  എന്ന്  ടീച്ചർ  പറഞ്ഞപ്പോൾ  എന്റെ ചിന്തയിലേക്ക് വന്നത്   മറ്റൊരു കാര്യമാണ്..

ശരിക്കും  അത്രയും മനോഹരമായ  ഒരു സ്ഥലത്ത്  ആണ്  കഅബ  സ്ഥിതി ചെയ്യുന്നതെങ്കിൽ  അതിന്റെ ഈ പവിത്രത കാത്തു സൂക്ഷിക്കാൻ  ആവുമായിരുന്നോ..

അതു സ്ഥിതി ചെയ്യുന്ന സ്ഥലം മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിപ്പോവില്ലായിരുന്നോ..!?

സുബ്ഹാനല്ലാഹ്.. അല്ലാഹുവിനറിയാം എല്ലാമെല്ലാം.. അവൻ  ഓരോന്നും  കൃത്യ സ്ഥലത്ത്  കൊണ്ടു വെച്ചതിനു പിന്നിൽ അതിന്റെതായ ഹിക്മത് ഉണ്ട്..

ഹറമിൽ കാലു കുത്തിയാൽ  കണ്ണും മനസ്സും നിറയാത്ത ഒരു മനുഷ്യരുമില്ല എന്റെ അറിവിൽ..

അത്രയും  വിശേഷപ്പെട്ട.. മനുഷ്യർക്ക്  ആദ്യമായി  ആരാധനക്കായി  നിർമ്മിക്കപ്പെട്ട   ആ മസ്ജിദിൽ  അല്ലാഹുവിന്  ഏറ്റവും തൃപ്തിപ്പെട്ട നിലയിൽ  ഹജ്ജും ഉംറയും നിർവഹിക്കാനും  തുടർന്ന്  മരണം വരെ അതിന് അനുസൃതമായ ജീവിതം  ജീവിക്കാനും  നമുക്കേവർക്കും നമ്മുടെ കുടുംബാഗങ്ങൾക്കും ഇണകൾക്കും  സന്താനങ്ങൾക്കും നമ്മുടെ  വരും തലമുറകൾക്കും  റബ്ബ്  തൗഫീഖ്  പ്രധാനം ചെയ്യട്ടെ.. ആമീൻ

സൂറത്ത് ആലു ഇമ്രാൻ 93 ആയത്ത് തദബുർ ചെയ്യുമ്പോൾ മനസ്സിലാകുന്ന ചില കാര്യങ്ങൾ അല്ലാഹു അനുവദിച്ചതിന് സ്വയം ഹറാമാക്കാനുള്ള അധികാരം നമുക്കില്ല ഹലാലും ഹറാമും തീരുമാനിക്കുന്നത് അല്ലാഹുവാണ് മതമെന്നത് വികാരത്തിന്റെയോ വ്യക്തിപരമായ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ മാറ്റാൻ പറ്റുന്ന ഒന്നല്ല ഒരിക്കലും നമ്മുടെ സ്വന്തം ഇഷ്ടങ്ങളെ മതനിയമം ആക്കരുത് ഭക്ഷണകാര്യങ്ങളിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൻറെ എല്ലാ കാര്യങ്ങളിലും ആദ്യം നോക്കേണ്ടത് ആ വിഷയത്തിൽ നമ്മുടെ റബ്ബ് എന്താണ് പറഞ്ഞിട്ടുള്ളത് എന്നാണ് അതുപോലെ ആയത്ത് 94 ലേക്ക് നോക്കുമ്പോൾ വളരെ ഗൗരവമേറിയ ഒരു പാഠമാണ് നമ്മെ പഠിപ്പിക്കുന്നത് ഇല്ലാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ പേരിൽ പറയുക എന്നത് വളരെ ഗുരുതരമായ തെറ്റാണ് മതപരമായ കാര്യങ്ങൾ നമ്മൾ സംസാരിക്കുമ്പോൾ ഒരിക്കലും അറിവില്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ പാടില്ല എന്ന കാര്യം ഹറാമാണ് അല്ലെങ്കിൽ ഹലാലാണ് എന്ന് പറയുന്നതിന് മുമ്പ് അത് പരിശോധിച്ചു ഉറപ്പുവരുത്തണം അറിവില്ലായ്മയെക്കാൾ വളരെ അപകടം പിടിച്ച ഒരു കാര്യമാണ് തെറ്റായ അറിവ് ആത്മവിശ്വാസത്തോടെ പറയുക എന്നുള്ളത് അതുകൊണ്ടുതന്നെ നാമോരോരുത്തരും ശരിയായ علم നേടാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കുക റബ്ബ് സഹായിക്കട്ടെ

ആയത്ത് 95 അല്ലാഹു സുബ്ഹാനവുതാല നമുക്ക് പഠിപ്പിച്ചു തരുന്ന ഓരോ കാര്യങ്ങളും സത്യമാണ് അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരും ഇബ്രാഹിം നബി അലൈഹിസലാമിന്റെ പാത പിന്തുടരണം അദ്ദേഹം ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തന്ന മാതൃക സത്യത്തിനു വേണ്ടി ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നാലും ഉറച്ചുനിൽക്കുക തൗഹീദ് അത് ജീവിതത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാക്കി മാറ്റുക സത്യം തിരിച്ചറിഞ്ഞാൽ അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുക സമൂഹത്തിൻറെ പല രീതികളും നമുക്ക് കാണുമ്പോൾ ശരിയാണെന്ന് തോന്നും പക്ഷേ സമൂഹം ഒന്നടങ്കം അത് ചെയ്യുന്നുണ്ടെങ്കിലും തെറ്റായ രീതികൾ ഒരിക്കലും ജീവിതത്തിൽ അനുകരിക്കരുത് നമ്മൾ ഇബ്രാഹിം അലൈസലാമിന്റെയും മുഹമ്മദ് നബിയുടെയും അനുയായികൾ അല്ലേ?

ആലു ഇമ്രാനിലെ  96 97 ആയത്തുകളിലൂടെ പോകുമ്പോൾ തീർച്ചയായും ഒരു വിശ്വാസി എന്ന നിലക്ക് ഏതൊരാൾക്കും മക്ക എന്ന രാജ്യത്തെത്താനും ഹജ്ജ് കർമ്മം നിർവഹിക്കാനും ആഗ്രഹം വരും തീർച്ച. ആ നാടിൻറെ പ്രത്യേകത ഈ ആയത്തുകളിൽ പറഞ്ഞതുപോലെ അത്രമാത്രം അനുഗ്രഹീതമാണ് ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും മാർഗ്ഗദർശനവും ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഒരു പ്രത്യേകമാക്കപ്പെട്ട സ്ഥലം ലോകത്തിൻറെ എല്ലാ മുക്കുമൂലകളിൽ നിന്നും വിശ്വാസികൾ ഈയൊരു കഅ്ബയെ ലക്ഷ്യമാക്കി പുറപ്പെടുന്നുسبحان الله കഴിവുണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ബാധ്യത അധികം വൈകിപ്പിക്കാതെ നിർവഹിക്കുക ഒരിക്കലും അല്ലാഹുവിനുള്ള ഇബാദത്തുകൾ നമ്മുടെ സൗകര്യം നോക്കി തിരഞ്ഞെടുക്കേണ്ട ഒന്നല്ല നമുക്ക് ഇഷ്ടമുള്ള ആരാധനകൾ മാത്രം ചെയ്തു ഒതുങ്ങി കൂടുക എന്നതല്ല ഒരു വിശ്വാസിയുടെ ബാധ്യത അള്ളാഹു നിർബന്ധമാക്കിയ കാര്യങ്ങൾക്ക് എപ്പോഴും നമ്മൾ മുൻഗണന നൽകണം അത് അല്ലാഹുവിനോടുള്ള നന്ദിയുടെ ഒരു ഭാഗം കൂടിയാണ് നമ്മുടെ നന്ദി അല്ലാഹുവിന് ആവശ്യമില്ല. എന്നാൽ നമ്മളോ നമ്മളാണ് ആവശ്യക്കാർ നമുക്കാണ് അല്ലാഹുവിനെ ആവശ്യം അതുകൊണ്ട് തന്നെ അറബിയിലേക്ക് തിരിയാൻ കഴിവിന്റെ പരമാവധി പരിശ്രമിച്ചു കൊണ്ടിരിക്കുക ജീവിതത്തിലെ എല്ലാ മേഖലയിലും ഈ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സ്വയം ആലോചിക്കുക .ഞാൻ എന്നോട് തന്നെ ചോദിക്കുന്നു ഞാനെന്തിനാണ് എൻറെ ജീവിതത്തിൽ മുൻഗണന നൽകുന്നത്? അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളിൽ എൻറെ സൗകര്യത്തിന് ആണോ മുൻഗണന നൽകുന്നത് അതോ റബ്ബിന്റെ കൽപ്പനകൾക്കോ?

സൂറ ആൽ ഇമ്രാനിലെ 93 ആമത്തെ ആയത്തിന്റെ വിശദീകരണത്തിലേക്ക് വരുമ്പോൾ അൽഹംദുലില്ലാ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നത് അല്ലാഹു ഹലാൽ ആക്കിയതിന് നമുക്ക് ഹറാമാക്കാൻ പാടില്ല അതിനു ഒരു ഒരു തരത്തിലുള്ള ന്യായവും നമുക്ക് കണ്ടെത്താനും സാധിക്കില്ല കാരണം അല്ലാഹു നമ്മൾക്ക് അനുവദനീയമാക്കിയ കാര്യങ്ങളെ പലരീതിയിൽ ഇന്നത്തെ കാലഘട്ടത്തിൽ ഹറാമിലേക്ക് കൊണ്ടുപോവുകയും അതിന് ജീവിതത്തിലെ പാടില്ല എന്നൊരു അർത്ഥത്തിലേക്ക് മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് കൊത്തിവെക്കുകയും ചെയ്യുന്ന പല സിറ്റുവേഷൻസ് നമ്മുടെ ജീവിതത്തിൽ കടന്നു പോകാറുണ്ട് അപ്പോഴൊക്കെ നമ്മൾക്ക് ഈ ആയത്ത് സുബ്ഹാനല്ലാഹ് നമ്മൾക്ക് മനസ്സിലാക്കിത്തരുന്നത് ഒരിക്കലും അല്ലാഹുവിന്റെ നിയമങ്ങളെ നമ്മുടെ ഇഷ്ടത്തിന്ന വളച്ചൊടിക്കാൻ പാടില്ല അല്ലാഹുവിന്റെ വിധികളിൽ നമ്മൾ അറിഞ്ഞിട്ട് അല്ലെങ്കിൽ ഹറാമും ഹലാലും എന്തെന്ന് നമ്മൾ തിരിച്ചറിയണം ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ പഠിക്കേണ്ട ഒരു കാര്യം അത് തന്നെയായിരിക്കണം നമുക്ക് എന്താണ് അല്ലാഹു അനുവദനീയമാക്കിയിട്ടുള്ളത് എന്താണ് നമുക്ക് ഹറാമാക്കിയിട്ടുള്ളത് ഇതൊരു മനുഷ്യൻ പഠിച്ചിരിക്കൽ നിർബന്ധമാണ്...സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും വേർതിരിച്ചു മനസ്സിലാക്കണം അതിനു വേണ്ടി അല്ലാഹുവിനോട് ദുആചെയ്യണം

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതു ദീൻ ആകൂല ഖുറാനിന്റെ സുന്നതിന്റ ശക്തമായ തെളിവ് വേണം

അപ്പോൾ നമ്മൾക്കു ഖുർആൻ പഠിക്കൽ നിർബന്ധമാണ്... എത്രമാത്രം ഇപ്പോൾഈ കാലഘട്ടത്തിൽ നമ്മൾക്കു ഖുർആൻ അത്യാവശ്യമാണ് സുബ്ഹാനല്ലാഹ് 🤲

Ayah 95അള്ളാഹു ഇബ്രാഹിം നബിയുടെ മില്ലത് പിൻപറ്റാനാണ് പറയുന്നത്.. ഹനീഫൻ എന്നവാക്ക് ഒരു തരത്തിലുള്ള ശിർക്കിലും പെടാത്ത അവസ്ഥ നമ്മൾ ഹനീഫ് ആണോ? നമ്മുടെ ജീവിതത്തിലെ ഓരോ കാര്യവും ചെയ്യുമ്പോൾ chek ചെയ്യണം ഞാൻ എന്റെ റബ്ബിന് വേണ്ടി മാത്രമാണോ ഇത് ചെയ്യുന്നത് അള്ളാഹു ഇത് ഇഷ്ടപ്പെടുന്ന താണോ ഇബ്രാഹിം നബിയുടെ തൗഹീതിലേക്ക് എത്തണം അതാണ് അള്ളാഹു കല്പിക്കുന്നത്... ഇന്നു ഓരോ ഗ്രൂപ്പ്‌ പറയുന്നത് അവരാണ് best എന്നാണ് അള്ളാഹു പറയുന്നത് ഇബ്രാഹീംമിന്റെ മില്ലത് ആണ് ബെസ്റ്റ് അതാണ് കണ്ണടച്ചു follow ചെയ്യേണ്ടത്..

Ayah96അള്ളാഹ്സു ബ്ഹാനവുതാല മക്കയുടെ മഹത്വത്തെ എടുത്തു കാണിച്ചുതരുന്നത് അതു കാണുമ്പോൾ തന്നെ നമ്മുടെ കണ്ണുകൾക്ക് ഉണ്ടാകുന്ന   ഫീലിംഗ്  നമുക്കെല്ലാവിധത്തിലുള്ള ഭക്ഷണങ്ങളും അവിടെ കാണാൻ സാധിക്കും സൗകര്യങ്ങളും നമുക്ക് അവിടെ കാണാൻ പറ്റും നമുക്ക് വാങ്ങാൻ പറ്റും ഭക്ഷിക്കാൻ പറ്റും അവിടെ ആൾക്കാരുടെ പരസ്പര സ്നേഹം സ്നേഹം   പണ്ട് കാലത്ത് ഉള്ളതുപോലെ ഒരുപാട് ടൈപ്പ് ആൾക്കാരെ അവിടെ നമുക്ക് കാണാൻ പറ്റും ഒരുപാട് തരത്തിലുള്ള ആൾക്കാർ ഏതെല്ലാം നാടുകളിൽ നിന്ന് ആളുകൾ വന്നിട്ട് ഒരേ കാബയിൽ എല്ലാരും പല നിറത്തിലെ പല കോലത്തിലുള്ള ആളുകൾ പക്ഷേ എല്ലാവരും ഒരേ കബയെ ഒരേപോലെ നിസ്സാരന്മാരായിക്കൊണ്ട് തവാഫ്ചെയ്യുന്നതും ഒരേ വചനം ആവർത്തിക്കുന്നതും  ഒരിക്കലും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളായിട്ട്  തോന്നിയിട്ടുണ്ട്അ വിടുന്ന് തിരിച്ചു വരുമ്പോഴേക്കും നമ്മുടെ ജീവിതങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകുന്നതു കറക്റ്റ് തന്നെയാണ്ഓ രോ കാര്യങ്ങൾ നമ്മൾ അനുഭവിച്ചിട്ടുള്ളവർക്കറിയാം അല്ലാത്തവർ അത് കേട്ട് മനസ്സിലാക്കിയിട്ടുണ്ട് സുബ്ഹാനള്ളാ നമ്മളെ എല്ലാവരെയും എത്രയും പെട്ടെന്ന് ആ ഭവനത്തിലേക്ക് എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

93 ആമത്തെ ആയത്തിലൂടെ കടന്നുപോകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അല്ലാഹു ഹലാലാക്കിയത് ഹറാമാക്കുവാനും ഹറാമാക്കിയത് ഹലാലാക്കുവാനും നമുക്ക് അധികാരമില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലഘട്ടത്തിൽ അവർക്ക് ഈമാൻ ദൃഢമായതിന് ശേഷമാണ് അവർക്ക് ഹറാമും ഹലാലും വേർതിരിച്ചു കൊടുത്തതും നമസ്കാരം പോലുള്ള കർമ്മങ്ങൾ പ്രാബല്യത്തിൽ വന്നതും അതുകൊണ്ടുതന്നെ അവർക്ക് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. നമ്മുടെ ജനറേഷനിൽ ഈമാനിന്റെ കുറവ് തന്നെയാണ് പല കാര്യങ്ങളും നമുക്ക് ചെയ്യാൻ പ്രയാസം വരുന്നത്. എല്ലാത്തിന്റെയും അടിസ്ഥാനം ഈമാൻ ദൃഢമാക്കുക എന്നത് തന്നെയാണ്. ഇല്ലാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ പേരിൽ കെട്ടിച്ചമക്കുന്നത്  ആക്രമികളുടെ ലക്ഷണമാണ്. അല്ലാഹു സത്യസന്ധമായ കാര്യങ്ങളാണ് നമുക്ക് ഖുർആനിലൂടെ അറിയിച്ചു തന്നത് അത് ഉൾക്കൊള്ളുവാൻ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ. ഹജ്ജ് കർമ്മത്തിന്റെ കാര്യത്തിലും എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പോകാൻ തയ്യാറാവാതെ പല കാരണങ്ങളും കണ്ടുപിടിച്ച് നീട്ടി കൊണ്ടുപോകുന്ന ഒരു പ്രവണത മനുഷ്യന്മാർക്കിടയിൽ കണ്ടുവരുന്നുണ്ട്. അതിന് ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്തിച്ചേരുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. ഒരിക്കൽ പോയവർക്ക് വീണ്ടും അവിടേക്ക് പോകുവാൻ ആഗ്രഹം തോന്നും. നമ്മുടെ ജീവിതത്തിലെ പല മാറ്റങ്ങളും വരുത്താൻ നമുക്ക് സാധിക്കും. ഞാൻ ഹജ്ജിനു പോയി വന്നതിനുശേഷം ആണ് ഖുർആനിന്റെ തജ് നിയമങ്ങളും എല്ലാം പഠിച്ചത്. മദീന പള്ളിയിൽ വച്ച് പ്രായമായ സ്ത്രീകൾ ഖുർആൻ പഠിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് പഠിക്കാനുള്ള ആഗ്രഹം തോന്നിയത്. വേറൊരു ഗ്രൂപ്പിൽ ഞാൻ തഫ്സീറും ഹിഫ്ളും പഠിക്കുന്നുണ്ട്. അൽഹംദുലില്ലാ ആലിംറാന്റെ തുടക്കത്തിലാണ് ഞാൻ ഈ ഗ്രൂപ്പിലേക്ക് ചേരുന്നത്. അൽഹംദുലില്ലാ ഇതൊരു വേറിട്ട അനുഭവം തന്നെയാണ്. മരണംവരെ ഖുർആനുമായി അടുത്തിടപഴകുവാൻ അത് മനസ്സിലാക്കുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.

[23/09, 7:46 am] Sareena: അസ്സലാമു അലൈക്കും. സൂറത്ത് ആലു ഇമ്രാനിലെ തൊണ്ണൂറ്റിമൂന്നാം ആയത്ത് എന്നെ ചിന്തിപ്പിച്ചത് ഇങ്ങനെ: ഇസ്രായേൽ സന്തതികൾക്ക് അനുവദനീയമായതും നിഷിദ്ധമായതും പോലെ നമുക്കും ചിലത് ഹറാമും ഹലാലും ആക്കിയിരിക്കുന്നു. അല്ലാഹുവിന് മാത്രമേ ഹലാലും ഹറാമും ആക്കാൻ പാടുള്ളൂ. എന്നാൽ ഇന്ന് ചില സമകാലിക വാദികൾ ചില വാദങ്ങൾ നടത്തുന്നു. ഉദാഹരണത്തിന്, അല്ലാഹു പന്നിറച്ചി ഹറാമാക്കിയിരിക്കുന്നു. എന്നാൽ ചിലയിടത്ത് ഇത് ഹലാൽ ആക്കിയിരിക്കുന്നു. ജീവന് ഭീഷണി നേരിടുന്ന സന്ദർഭങ്ങൾ മാത്രമാണിത് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാം ഒരു കേവലം ഒരു വിഭാഗക്കാർക്ക് മാത്രമായിട്ടുള്ള മതമായി ഗണിക്കുന്നവർ പറയുന്നത് ഇസ്ലാം വൈരുദ്ധ്യങ്ങളാണ് എന്നാണ്. ഒരു കാര്യം ഒരു സ്ഥലത്ത് ഹറാമും മറ്റൊരു സ്ഥലത്ത് ഹലാലും, എന്നാൽ അവർക്ക് ഇങ്ങനെ ചിന്തിച്ചുകൂടെ, ഇതെല്ലാം അല്ലാഹുവിന്റെ കാരുണ്യമാണ് എന്ന്? ഇബ്രാഹിം നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ അല്ലാഹുവിനോട് പ്രാർത്ഥിച്ചപ്പോൾ ഈ നാടിനെ നിർഭയത്വം ഉള്ളതാക്കുകയും അവിടുത്തെ ജനങ്ങൾക്ക് നീ ഉപജീവനം നൽകുകയും ചെയ്യണമേ എന്ന് പറഞ്ഞപ്പോൾ അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവനും ഞാൻ ആഹാരം നൽകുന്നതാണ്. അതായത് ഈ ദുനിയാവിൽ വിശ്വസിച്ചവനും അവിശ്വസിച്ചവനും ഒരുപോലെ ജീവിതാനുഗ്രഹം നൽകുക എന്നത് റഹ്മാനായ അല്ലാഹുവിന്റെ കാരുണ്യമാണ്. അല്ലാഹു ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ഏതെല്ലാം ഹറാം ഹലാൽ എന്നിവ, ഏതൊരു വസ്തുവും ഹറാമാക്കിയോ, അതെല്ലാം മനുഷ്യരുടെ ഗുണത്തിനു വേണ്ടി തന്നെയാണ് എന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ. അല്ലാഹു പറയുന്നു: നിങ്ങൾ നല്ല ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുക, പക്ഷേ അതിൽ കവിയരുതേ, അത് നമുക്ക് തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. വയറിനെ മൂന്നു ഭാഗമാക്കണമെന്നും, ഒരു ഭാഗം ഭക്ഷണത്തിനും, മറ്റൊരു ഭാഗ�

[23/09, 7:53 am] Sareena: ഭാഗമാക്കണമെന്നും, ഒരു ഭാഗം ഭക്ഷണത്തിനും, മറ്റൊരു ഭാഗം വെള്ളത്തിനും, മറ്റൊരു ഭാഗം ഒഴിച്ചിടണമെന്നും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ജനങ്ങളോട് ഉപദേശിച്ചിട്ടില്ലേ? അത് നമുക്കൊന്നും അത്രകണ്ട് പ്രാവർത്തികമാക്കാൻ കഴിയില്ല എന്ന് തന്നെ പറയാം. അല്ലാഹു നമുക്കെല്ലാം ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ അറിയാനും ഹിദായത്തിലേക്കുള്ള വഴിയും കാണിച്ചു തരട്ടെ. ആമീൻ.