Reflections: 3:85-92 by Ilm For Success Admin

Enne kand ellarum padikanam, Njan aan ellam sheri, enne ellarum bahumanikanm enoke thonunnundekil hikma ethiyitila ithuvare enn swayam vilayirutham. Ella karyathilum ingane thoniyillelum oru situationlenkilum thoniyal ath ahankarathinte vithayi😟 ..oru anumanithookam ahangaram ullavan swargathil praveshikilla ennanallo namme padipichath! Apo ee thonnal vannal ath ahangarathinte thrassil kilogram il othungumo???🧐

hikmathullavar orupaad elimayullavarum ..humble and complete submission ullavar aayirikum..athilek ethan sramich kondirikkunnavarayirikkum ❤️‍🔥

Avar parayum ennilulla ella nanmayum allahuvil ninnullathan..thinmayo? Manushya sahachamaya ente kuravukalaluman

athukond orikalum Njan alla role model , quran jeevithamakkiya rasool sallallahu alihivasallam aan😍

Surah Aal-e-Imran  3:92

എന്റെ നാഥാ നീ ആഗ്രഹിക്കും പ്രകാരം നിന്റെ തൃപ്തിക്കായി എനിക്ക് ഏറ്റവും ഹിതകരമായത് ചെലവഴിക്കുക എന്ന എന്റെ ദൗത്യനിർവഹണം സാധിച്ചിട്ടില്ല.... എന്റെ വിശ്വാസത്തെ കരുത്തുറ്റതാക്കി നിന്റെ ഖുർആനിലേക്ക് എന്നെ അടുപ്പിക്കേണമേ..

ഈ ആയത്തിൽ എന്താണ് ചെലവഴിക്കേണ്ടത് എന്നതിലേക്ക് മനുഷ്യമനസ്സുകളെ ആഹ്വാനം ചെയ്യുകയാണ്... ഒരു നന്മ ചെയ്തിട്ട് എല്ലാമായി എന്ന് മേന്മ നടിക്കുന്ന ഏവർക്കും ആത്മവിചാരണ നടത്താവുന്ന ആയത്തായി ഈ ആയത്തിനെ എന്റെ മനസ്സ് ചിന്തിക്കുന്നു.....

നന്മ പ്രാപിക്കേണ്ടത് എങ്ങനെയാണ്?

നിരന്തരമായി സച്ചരിതരായിരിക്കുകയും ധാരാളമായി നല്ലത് ചെയ്യുകയും വേണം..... അല്ലാഹുവിന്റെ തൃപ്തി നേടി തരുന്ന നമുക്കുള്ള ഹിതകരമായ കാര്യങ്ങൾചെലവഴിക്കുക എന്ന പുണ്യം ആർജ്ജിക്കുന്നത് എങ്ങനെ?.....

നമുക്ക് കംഫർട്ട് ആയിട്ടുള്ള ചെറിയ ചെറിയ സംഗതികൾ ചെലവഴിക്കുമ്പോൾഅല്ലാഹു (swt)യുടെ തൗഫീഖ് എത്തും....

എന്താണ് കൊടുക്കേണ്ടത് എവിടെയാണ് കൊടുക്കേണ്ടത് എങ്ങനെയാണ് കൊടുക്കേണ്ടത് ചെലവഴിക്കേണ്ട ഹിതകരമായ കാര്യം എന്താണ്എന്നുള്ള   കാര്യങ്ങളിൽ ഒക്കെഅല്ലാഹു മാർഗ്ഗദർശനം ചെയ്യുകയും അതിനുള്ള സൗകര്യം ഒരുക്കി തരികയും ചെയ്യും എന്ന് എന്റെ മനസ്സ് ഉരുവിടുകയാണ്.....

വിശ്വാസികളിൽ ഈമാന്റെ മാധുര്യം ആസ്വദിക്കുവാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ?.... വിശ്വാസികളുടെ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ് ഈ ആയത്ത്..... അല്ലാഹുവിന്റെ അനുവാദം ആരാഞ്ഞുകൊണ്ട് ഈ നന്മയിലേക്ക് ചുവടുവെയ്ക്കുവാനും വെച്ച ചുവടുകൾ മരണം വരെ ദീർഘിപ്പിക്കുവാനും തൗഫീഖ് തേടുകയാണ് എന്റെ ആത്മാവ്...... അല്ലാഹുവിലേക്ക് മടങ്ങേണ്ടതുണ്ട്..... അനുചിതമായ സൗഭാഗ്യങ്ങളിൽ നിന്ന് ചെലവഴിച്ച ഏത് സംഗതിയെ കുറിച്ചും ഇഹത്തിലുംപരത്തിലും അല്ലാഹു അറിയുന്നവനാണ്......

ഏറ്റവും ഹിതകരമായതിൽ നിന്ന് ആർക്ക് എന്തു കൊടുക്കണം എന്നത് ഓരോരുത്തരുടെയും ചോയിസ് ആണ്..... നിരീക്ഷണവും സഹകരണവും ആവശ്യപ്പെടുന്ന കാര്യമാണ് ഇത്..... ഏറ്റവും ഇഷ്ടമുള്ളത് ചെലവഴിക്കാൻ അവസരങ്ങൾ തേടി കണ്ടെത്തണം.......അള്ളാഹു എളുപ്പമാക്കി തരും.....

ആത്മാവിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക് തിരിഞ്ഞുകൊണ്ട്റയുകയും ഞാൻ  അവനോട് തേടുകയാണ്,  ഏറ്റവും ഹിതകരമായത് നിന്റെ തൃപ്തിക്കായി ചെലവഴിക്കാനുള്ള സൗകര്യങ്ങൾ എനിക്ക് ഒരുക്കി  തരുമാറാകേണമേ..... എന്നിൽ നിന്നും സ്വീകരിക്കുകയും ചെയ്യുമാറാകേമേ.....

എന്നാലും മനസ്സ് ഭയക്കുകയാണ്,  ഏറ്റവും ഇഷ്ടപ്പെട്ടത് ചെലവഴിക്കാൻ അല്ലാഹു ഒരുക്കി തന്ന അവസരങ്ങൾ പാഴായോ? അത് തിരിച്ചറിയാൻ ആകാതെ പോയോ ?എന്ന് ചിന്തിച്ചുകൊണ്ട് നിർത്തുകയാണ്.

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

85മുതൽ 91 വരെയുള്ള ആയത്തുകളിൽ അള്ളാഹു കിതാബുകളുടെ അവിശ്വാസത്തെ സംബന്ധിച്ചാണ് പറയുന്നത്. അവർക്ക് നബിസല്ലല്ലാഹു അലൈഹി വസല്ലമയെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. അവർ നബിയെ നേരിൽ കണ്ടവരുമാണ്. എന്നിട്ടും അവർ അവിശ്വസിച്ചു. പിന്നെയെങ്ങനെയാണ് അല്ലാഹു അവരെ നേർമാർഗത്തിൽ ആക്കുക. മൂന്നുതരം അവിശ്വാസികളെ കുറിച്ചാണ് ഈ ആയത്തുകളിൽ പരാമർശിക്കുന്നത്. ഇതുപോലെ തന്നെയുള്ള മറ്റൊരു പ്രവണതയാണ് നമ്മൾ തെറ്റുകൾ ചെയ്യുക എന്നുള്ളത്. നമ്മൾക്ക് തെറ്റുകൾ സംഭവിക്കാം പക്ഷേ അത് തെറ്റാണെന്ന് ബോധ്യമായാൽ നമ്മൾ തൗബ ചെയ്ത് മടങ്ങണം. അല്ലാഹു തൗബ ചെയ്യുന്നവരെ ഏറെ ഇഷ്ടപ്പെടുന്നു. ഇങ്ങനെ തൗബ ചെയ്യുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. ഇതിൽ തന്നെ വേറൊരു വിഭാഗം ആളുകളും ഉണ്ട്. അവർ അത് തെറ്റാണെന്ന് അറിഞ്ഞാലും അത് അധികരിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവർ. ഇങ്ങനെയുള്ളവരെ അല്ലാഹു മലക്കുകളും മനുഷ്യരും ശപിക്കുന്നു മാത്രമല്ല പ്രായശ്ചിത്തമായി അവർ വല്ലതും നൽകിയാൽ അല്ലാഹു അത് സ്വീകരിക്കുകയുമില്ല. മാത്രമല്ല ഖിയാമത്ത് നാളിൽ അവർക്ക് സഹായികളായിട്ട് ആരും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെയുള്ളവരുടെ കൂട്ടത്തിൽ പെടാതെ നമ്മളെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ. 92 മത്തെ ആയത്തിൽ നമ്മുടെ കയ്യിലുള്ളത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്. നമ്മൾക്ക് ഇഷ്ടപ്പെട്ടതാണ് നമ്മൾ മറ്റൊരാൾക്ക് കൊടുക്കേണ്ടത്. നമ്മൾക്ക് അതിനു സാധിക്കാറുണ്ടോ? ഇനിയെങ്കിലും നമുക്ക് ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് കൊടുക്കാൻ നമുക്ക് ശ്രമിക്കാം. എത്ര ചെറിയ വസ്തു ആണെങ്കിലും നമ്മുടെ പ്രിയപ്പെട്ടത് മറ്റൊരാൾക്ക് കൊടുക്കാൻ നമുക്ക് പറ്റാറില്ല. നമുക്ക് മാറണം മാറിയേ പറ്റൂ. അല്ലാഹു ഇഷ്ടപ്പെടുന്ന ദാസന്മാരിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

എന്റെ ശരീരം സ്വമേധയാ അല്ലാഹു വിന്  കീഴ്യൊതുങ്ങി . .എൻറെ നാഫ്സിനെ നിർബന്ധിച്ചു കീഴ്തിക്കില്ലെങ്കിൽ പാവം ശരീരം എന്ത് പിഴച്ചു ❓

ഇതാണ് ലാസ്റ്റ് വാണിംഗ്! ഇതാണ് ആ സമയം !   ഇനി ഒരു മറുചോദ്യമില്ല, സംശയങ്ങളില്ല . .വേറെ ഓപ്ഷൻ ഇല്ല! !

നഫസിനോട് നമുക്ക് പറയാം.. അസ്‌ലംതുലിറബ്ബിൽ ആലമീൻ

ഇനിയും ചതികളിൽ വീണേക്കം . .repent return even stronger!  Hold on tight to the rope of allah 👍

കൺഫ്യൂഷൻസ് ആയി വരുന്ന whispers നേ ദുആ കൊണ്ട് കീഴഒതുക്കാം ! !

Ask constantly, ഞാൻ എന്ത് ചെയ്തലാണ് അള്ളാഹു വിനു ഇഷ്ടവാ and act accordingly

എൻറെ നാഥാ നിന്റെ വിധിയിൽ ഞാൻ okay ആണ് . .നീയാണ് റബ്ബ് ഞാൻ നിന്റെ അടിമയും . .നീ എന്തിനാണോ എന്നെ സൃഷ്ടിച്ചത് ആ കാര്യം ഏറ്റവും ഭംഗിയായി ചെയ്യാൻ നീ തൗഫീഖ്

തരണേ നാഥാ . .ആമീൻ

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.....

ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിച്ചാൽ അല്ലാഹുവിൻറെ അടുക്കൽ ഒരിക്കലും അത് സ്വീകാര്യമാവുകയില്ല.... അൽഹംദുലില്ലാ നമ്മളിൽ അധികപേരും  മുസ്ലിമായി ജനിക്കാൻ ഭാഗ്യം കിട്ടിയവരാണ്. നമ്മുടെ മരണം വരെ ആ ഭാഗ്യം അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ..... പരലോകത്ത് ഏറ്റവും വലിയ നഷ്ടക്കാർ അത്തരക്കാരാണെന്ന അള്ളാഹു നമ്മളെ ഈ ആയത്തിൽ ശക്തമായ താക്കീത് തരുന്നുണ്ട്.

അടുത്ത ആയത്തിൽ അഹ്ലുൽ കിതാബുകളെ കുറിച്ച് പറയുന്നു. അവർക്ക് വളരെ വ്യക്തമായ തെളിവുകൾ വന്നു കിട്ടിയിട്ടും അവർ അവരുടെ വിശ്വാസത്തിനുശേഷം അവിശ്വാസം സ്വീകരിച്ചിരിക്കുന്നു. അവർക്കാണെങ്കിൽ നമ്മുടെ റസൂലിനെ കുറിച്ച് നല്ല രീതിയിൽ തന്നെ അറിയാം. ഇത്തരത്തിൽ അക്രമികളായ ജനതയെ അള്ളാഹു ഒരിക്കലും നേർവഴിയിൽ ആകുകയില്ല എന്നാണ് പറയുന്നത്. അവരോടാണ് ഇത് പറഞ്ഞതെങ്കിലും നമുക്കും ഇതിൽ വലിയ താക്കീതുണ്ട്. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി;പദവികൾ നിലനിൽക്കുന്നതിനുവേണ്ടി; തങ്ങളുടെ വാദം മാത്രമാണ് ശരി എന്നതിനും വേണ്ടി വിശ്വസിച്ചിട്ടും സത്യം എന്താണെന്ന് അറിഞ്ഞിട്ടും അത് സ്വീകരിക്കാൻ തയ്യാറാവാതെ അവിശ്വാസത്തെ പിന്തുടരുന്നവർ നമുക്ക് ചുറ്റുമുണ്ട്. അല്ലാഹു നമ്മെ എല്ലാം കാത്തു രക്ക്കട്ടെ.... മരണം വരെ അല്ലാഹുവിൻറെ ഹിദായത്തിൽ തുടർന്നു പോകാൻ നമുക്ക് സാധിക്കട്ടെ....

തുടർന്നുള്ള ആയത്തുകളിൽ മേൽപ്പറഞ്ഞ ആളുകൾക്കുള്ള പ്രതിഫലത്തെ കുറിച്ചാണ് അല്ലാഹു സൂചിപ്പിക്കുന്നത്... അതായത്, അല്ലാഹുവിൻറെ യും മലക്കുകളുടെയും മനുഷ്യന്മാരുടെയും മുഴുവൻ ശാപവും അവർക്ക് ഉണ്ടായിരിക്കും... മാത്രവുമല്ല പരലോകത്ത് അവർക്കുള്ള ശിക്ഷ ഒരു കാരണവശാലും ലഘൂകരിക്കുകയില്ല.. അത് വർദ്ധിക്കുക മാത്രമാണ് ഉണ്ടാവുക!!!

സർവ്വശക്തനായ റബ്ബിന് നന്നായി ശിക്ഷിക്കാൻ അറിയാം എന്ന് പറയുന്നതോടൊപ്പം തന്നെ അവൻറെ ഏറ്റവും വലിയ ഒരു കാരുണ്യത്തെ പറ്റി റബ്ബ് നമ്മോട് പറയുകയാണ്.... ഒരു പക്ഷേ ഖുർആൻ പാരായണം ചെയ്യുന്ന പല സമയത്തും മനസ്സിന് ഒരു സമാധാനവും  ആശ്വാസവും കിട്ടുന്ന അല്ലാഹുവിൻറെ ഒരിക്കലും നഷ്ടപ്പെടാത്ത ഒരു വാഗ്ദാനം.... അതെ; ഇത്രയൊക്കെ ചെയ്തിട്ടും ഒരു മനുഷ്യൻ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങിയാൽ അവനത് ഇത്ര വലിയ തെറ്റാണെങ്കിലും പൊരുത്തപ്പെട്ട് തരും മാപ്പാക്കി തരും എന്ന ലോകരക്ഷിതാവായ റബ്ബിന്റെ ഉറപ്പ് 🥹... പല സമയത്തും ജീവിതം നമുക്കുപോലും അറിയാത്ത പല പോയിൻറ്കളിലും എത്തി നിൽക്കുമ്പോൾ, ഒരേ ഒരു ആശ്വാസം എൻറെ തെറ്റുകൾ എൻറെ റബ്ബ് എനിക്ക് പൊറുത്തു തരും... എന്നെ വീണ്ടും എൻറെ റബ്ബ് സ്വീകരിക്കും എന്ന് പ്രതീക്ഷ... അൽഹംദുലില്ലാഹ്....

വിശ്വസിക്കുകയും അതിനുശേഷം അവിശ്വാസം സ്വീകരിക്കുകയും ആ അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവന്റെ പശ്ചാതാപം റബ്ബ് ഒരിക്കലും സ്വീകരിക്കുകയില്ല എന്ന് ഓർമ്മപ്പെടുത്തുകയാണ്... അതു മാത്രവുമല്ല അവൻ ഭൂമി നിറയെ സ്വർണ്ണം കൊണ്ട് പ്രായശ്ചിത്തമായി നൽകിയാലും അത് അള്ളാക്ക് ഒരിക്കലും വേണ്ട തന്നെ... അവർക്കുള്ള വേദനയേറിയ ശിക്ഷ ഉണ്ടായിരിക്കും. അന്നേദിവസം യാതൊരു സഹായികളും അവർക്ക് ഉണ്ടാവില്ല.... ഭൂമിയിൽ അവർക്കൊക്കെ ഒരുപാട് സഹായികളും പരിചാരകരും അവരുടെ എല്ലാ തോന്നിവാസങ്ങൾക്കും കൂട്ടുനിൽക്കുന്ന കട്ടക്ക് സപ്പോർട്ട് നിൽക്കുന്ന പലരും റബ്ബിന്റെ അടുക്കൽ അവരെ സഹായിക്കാൻ ഉണ്ടാവുകയില്ല....

അടുത്ത ആയത്തിൽ അല്ലാഹു നമ്മെ മറ്റൊരു കാര്യം അറിയിക്കുകയാണ്. നമ്മളൊക്കെ പല സാഹചര്യത്തിലും പലതും ചിലവഴിക്കുന്നുണ്ട്. കുടുംബത്തിലും കൂട്ടുകാർക്കും പാവങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഒക്കെ നമ്മൾ കൊടുക്കാറുണ്ട്. എന്നാൽ ചിലവഴിക്കുന്നതിൽ ഏറ്റവും പുണ്യകരമായ ഒരു ചിലവഴിക്കൽ ആണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട നമുക്ക് ഇഷ്ടപ്പെട്ട നമ്മുടെ സമ്പത്ത് അതല്ലെങ്കിൽ മറ്റെന്നും ആവട്ടെ നമുക്ക് ഇഷ്ടപ്പെട്ടതിൽ നിന്നും ചിലവഴിക്കാനാണ് റബ്ബ് പറയുന്നത്. മറ്റെന്ത് ചിലവഴിക്കുന്നതിനെകാളും പുണ്യം അതിലുണ്ടെന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു. പറയുമ്പോൾ വളരെ നിസ്സാരം ആണെങ്കിലും ഇത് അത്ര എളുപ്പമുള്ള കാര്യമല്ല! നമുക്ക് ഇഷ്ടപ്പെട്ട ഒരു ചെറിയ കാര്യമെങ്കിലും മറ്റൊരാൾക്ക് കൊടുക്കാൻ നമ്മുടെ മനസ്സ് അനുവദിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്. കാരണം എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല അത്. എന്നാൽ ചെയ്തു കഴിഞ്ഞാൽ അല്ലാഹുവിനെ ഒരുപാട് ഇഷ്ടമാണ് അത്. നമ്മുടെ ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ട പലതും നമ്മുടെ കയ്യിലുണ്ട്. ചെറുതും വലുതുമായ പലതും. ഒരുപക്ഷേ മറ്റുള്ള പലർക്കും ഇല്ലാത്ത എന്തെങ്കിലുമൊക്കെ നമുക്ക് റബ്ബ് തന്നിട്ടുണ്ടാവും. നമ്മുടെ മുന്നിൽ അത് ആഗ്രഹിക്കുന്ന ഒരാളെ കണ്ടാൽ ഒരു മടിയും കൂടാതെ നമ്മുടെ പ്രിയപ്പെട്ട എന്തെങ്കിലും അവർക്ക് കൊടുക്കാൻ നമുക്ക് കഴിഞ്ഞാൽ ചെറിയൊരു കാര്യമാണെങ്കിലും അതിന് വലിയ പുണ്യം പ്രതീക്ഷിക്കാം.... അല്ലാഹു നമ്മുടെ മനസ്സുകൾ വിശാലമാക്കി തരട്ടെ ആമീൻ..... ഇഷ്ടപ്പെട്ടതിൽ നിന്നും ചെലവഴിക്കാൻ ഉള്ള തൗഫീഖ് റബ്ബ് നമുക്ക് തരട്ടെ.....

Bismillah

85-88 വരെ ഉള്ള ആയതുകളിലൂടെ അള്ളാഹു സുബ്ഹാനഹുത്താല, ഇസ്‌ലാം അല്ലാത്ത മറ്റേതെങ്കിലും മതത്തെ ആരെങ്കിലും ആഗ്രഹിക്കുന്നതിന്റെ ഗൗരവമാണ് ഉണർത്തുന്നത് റസൂൽ (sa) സത്യമാണെന്നു മനസിലാക്കിയിട്ടും, വ്യക്തമായ തെളിവുകൾ കണ്ടറിഞ്ഞിട്ടും നിഷേധിക്കുന്നവരെ പറ്റി, അവരെ അള്ളാഹു അക്രമികൾ എന്ന് വിളിക്കുന്നു, അവരെ അവൻ നേർവഴിയിലാക്കുക ഇല്ല..

തുടർന്ന് അവർക്ക് ലഭിക്കാനിരിക്കുന്ന കനത്ത ശിക്ഷകളെ താകീത് ചെയുന്നു..

അവരുടെ ശിക്ഷ ലഘുഊകരികപെടുകയില്ല, ഒഴിവ് (ശിക്ഷയിൽ നിന്ന് )നൽകപെടുകയില്ല.

ഈ ആയത്ത് ഖുറാനിൽ എത്രയോ തവണ ഓതിയിട്ടുണ്ട്?? പക്ഷെ, ഈപ്രാവശ്യം ഈ ആയത്ത് എന്നെ കരയിച്ചു.. കാരണം തഫ്സീർ കേട്ടപ്പോൾ ഞാനും ചിന്തിച്ചു.. ചില സമയം നമുക്ക് ഉണ്ടാകുന്ന കടുത്ത വേദനകൾ 24hour നിറുത്താതെ അനുഭവിക്കേണ്ടി വന്നാൽ..?

ചിന്തിക്കാൻ പറ്റുന്നുണ്ടോ? അപ്പോൾ നരകത്തിൽ.. നിത്യ ശിക്ഷയിൽ..

അതികഠിനമായ വേദനക്ക് ഒരു നിമിഷം പോലും ഒഴിവില്ലാതെ, കാലകാലം....!

അള്ളാഹു നമ്മെ നരകാശിക്ഷയിൽ നിന്ന് കാത്തു രക്ഷിക്കട്ടെ.. ആമീൻ

92 ആയതിലൂടെ അല്ലാഹ് നമ്മൾ ഇഷ്ടപെടുന്നതിൽ നിന്ന് ചെലവഴിച്ചാൽ മാത്രമേ ഈമാനിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയു എന്ന് അറിയിക്കുന്നു.

നമ്മൾ സ്വയം ചോദിക്കുക, നമുക്ക് ഏറ്റവും പ്രിയപെട്ടത് നാം ആർകെങ്കിലും, എപ്പോഴെങ്കിലും, എന്തെങ്കിലും കൊടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ തന്നെ അപൂർവമല്ലേ?

നമുക്ക് പുണ്യം നേടേണ്ടേ..?

അല്ലാഹുവിന്റെ തൃപ്തി നേടേണ്ടേ?

അത്തരക്കാരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തടെ, ആമീൻ

തുടർന്ന് അള്ളാഹു നിങ്ങൾ ഏത് വസ്തു ചിലവഴിച്ചാലും അല്ലാഹ് അതിനെ പറ്റി അറിയുന്നവനാകുന്നു., എന്ന് പറയുമ്പോൾ അതൊരു താകീത് അല്ലെ? നമുക്ക് വേണ്ടാത്തത് ഒഴിവാക്കാൻ വേണ്ടി മറ്റുള്ളവർക് കൊടുത്ത്, നമ്മൾ വല്യ ധാർമിഷ്ടർ ആണ് എന്ന് വിചാരിക്കുന്നെങ്കിൽ, സമ്പന്നേരിൽ സമ്പന്നനായ അള്ളാഹു എല്ലാം കാണുന്നുണ്ടെന്ന താകീത്.....

3:88

ഏഴാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ എപ്പോഴും പറയും ഞാൻ വലുതാവുമ്പോൾ വിവാഹം കഴിക്കില്ല  എന്ന്... I4sy കേട്ടപ്പോൾ പ്രോഫേറ്റ് സീറ യിൽ ടീച്ചർ പറഞ്ഞത്രേ നബി (s) യുടെ ഖദീജ (റ ) വിവാഹം പറഞ്ഞ സമയത്ത് ഇന്നത്തെ കാലത്തു പെൺകുട്ടികൾക്ക് വിവാഹത്തിന് താല്പര്യം ഇല്ലെന്നും   അതിനു അവർ പറയുന്ന റീസൺസ് ഉം..ടീച്ചർ പറഞ്ഞത് അവൾക്കു അത്രേ പിടിച്ചില്ല..:)

കള്ള് കുടിക്കരുത്, വസ്ത്രം ധാരണം തുടങ്ങിയതൊക്കെ അവർ പഠിപ്പിക്കില്ലേ അത് പോലെ ഒരു ഇസ്ലാമിലെ നിയമം ആണ് അവർ അവിടെ പറഞ്ഞത് എന്ന് പറഞ്ഞു കൊടുത്ത്... നമ്മൾ accept ചെയ്താലും ഇല്ലെങ്കിലും അല്ലാഹുവിന്റെ നിയമം ഇങ്ങനെയാണ് എന്നും പറഞ്ഞു..ആൾക്കു അത്ര ഇഷ്ടപ്പെട്ടില്ല..

നമ്മൾ വാങ്ങിയ വാഷിംഗ്‌ മെഷീൻ ന് ഒരു യൂസർ മാന്വൽ ഇല്ലേ? അതുണ്ടാക്കിയ ആളുകൾക്കെ അതറിയു ആ ഇൻസ്‌ട്രുക്ഷൻസ് അവർ പറയും... മറിച്ചു ആ സാധനം use ആക്കിയാൽ അത് കേടാവും..അതുപോലെ നമ്മെ സൃഷ്ടിച്ച സൃഷ്ടവിനറിയാം നമ്മുടെ ആവശ്യങ്ങൾ അതിനനുസരിച്ചാണ് ഇസ്ലാമിലെ നിയമങ്ങൾ എന്നും പറഞ്ഞു കൊടുത്തു... ആൾക്ക് തിരിഞ്ഞോ എന്നത് ആറിയില്ല..അല്ലാഹു ദീനിലുള്ള ഉത്കാഴ്ച കൊടുക്കട്ടെ 🤲🏻

അല്ലാഹുവിന്റെ കൽപ്പനക്കെതിരെ പോവുമ്പോൾ ഈ ലോകത്ത് പല നേട്ടങ്ങളും സുഖങ്ങളും എളുപ്പങ്ങളും ഒക്കെ ഉണ്ടായേക്കാം, എന്നാൽ ഒരു വിശ്വസിയുടെ യഥാർത്ഥ ലക്ഷ്യം പരലോകവും അല്ലാഹുവിന്റെ പ്രീതിയുമാവണം.

3:90

നിരീശ്വരവാദികളുടെയും എക്സ് മുസ്ലിങ്ങളുടെയും കാര്യത്തിൽ പറയുകയാണെങ്കിൽ അവരുടെ ആ വിശ്വാസത്തിലെക്ക്‌ ക്ഷണിക്കാനും മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കുന്നതായി നമുക്ക് കാണാം. അതിനു വേണ്ടി പല ആരോപണങ്ങൾ ദീനിനെക്കുറിച്ചു പറഞ്ഞു പരത്തി, ജയിക്കാൻ ഏതു അറ്റം വരെ പോയി തർക്കിക്കുന്നതും നമുക്ക് കാണാം.എന്നാൽ വിശ്വാസികൾ ഈ ആയത്ത് ശ്രദ്ധിക്കേണ്ട നമ്മൾ എപ്പോഴും നമ്മുടെ ഈമാന്റെ ലെവൽ ഒരേപോലെ ആവില്ല. ഉയർന്ന അവസ്ഥകളും പാടെ താഴ്ന്നു നിൽക്കുന്ന അവസ്ഥകളും ഉണ്ടാവും. ചിലപ്പോൾ ഒരു മുനാഫിക്കിന്റെ ലക്ഷണത്തിലേക്ക് എത്തുന്ന സാഹചര്യങ്ങളിലും എത്തിയെന്നു വരാം.. ആ അവസ്ഥ തിരിച്ചറിയണം ഇല്ലെങ്കിൽ ആ ഒരു ലെവൽ വർദ്ധിക്കുന്നതായും അതിലൂടെ ഒഴുകിപ്പോകുന്ന പോലെയും തോന്നാം.  രാവിലെ നല്ല ഇമാനോട് കൂടി പ്രവർത്തനങ്ങൾ ചെയ്താൽ വൈകുന്നേരം ഈമാനിന്റെ ലെവൽ കുറയുകയും കുഫിറിൽ തന്നെ ആയിപ്പോവാനും സാധ്യതയുണ്ട്.

അപ്പോൾ  ഒരു യഥാർത്ഥ വിശ്വാസി എപ്പോഴും ആത്മ പരിശോധന നടത്തിക്കൊണ്ടേയിരിക്കണം. ഉയർന്ന ലെവലിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കണം, അതിനു വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണം.

3:91

ഈ ലോകത്ത് നമുക്ക് എന്ത് പ്രതിസന്ധി വന്നാലും നമ്മൾ ആലോചിക്കാറില്ലേ ഇതൊന്നു കഴിഞ്ഞാൽ എനിക്ക് സ്വസ്ഥമാവാലോ എന്നിട്ടുവേണം അത് ചെയ്യാൻ ഇത് ചെയ്യാൻ എന്നൊക്കെ...പലപ്പോഴും നമ്മൾ ആ അവസ്ഥയിൽ used ആവും അല്ലെങ്കിൽ ഒരു പ്രതിസന്ധി തീർന്നാൽ നമ്മൾക്ക് ആ ചിന്ത രണ്ടുദിവസം ഉണ്ടാവും പിന്നെ നമ്മൾ പഴയ പടി തന്നെ ആയിത്തീരും. അതുപോലെ മലക്കുൽ മൗത്തിനെ കാണുന്ന വേള സൂറ ഖാഫ് 22 ഇൽ പറഞ്ഞതുപോലെ അന്ന് അവന്റെ കാഴ്ച ഇരുമ്പിനെക്കാൾ മൂർച്ചയുള്ളതാവും.അതായതു ഇന്ന് നമ്മുക്ക്‌ കാണാൻ പറ്റാത്ത ശാരീരിക കാഴ്ച മാത്രമല്ല യഥാർഥ്യങ്ങളെ തിരിച്ചറിയാവുന്ന വിധത്തിൽ അവൻറെ മുന്നിലുള്ള മറ നീക്കം ചെയ്യും.ആ സമയത്ത് ഞാൻ എന്തും ചെയ്യാം എന്ന വാഗ്ദാനം വിലപോവില്ല.

ഖുർആനിന്റെ ആദ്യഭാഗത്തു പറഞ്ഞപോലെ ഗൈബിലുള്ള വിശ്വാസം അതാണ് എല്ലാം.

ഒരു സഹായിയും ഉണ്ടാവില്ല എന്ന് ഈ ആയതിൽ പറഞ്ഞു. ഒരു യഥാർഥ വിശ്വസിയുടെ ആത്മാവ് എടുക്കുമ്പോൾ അവനു മലക്കുകളുടെ അടുത്ത് നിന്ന് ഒരുപാട് ആശ്വാസവാക്കുകൾ കേൾക്കുമെന്ന് ഖുർആൻ തന്നെപറയുന്നുണ്ട്.. അത്തരം ആശ്വാസവാക്ക് കേൾക്കുന്ന യഥാർഥ വിശ്വാസികളിൽ അല്ലാഹു നമ്മെ ഉൾപെടുത്തുമാറാവട്ടെ 🤲🏻

3:92

അടുത്തത് ബിറിലേക്കെത്താനുള്ള ഒരു വലിയ condition ആണ് അല്ലാഹു പറഞ്ഞുതന്നത്.

പ്രിയപ്പെട്ടതിന്റെ ഒരു ചെറിയ list തയ്യാറാക്കിയപോളാണ് മനസ്സിലായത് ബിറിന്റെ അടുത്തേക്ക് പോലും എത്തില്ല എന്നത്. ഇവിടെ ധനം മാത്രമല്ല ഉദ്ദേശിച്ചത്, മനസ്സിന് ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കുക എന്നതാണ് ഉദ്ദേശ്യം. പലപ്പോഴും മുസ്ലിങ്ങൾക്കിടയിൽ തന്നെ ദീനിലേക്ക് ക്ഷണിക്കുമ്പോൾ പിന്മാറുന്നതിന്റെ കാരണമായി ആളുകൾ പറയാറ് പിന്നീട് പല ത്യാഗങ്ങളും സഹിക്കേണ്ടി വരില്ലേ എന്നാണ്..എനിക്കും ഉണ്ടായിരുന്നുട്ടോ ഇതുപോലെ ഒരു ചിന്ത :)

ദീനിൽ ആണുങ്ങൾക്ക്‌ 4 എണ്ണം വരെ വിവാഹമാകാം, അപ്പോൾ ഇതിലേക്ക് വന്നാൽ ആ ത്യാഗത്തിനും തയ്യാറാവണ്ടേ എന്ന്..

ഓരോ  ദിവസവും മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിലതൊക്കെയുണ്ടല്ലേ അതാണ് ഏറ്റവും നമുക്ക് പ്രിയപ്പെട്ടത്...

ദീൻ പാലിക്കുക എന്നാൽ നമ്മൾക്ക് സുഖമുള്ള easy യുള്ള കാര്യങ്ങൾ ചെയ്യുക മാത്രമല്ല, മനസ്സിന് പ്രിയപ്പെട്ട പലതും അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് ത്യജിക്കേണ്ടി വരുമ്പോൾ അവിടെ പതറിപ്പോകാതെ നിൽക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ വിജയം.😞

അസ്സ്ലാമു അലൈക്കും92 ആമത്തെ ആയത്തിൽ ഈമാന്റെ മാധുര്യം അറിയണമെന്നുണ്ടെങ്കിൽ ഏറ്റവും ഇഷ്ടമുള്ളത് കൊടുക്കണം ഇവിടെ എൻറെ വീട്ടിൽ ഏകദേശം 65 വയസ്സായ  ഒരു താത്തവരാറുണ്ട് അവർക്ക് കഴിയുന്ന ദിവസങ്ങളിൽ മുറ്റം അടിച്ചു തരാറുണ്ട്അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കൊടുക്കാറുമുണ്ട് ചിലപ്പോൾ ഒക്കെ അവർ അലക്കാനുള്ള തുണികളുമായി വരാറുണ്ട്എനിക്ക് വേണമെങ്കിൽ എനിക്കിഷ്ടപ്പെട്ടഅള്ളാന്റെ അനുഗ്രഹംഹസ്ബൻഡ് വാങ്ങിത്തന്ന ഓട്ടോമാറ്റിക് മെഷീനിൽ അവർക്ക് അലക്കി കൊടുക്കാം പക്ഷേ ഞാൻ ചിന്തിച്ചു പോകും അതവർക്ക് ശീലമായി പോകും അല്ലെങ്കിൽ പിന്നീട് എനിക്ക് അത് ബുദ്ധിമുട്ടായി പോകും എന്നൊക്കെ അതും അല്ലെങ്കിൽ മുറ്റമടിക്കാനുള്ള ആരോഗ്യം ഉണ്ടെങ്കിൽ അവർക്ക് അലക്കാനും കഴിയില്ലേഎന്നൊക്കെ ഇവിടെയാണ് ഈ ആയത്തിലൂടെഞാൻ ചെയ്തതെന്നും യഥാർത്ഥത്തിൽ ബിർറ്അല്ല എന്ന് മനസ്സിലാകുന്നത്

അസ്സലാമു അലൈകും wr. wb.

എല്ലാ ആയത്തുകളും ചിന്തനീയം തന്നെയാണ്.

എങ്കിലും  ഒന്നു രണ്ട്  ആയത്തുകൾ എന്റെ ഹൃദയത്തെ  വല്ലാതെ  സ്പർശിച്ചു..

ആദ്യത്തെ  ആയത്തിന്റെ വിശദീകരണം  കേട്ടപ്പോൾ  അതെന്നോടാണെന്നു തന്നെ  തോന്നിപ്പോയിട്ടുണ്ട്..

ഞാൻ  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

മാഷാ അല്ലാഹ്...ഹസ്ബന്റിന്റെയും എന്റെയും  ഫാമിലിയിൽ  എല്ലാവരും നല്ല  ലൈഫ്  നയിക്കുമ്പോൾ ( അല്ലാഹു  നിലനിർത്തികൊടുക്കട്ടെ.. ആമീൻ..)ഞങ്ങളുടെ ജീവിതത്തിൽ  മാത്രമെന്താണ് എന്നും കച്ചവട പരാജയങ്ങളും   കടബാധ്യതകളും  എന്ന്.

പലപ്പോഴും ആഗ്രഹിക്കുന്ന  ചെറിയ ആഗ്രഹങ്ങൾ പോലും നടക്കാതെ  പോവുമ്പോൾ വല്ലാത്ത  നിരാശയും  സങ്കടവും തോന്നാറുമുണ്ട്..

ഞങ്ങൾക്ക്  ഖൈർ ഇതാണെന്ന്  അറിയുന്നത്  കൊണ്ടാവുമല്ലോ.. അവൻ  ഈയൊരു  ജീവിതം ഞങ്ങൾക്ക് നൽകിയത്  എന്ന് പലപ്പോഴും  ചിന്തിക്കാറുണ്ടെങ്കിലും അൽഹംദുലില്ലാഹ്  ഈ ആയത്തിന്റെ  വിശദീകരണം  കേട്ടപ്പോൾ ഈയൊരു  ചിന്ത ആഴത്തിൽ  മനസ്സിലേക്ക്  പതിഞ്ഞത് പോലെ..

ഗനിയ്യ്  ആയ  റബ്ബ് ഞങ്ങളെ മാത്രം  ഈ പരീക്ഷണത്തിന് തെരഞ്ഞെടുത്തതിന് പിന്നിൽ  നമുക്ക് അറിയാത്ത ഒരു ഖൈർ  ഉണ്ടായിരിക്കുമല്ലോ..

അതുപോലെ അവസാന ആയത്തിന്റെ വിശദീകരണം കേട്ടപ്പോൾ  ശരിക്കും  ഞെട്ടിപ്പോയി . എല്ലാ മനുഷ്യരും  ഇതിൽ ഉൾപ്പെടും എന്നു തന്നെ തോന്നിപ്പോയി.. ഞാൻ എന്നോട് തന്നെ  പല ചോദ്യങ്ങളും ചോദിച്ചു പോയി.. എത്ര പെർഫെക്ട്  ആണിത്..

നാമെല്ലാവരും നൽകുന്നവർ തന്നെയെങ്കിലും  നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ( ചിലപ്പോൾ  ഒരു പേനയാവാം ) നാം  നൽകാറുണ്ടോ..?

അങ്ങനെ നൽകുന്നവർ ഉണ്ടെങ്കിൽ  അൽഹംദുലില്ലാഹ്  ഖൈർ.. അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹം  തന്നെയാണത്..

മാറേണ്ടിയിരിക്കുന്നു.. ഇനിയുമിനിയും ഒരുപാടൊരുപാട്...

റബ്ബിന്റെ  അപാരമായ  കാരുണ്യം കൊണ്ടും  അനുഗ്രഹം കൊണ്ടും നമുക്ക് ഏറ്റവും ഖൈർ  ആയ നമ്മുടെ മാറ്റത്തിന്റെ വഴി റബ്ബ്  എളുപ്പമാക്കിത്തരട്ടെ.. നമ്മുടെ ന്യുനതകൾ മുഴുവൻ പരിഹരിച്ച്  നമുക്ക് ഏറ്റവും ഉത്തമമായ നിലയിൽ അവൻ നമ്മെ ഉയർത്തട്ടെ.. എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും  അവൻ നീക്കിത്തരട്ടെ... ആമീൻ. 🤲🤲

Ayisha  Mam, Jazaka. Allahu khiren kaseera..

Assalamualaikum wa rahmathullahi wabarakathuhu. Ayah 86 enne valare adhikam chindhippichu. Kaaranam hidayath enn parayunnath muslims aayi janicha ellavarkkum kittunna onnalla. Ath Allahu select cheithavarkk mathrame nedan kazhiyu. Allahnte thoufeek kond mathraman enikk e thafseer classil 2 years aayitt quraanine manasilakkan sadhichath. Njan enikk kittiya pala arivukalum family il ullavarumayi share cheyyumbol chilarkk ath kelkan oru interest um illathath pole enikk feel cheithittund. E ayathil parayunnathupole viswasam undenkilum evideyokke avarude ullil oru aviswasam kadann varunnathupole enikk thonnarund. Quraanil parayunnath pole poornamayi jeevikkan onnum aarkkum kazhiyilla ennokke parayunnaverum nammude family &friends circle il und. Athokke kelkumbol vallathoru vedana thonnarund. Avarkkum namukkum dheenine venda reethiyil manasilakkanulla thoufeek Allah nalkatte. Aameen aameen ya rabbal alameen

Allahuvinte apaaramaya karunyam eduthu kanikunna vakukal…

Manushyarkayi oru deen rabb ndaki

Ath manasilakiya sesam nishedhikukaym athil vardhipikukayum cheyynath ethratholam nanni kedanenn namk ariyam

Enkilum maranam ethunna munne onnu athmaryhamayi thouba cheyya, pinneedulla jeevitham nannakan parishramikuka…

Athra mathi

Angineyullavark rabb porithu kodukunnu

Avan avare sweekarikunnu

Maa shaa Allah ✨

അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

കുറച്ചെങ്കിലും അല്ലാഹു വിന്റെ മഹത്വം മനസ്സിൽ ആകാൻ ഉള്ള ഭാഗ്യം റബ്ബ് നമുക്ക് നൽകിയല്ലോ അൽഹംദുലില്ലാഹ്

85 ആയത് ആണ് ഞാൻ ചിന്തിച്ചത് അതിൽ തന്നെ എത്രയോ ഗാടം ആയി ചിന്തക്ക് വക ഉണ്ട്

1.നന്ദി പറയാൻ ഉണ്ട്

2.തൗബ ചെയ്യാൻ ഉണ്ട്

3.ദുആ ചെയ്യാൻ ഉണ്ട്

1 നന്ദി,    അൽഹംദുലില്ലാഹ് ഒന്ന് അല്ലാഹ് അവന്റെ തിരഞ്ഞെടുത്ത സമുദായത്തിലെ ഒരങ്കം ആവാൻ ഭാഗ്യം നൽകി. ഇകാലമത്രെയും വഴി പിഴച്ചു പോയ കൂട്ടത്തിൽ എന്നെ പെടുത്തിയില്ല അൽഹംദുലില്ലാഹ്

ഏതെല്ലാം വിഭാഗത്തിൽ എന്നെ ഇടമായിരുന്നു എന്നാൽ അങ്ങനെ ചെയ്തില്ല അൽഹംദുലില്ലാഹ്

2.തൗബ. ഇത്രയും കാലം എനിക്ക് ബോധം ഇല്ലാതെ മുസ്ലിം നാമദാരി ആയി ജീവിച്ചു എന്തെല്ലാം ചെയ്തു

ചെയ്ത എനിക്ക് ഓർമ ഇല്ല എന്നാൽ എല്ലാം ഓർമിക്കുന്ന ഒരു ദിനം അന്ന് എന്നെ നഷ്ട കാരിൽ പെടുത്തല്ലേ എന്റെ ചെറുതും വലുതും ഓർമ ഉള്ളതും ഇല്ലാത്തതും നീ മായ്ച്ചു തരണേ റബ്ബേ എന്റെ തെറ്റുകൾ പൊറുത്തു തരണേ

3.അൽഹംദുലില്ലാഹ് എനിക്ക് അൽപ്പം ബോധം നീ നൽകി അത് കൂടുതൽ ഉറപ്പിച്ചു തരണേ റബ്ബേ

എന്നെ ചുറ്റി ജീവിക്കുന്ന വർക് നീ ബോധം നൽകണേ അവരെയും നിന്റെ സജനങ്ങൾ ആയ മനുഷ്യരിൽ ആക്കി താ റബ്ബേ

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.

Kudumbathil ulla oru vidhawaye husband kalyanam kazhikkan alochikkanu.2 kollamaay njangal ithinu thayyaredukkunnu.

Ee sansharbhathil ee ayath Alhamdulillah Allahu spot il vann samsaarikkunna pole. Allahu sweekarikkatte.. Aameen