NS Reflections: 3:58-67 by Ilm For Success Admin

3:58

ഖുർആൻ നമ്മൾക്ക് അങ്ങനെ ഒരു യുക്തിമത്തായ ഉൽബോധനം (wise reminder )ആവാറുണ്ടോ❓

ഇതിനു മുമ്പായി അല്ലാഹു ഈസാ അലൈഹി സലാമിന്റെ ജനനം, മുഅജിസത്, അതുകഴിഞ്ഞു

അദ്ദേഹത്തെ ജൂതന്മാരുടെ പിടിയിൽ നിന്ന് അല്ലാഹുവിലേക്ക് ഉയർത്തിയത് എല്ലാം പറഞ്ഞു...തുടർന്ന് അല്ലാഹു പറയുകയാണ് ഈ സംഭവങ്ങളെല്ലാം ഞാൻ നിനക്ക് ഓതി തരുന്നത് വലിയ ദൃഷ്ടാന്തവും യുക്തിമാത്തായ ഉദ്ബോധനവും ആയിക്കൊണ്ടാണ് . അതായത് നബി (സ ) ലഭിക്കുന്ന ഈ വിവരങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ അല്ല മറിച്ച് ഒരു പുരാതന വേദഗ്രന്ഥത്തിലും ഇല്ലാത്ത ഈ ലോകസൃഷ്ടാവായ അല്ലാഹുവിന്റെ വചനം ആണ് എന്ന ഇൽമുൽ യഖീൻ ഈ വചനങ്ങളിൽ ഉറ്റലോചിക്കുന്നവർക്ക് ഉണ്ടാകുന്നു.

ഇതുപോലെ ഖുർആനിനെ കുറിച്ച് പറഞ്ഞ മറ്റൊരു ആയത്ത് 3:44 നമ്മൾ കണ്ടു.

"(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ."

ഖുർആനെക്കുറിച്ച്  പറഞ്ഞ സൂറ baqarayude ആരംഭഭാഗം ഓർക്കുന്നു."ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌"

(3 ഭാഗത്തും ذلك എന്ന പ്രയോഗം സുബ്ഹാനള്ളാ)

ഇവിടെ യുക്തിമാത്തയ ഉൽബോധനം (ذكر الحكيم) wise reminder എന്നാണ് .

പക്ഷേ ഖുർആൻ നമ്മൾക്ക് അങ്ങനെ ഒരു ഉൽബോധനം wise reminder ആവാറുണ്ടോ ❓

ജീവിതത്തിരക്കിൽ പലപ്പോഴും നമ്മൾ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് അകന്നുപോവാറില്ലേ!ദുനിയാവിന്റെ കാര്യങ്ങളിൽ മുഴുകി അതും ഓർത്തു നമ്മുടെ ഇബാദത്തുകൾ( നിസ്കാരം, നോമ്പ്, ദിക്ർ )ഒരു daily routine ആയ അവസ്ഥ. റബിന്റെ അനുഗ്രഹങ്ങൾ ഓർക്കാതെ, പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിൽ ഭരമേൽപ്പിക്കാതെ ഹൃദയം ചത്തു പോയ അവസ്ഥ..അത്തരം സന്ദർഭങ്ങളിൽ ഈ ഖുർആൻ ആകുന്ന(wise reminder )ഈ ദിക്‌റിലേക്കു എല്ലാം തിരിഞ്ഞു ഓടിയെത്താൻ നമ്മൾ ശ്രമിക്കാറുണ്ടോ😟❗കേവലം പേജുകൾ ഓതിതീർക്കുന്നതിനു പകരം ഒരു ആയത് ഓതി pause ചെയ്തു ഇതിൽ എന്താണ് അല്ലാഹു എന്നോട് പറയുന്നത് എന്ന് ചിന്തിക്കാൻ സമയം കണ്ടെത്താറുണ്ടോ 😟

3:59,60

അല്ലാഹുവിന്റെ ശക്തിയും വ്യക്തമായ സത്യവും

ഈസാ (അ ) നു ദൈവത്വം കല്പിച്ചു കൊണ്ടുള്ള ക്രൈസ്തവരുടെ വാദം അദ്ദേഹം പിതാവില്ലാതെ ജനിച്ചു എന്നതിനാലാണ്. അങ്ങനെ എങ്കിൽ ആദം (അ ) പിതാവും മാതവും ഇല്ലാതെയാണ് ഉണ്ടായത് അപ്പോൾ ആ വാദത്തിന് കൂടുതൽ അർഹൻ ആദം (അ ) നു അല്ലേ? എന്ന ഒരു യുക്തിപരമായ ചിന്ത ഇട്ടു കൊടുക്കുകയാണ് ഈ വചനങ്ങളിലൂടെ.

ശൂന്യതയിൽ നിന്ന് ഈ പ്രപഞ്ചം ഉണ്ടാക്കിയ റബ്ബിന് കേവലം മനുഷ്യനെ കാര്യകാരണങ്ങൾക്ക് അതീതമായി സൃഷ്ടിക്കുകയെന്നത് നിസാരമാണ്.

സത്യം (യാഥാർഥ്യം)എന്നത് നമ്മുടെ വികാരങ്ങളെക്കാളും പാമ്പര്യത്തേക്കാളും പ്രധാനമാണ്.സംശയങ്ങളും തെറ്റായ ധാരണകളും നമ്മെ സത്യത്തിൽ നിന്ന് അകറ്റാൻ അനുവദിക്കാതിരിക്കുക.

ഇവിടെ ക്രൈസ്തവർ സത്യം സ്വീകരിക്കാത്തതിന്റെ പ്രധാന കാരണം തങ്ങൾ ഇതുവരെ അനുഷ്ഠിച്ചു വന്ന തങ്ങളുടെ മതമില്ലാതെയാവും എന്നതിനാലാണ്. ഇന്നും പല ക്രൈസ്തവ പുരോഹിതന്മാരും സത്യം വ്യക്തമായി അറിഞ്ഞാലും അത് സ്വീകരിക്കാത്തതിന്റെ കാരണം ഇത് തന്നെയാണ്. ഞങ്ങളുടെ മതം തെറ്റാണെന്ന് സമ്മതിക്കാനും അതിൽ നിന്നുണ്ടാകുന്ന ഭവിഷ്ത്തുകൾ ഓർത്തും . ശരിയായ രീതിയിൽ അവരുടെ വേദഗ്രന്ഥം പഠിക്കുന്നവർക്ക് സത്യം വ്യക്തമാണ്.ഒരിക്കലും തന്നെ ആരാധിക്കാൻ ഈസാ (അ )കൽപ്പിക്കപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്.അതുകൊണ്ടാണ് ആദം (അ ) മിനെ സൃഷ്ടിച്ചത് പോലെ മണ്ണിൽ നിന്ന് താൻ സൃഷ്ടിച്ച സൃഷ്ടി മാത്രമാണെന്ന് ഓർമപ്പെടുത്തുന്നു.

സൂറ ബഖറയിൽ(146) ജൂതന്മാർക്ക് നബി (സ ) യെ തങ്ങളുടെ മക്കളെ അറിയുന്നപോലെ അറിയാം എന്ന് അല്ലാഹു സുബ്ഹാനവതലാ പറഞ്ഞിരുന്നു.. ആ വചനത്തിന് ശേഷവും അല്ലാഹു എടുത്തു പറഞ്ഞ ഒരു കാര്യമാണ് "(നബിയേ, ഈ സന്ദേശം) നിൻ്റെ നാഥൻ്റെ പക്കല്‍ നിന്നുള്ള സത്യമാകുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്‌"(2:147).

സൂറ ആലിംറാനിലെ 60 ആം വചനം ക്രൈസ്തവരുടെ കാര്യം പറഞ്ഞുകൊണ്ട് ആവർത്തിച്ചു പറഞ്ഞുതരുന്നു. സുബ്ഹാനല്ലാഹ് 😟

ഏതൊരാളുടെയും മനസ്സിൽ കടന്നു വരാനിടയുള്ള സംശയങ്ങൾ, എന്നാൽ ശരിയായ രീതിയിൽ ഖുറാനിനെ സമീപിക്കുന്ന ആൾക്ക് യാഥാർഥ്യം വ്യക്തമാകാവുന്നതേയുള്ളു.

എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ "ഉണ്ടാകുക" എന്ന കല്പനയാൽ നിലവിൽ വരുന്നു.സകരിയ (അ ) ദുആക്ക് ഉത്തരം നൽകിയതും നാം കണ്ടു.

അതുകൊണ്ട് ഒരു വിശ്വാസി പ്രയാസങ്ങൾക്കിടയിലും പ്രത്യാശ കൈവിടുന്നില്ല. കാരണം അസാധ്യമെന്ന് തോന്നുന്നതും അല്ലാഹുവിന് എളുപ്പമാണ്. ഏതു പ്രയാസംഘട്ടങ്ങളിലും ആകാശവും ഭൂമിയും മറ്റു ഗ്രഹങ്ങളും നക്ഷത്രഗണങ്ങളും galaxy കളും അതിനപ്പുറവും കൺട്രോൾ ചെയ്യുന്ന القدير ആയ

الحكيمആയ

الخالق البارء المهيمن ആയ

എന്റെ റബ്ബിന് എന്റെ പ്രയാസങ്ങൾ വളരെ നിസാരമാണ് എന്ന് ഒരു വിശ്വാസിക്ക് ബോധ്യം  വരുന്നു.

അല്ലാഹുവേ, സത്യത്തെ സത്യമായി കാണിച്ചുതരുകയും അത് പിന്തുടരാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ. സംശയങ്ങളിൽ നിന്നും വഴിതെറ്റലിൽ നിന്നും ഞങ്ങളെ കാത്തുസൂക്ഷിക്കേണമേ.

അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാതുഹു.

​സൂറത്ത് ആലു ഇംറാനിലെ 57-ആം ആയത്ത്, 'വിശ്വസിക്കുകയും സൽപ്രവർത്തികൾ ചെയ്യുകയും ചെയ്യുന്നവർക്ക്...' എന്ന് തുടങ്ങുന്നതും, 60-ാം ആയത്ത്, 'സത്യം നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ളതാണ്, അതിനാൽ നീ സംശയിക്കുന്നവരിൽ ആകരുത്...' എന്ന് പറയുന്നതും ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, അല്ലാഹുവിന്റെ വാഗ്ദാനം ఎంత ഉറപ്പുള്ളതാണെന്നും, അതിൽ സംശയിക്കാൻ വകയില്ലെന്നും വ്യക്തമാകുന്നു. ഇതിൽ ഒരു സംശയത്തിനും ഇടവരാത്ത വിധം വിശ്വസിക്കാൻ അല്ലാഹു ഖുർആനിലൂടെ താക്കീത് ചെയ്യുന്നു.

​കൂടാതെ, വിശ്വാസകാര്യങ്ങളിലെ അഞ്ചാമത് പറയുന്ന നന്മയും തിന്മയും അല്ലാഹുവിനുള്ള വിശ്വാസം എത്രപേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്നത് വലിയൊരു പരീക്ഷണമാണ്. ഒരു നന്മ ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി ചെയ്യാൻ മറന്നുപോകുകയും, എന്നാൽ ഒരു പ്രയാസം വന്നാൽ സഹിക്കാൻ കഴിയാതെ സങ്കടവും, ദുഃഖവും, പരിഭവങ്ങളും, ദേഷ്യവും, എല്ലാ വികാരങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ അല്ലാഹുവിനെ പഴിക്കുന്നതിന് പകരം അവന് ഭരമേൽപ്പിക്കുകയാണ് വേണ്ടത്. വിധിയിൽ തൃപ്തിപ്പെടുക എന്നത് വളരെയേറെ പ്രയാസമുള്ളതും, നമ്മൾ ക്രമേണ പരിശീലിച്ചെടുക്കേണ്ട കാര്യവുമാണ്.

​ആകാശങ്ങളും ഭൂമികളും അവയ്ക്കിടയിലുള്ളവയും എല്ലാം അല്ലാഹുവിന്റെ സ്വന്തമാണ്. അവയുടെ ദൈർഘ്യവും അധികാരവും അവന്റെതാണ്. അത് ഉൾക്കൊള്ളാൻ മനുഷ്യന് കഴിഞ്ഞില്ലെങ്കിൽ പോലും, മനുഷ്യൻ നിസ്സഹായനാണ്. എല്ലാം അല്ലാഹുവിൽ നിന്ന് ലഭിച്ചിട്ട് വേണം. അതുകൊണ്ട് എല്ലാം നാം വിചാരിക്കുന്നതുപോലെ സംഭവിക്കണം എന്ന് വാശി പിടിക്കുന്നതിൽ അർത്ഥമില്ല.

​اللهم لا مانع لما أعطيت ولا معطي لما منعت.

​അല്ലാഹുവേ, നീ നൽകുന്നത് തടയാൻ ആരുമില്ല, നീ തടയുന്നത് നൽകാനും ആരുമില്ല.

3:61

*സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴുള്ള ആത്മവിശ്വാസം വലുതാണ്

വീട്ടിലോ സുഹൃത്തുക്കൾക്കിടയിലോ അഭിപ്രായവ്യത്യാസങ്ങൾ വന്നാൽ " ഞാനാണ് ശരി " എന്ന് തെളിയിക്കാൻ ശ്രമിക്കുന്നതിനു പകരം "എന്താണ് ശരി" എന്ന് പരിശോധിക്കുകയാണ് വേണ്ടത്.

നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങളിൽ സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കുക,സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴുള്ള ആത്മവിശ്വാസം വലുതാണ്.

ഇവിടെ കുടുംബത്തെയും ചേർത്തി പറയുന്നു.. നമ്മൾ മനസ്സിലാക്കിയ സത്യം കുടുംബത്തിന് കൂടെ പകർന്നു നൽകേണ്ടതാണ് എന്ന ഒരു സന്ദേശം ഇതിൽ ഉണ്ട് സുബ്ഹാനല്ലാഹ്.

ഇതിൽ (മുബാഹ്‌ല ) അല്ലാഹുവിനെ സാക്ഷിയ്ക്കി പ്രാർത്ഥിക്കാൻ പറയുന്നു.. പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് സത്യമാണെന്നു ബോധ്യപ്പെട്ടിട്ടുള്ള ആളുകളിലേക്ക് ദീനിന്റെ സന്ദേശം എത്തിക്കുമ്പോൾ ഒരുപാടു വാദിക്കുമെങ്കിലും സംസാരിക്കുമ്പോഴുള്ള ഒരു ഭയം പ്രകടമാവുന്നത് കാണാം.ഒരു പക്ഷെ ഹൃദയത്തിൽ റബ്ബ് ഇട്ടുകൊടുത്ത ഫിത്റ യുടെ ഒരു അംശം ആവാം അല്ലെങ്കിൽ qalu bala അവരിൽ reflect ചെയ്യുന്നതാവാം..والله أعلم

3: 62

യഥാർഥ ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മാറ്റാരുമില്ല

വീണ്ടും വീണ്ടും അല്ലാഹു ആ സത്യത്തെ ഊന്നി ഊന്നി പറയുന്നു.. കാരണം ഇസ്ലാമിന്റെ അടിത്തറയെ തന്നെ തകർക്കുന്ന വാദമാണല്ലോ! ഇത് കേട്ടുകഥയോ അനുമാനമോ അല്ല മറിച്ചു യഥാർഥ വിവരണമാണ്.. അല്ലാഹു അല്ലാതെ ആരാധനക്കർഹാനായി മാറ്റരുമില്ല എന്ന് ഉറപ്പിക്കുന്നു.

ചിന്തിച്ചത് ഈ ആയത് അന്ന് ആ ക്രിസ്തിനികളിലേക്ക് നബി ( സ ) എത്ര വ്യക്തമാക്കി കൊടുത്തിട്ടുണ്ടാവും എന്നുള്ളതാണ്.. ഇതൊക്കെ ഇന്നത്തെ സാധാരണ ക്രൈസ്ഥവരിലേക്കും എത്തിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി ❗എന്തു ശ്രമമാണ് നമ്മുടെ ഭാഗത്തു നിന്നും എന്ന് ഓർത്തുപോവാണ്.. ഏതൊരാളുടെ അവസ്ഥയും ഉദ്ദേശവും അല്ലാഹുവിനു നന്നായിട്ടറിയാം..

3:63

*അന്നത്തെ ക്രൈസ്തവസംഘത്തിന് ശരിക്കും സത്യം ബോധ്യപ്പെട്ടിട്ടുണ്ടാവില്ലേ ❓

ആത്മാർത്ഥമായ അന്വേഷണം ഉണ്ടെങ്കിൽ സത്യം മനസ്സിലാക്കാൻ പ്രയാസമില്ലെന്നു ഓർമപ്പെടുത്തുന്നു.

പലപ്പോഴും സത്യം സ്വീകരിക്കാനുള്ള വലിയ തടസ്സം അറിവില്ലായ്മയും അഹങ്കാരവുമാണ്.നമുക്ക് മുന്നിലേക്ക്‌ സത്യം എത്തിക്കഴിഞ്ഞാൽ മുൻവിധികളില്ലാതെ നിഷ്പക്ഷമായി ആ സത്യം സ്വീകരിക്കാനുള്ള വിശാലമനസ്സ് എപ്പോഴും ഉണ്ടായിരിക്കുക.

3:64

1️⃣കോമൺ ആയിട്ടുള്ള കാര്യങ്ങളിൽ നിന്ന് തുടങ്ങുക

അല്ലാഹു നബി ( സ ) യോട്   വേദക്കാരോട് പറയാൻ പറയുന്നത് അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ് പൊതുവായ   കാര്യത്തിലേക്ക് ക്ഷണിക്കാനാണ്.പക്ഷെ ഇന്ന് നമ്മുടെ മുസ്ലിം സമൂഹം കാണിച്ചു കൊടുക്കുന്നത് പല അഭിപ്രായ വ്യത്യാസങ്ങളുമാണ് ദീൻ എന്നതാണ്.പരസ്പരം പല ഗ്രൂപ്പുകളും കുറ്റപ്പെടുത്തി പറയുമ്മ്പോൾ ആളുകൾക്ക് തന്നെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന രീതി,ഇതിൽ ഏതാണ് ശരി എന്ന് അറിയാത്തൊരാവസ്ഥ, മറിച്ചു ലാഇലാഹ ഇല്ലല്ലാഹ് എന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വം  ഒരൊറ്റ സമുദായമായി ആളുകളിലേക്ക് എത്തിച്ചിരുന്നുവെങ്കിൽ!

നമ്മുടെ കുടുംബത്തിലൊ സുഹൃത്തുക്കളുമായോ സംസാരിക്കുമ്പോൾ ആദ്യം യോജിക്കാവുന്ന കാര്യങ്ങൾ കണ്ടെത്തുക, അത് മനസ്സുകൾ തമ്മിൽ അടുപ്പം സൃഷ്ടിക്കും.

2️⃣ യഥാർത്ഥ ആരാധനക്കർഹൻ അല്ലാഹു മാത്രം

ഈ ഒരു ആയത്തിന്റെ കേന്ദ്ര സന്ദേശം തൗഹീദ് ആണല്ലോ, മുഴുവൻ നബിമാരും ക്ഷണിച്ചത് ഈ തൗഹീദിലേക്കാണ്. അല്ലാഹു അവനാണ് എന്നെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും നയിക്കുന്നതും.ആരാധനക്കും പരിപൂർണ്ണഅനുസരണത്തിനും  അർഹൻ അവൻ മാത്രമാണ്. കേവലം നിസ്കാരവും നോമ്പും മാത്രം ഉൾക്കൊള്ളുന്നതല്ല ആരാധന. നമ്മുടെ സ്നേഹം, ഭയം, പ്രതീക്ഷ, ആശ്രയം, അനുസരണം എന്നിവയുടെ ഏറ്റവും ഉയർന്ന സ്ഥാനം അല്ലാഹുവിനായിരിക്കണം.

❓ എൻറെ ഹൃദയത്തിൽ ഏറ്റവും വലിയ സ്ഥാനം ആർക്കാണ്?

❓എൻറെ ഇഷ്ടങ്ങളെക്കാളും മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാളും ഞാൻ അല്ലാഹുവിൻറെ കൽപ്പനക്ക് മുൻഗണന നൽകാറുണ്ടോ?

❓എൻറെ അനുഗ്രഹങ്ങൾ അല്ലാഹുവിൽ നിന്നാണെന്ന് ഓർത്ത് എത്രത്തോളം ഞാൻ നന്ദിക്കാറുണ്ട്?

❓ എനിക്ക് പ്രയാസഘട്ടങ്ങൾ വരുമ്പോൾ ഞാൻ ആദ്യം എൻറെ റബ്ബിനോട് സഹായം തേടാറുണ്ടോ?

❓ ഏതൊരു കാര്യം ചെയ്യുമ്പോഴും ഇതിൽ അല്ലാഹുവിന്റെ തൃപ്തിയുണ്ടോ എന്ന് ഞാൻ ചിന്തിക്കാറുണ്ടോ?

തൗഹീദിന്റെ ആഴം എൻറെ ഹൃദയത്തിൽ പൂർണമായി എത്തിച്ചേർന്നിട്ടില്ലെന്ന് തിരിച്ചറിയുന്നു. 😟

തൗഹീദ് എന്നത് നാവിൽ മാത്രമല്ല ഹൃദയത്തിൻറെ ആഴത്തിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കേണമേ🤲🏻

3️⃣ മനുഷ്യരെ ആദരിക്കാം പക്ഷേ അല്ലാഹുവിന്റെ സ്ഥാനത്തേക്കു ഉയർത്തരുത്

അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുന്നത് നാം സൂറബഖറയിൽ പഠിച്ചതാണ്. അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കുന്നത് മാത്രമല്ല മനുഷ്യനെ അല്ലെങ്കിൽ മറ്റെന്തിനെ എങ്കിലും അല്ലാഹുവിന് മാത്രം അർഹമായ സ്ഥാനത്തേക്ക് ഉയർത്തുന്നതും ഇതിൽ ഉൾപ്പെടും. ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യമാണ് എനിക്ക്  ലഭിച്ച പല അനുഗ്രഹങ്ങളും അല്ലാഹുവുമായി അടുപ്പിക്കുകയാണോ അതോ അവനെ മറക്കാൻ കാരണമാകുന്നുണ്ടോ❓ 😞

ഒരു നന്മ ചെയ്യുമ്പോൾ ഞാൻ അല്ലാഹുവിൻറെ പ്രതിഫലമാണോ അതോ ആളുകളുടെ പ്രശംസയാണോ തേടുന്നത് ❓

അല്ലാഹുവിൻറെ തൃപ്തിയെക്കാൾ ആളുകളുടെ അംഗീകാര്യത്തിനു വില കൽപ്പിക്കാറുണ്ടോ❓

ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ആരെയാണ് അല്ലാഹുവിനെയാണോ അതോ മനുഷ്യരെയാണോ❓😟

കൂടുതൽ ശുദ്ധമായ തൗഹീദിലേക്ക് നീ എത്തിക്കണേ..ആമീൻ യാ അല്ലാഹ് 🤲🏻

4️⃣ എല്ലാവരും സ്വീകരിക്കണമെന്നില്ല

ഹിക്മത്തോടെ സത്യം കാണിച്ചു കൊടുക്കുക എന്നേ നമ്മുടെ ഉത്തരവാദിത്വമുള്ളൂ, സ്വീകരിക്കണം എന്നത് നമ്മുടെ ഉത്തരവാദിത്വമല്ല. പലപ്പോഴും നമ്മൾ പരാതിപ്പെട്ടിയാണ് അവർ കേൾക്കുന്നില്ല, ഇവര് കേൾക്കുന്നില്ല, മക്കൾ അങ്ങനെ...  പ്രവാചകന്മാർക്ക് പോലും എല്ലാവരെയും മാറ്റാൻ സാധിച്ചിട്ടില്ല.അതിനാൽ ആളുകളുടെ പ്രതികരണത്തിൽ നിരാശപ്പെടാതെ നമ്മൾ സത്യത്തിൽ ഉറച്ചുനിൽക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയും ഹഖ്ഖ് ഉൾക്കൊണ്ട്‌ ജീവിച്ചു കാണിച്ചു കൊടുക്കുകയും ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.

സത്യത്തിലേക്ക് ഹിക്മത്തോടെയും ക്ഷമയോടെയും ആളുകളെ ക്ഷണിക്കുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തണേ 🤲🏻

3:65

ചിന്തിക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്യുക

65 ആം ആയത്തിൽ ഒരു സുപ്രധാന കാര്യം അല്ലാഹു ഓർമ്മിപ്പിക്കുന്നു. സത്യം കണ്ടെത്താൻ മുൻവിധിയല്ല വേണ്ടത് മറിച്ച് ചിന്തിക്കുകയും തെളിവുകൾ പരിശോധിക്കുകയും വേണം. നമ്മളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ വിശ്വാസത്തിനു ദൃഡത കൈവരിക്കണമെങ്കിൽ അന്ധമായി പിന്തുടരുന്നവരുടെ കൂടെ പോവാതെ ഖുർആനും സുന്നത്തും പഠിക്കുക.

ഒരു വിഷയത്തിൽ അഭിപ്രായം പറയുന്നതിനു മുമ്പ് അതിനെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുക. നമ്മുടെ ഇഷ്ടങ്ങൾക്ക് എതിരെയാണെങ്കിലും ഞാൻ സത്യത്തെ പിന്തുടരുമോ അതോ തർക്ക വാദങ്ങൾക്ക് പോകുമോ ❓

ഒരു വാർത്തയോ വിവരണമോ കേൾക്കുമ്പോൾ ഉടൻ വിശ്വസിക്കാതെ പരിശോധിക്കുക. (Sura ഹുജൂർത്ത്: 6)

3:66

അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും തർക്കിക്കുകയും ചെയ്യരുത്

പലപ്പോഴും നമ്മളിലും നമ്മുടെ അനുഭവത്തിലും ബോധ്യപ്പെട്ടിട്ടുള്ള  ഒരു കാര്യമാണ്‌ ദീൻ എത്തിക്കുന്നവരായാലും  "എനിക്കറിയില്ല" എന്ന് പറയാൻ ഒരു മടി. വ്യക്തമായി അറിയാത്ത കാര്യമാണെങ്കിൽ പോലും എന്തെങ്കിലും പറയണമെന്ന് വിചാരിച്ച അഭിപ്രായം പറയുക.

നമ്മുടെ അറിവ് പരിമിതമാണ് ചില കാര്യങ്ങൾ നമുക്കറിയാം പക്ഷേ അല്ലാഹുവിൻറെ അറിവ് വിശാലമാണ്.

വിനയം സൂക്ഷ്മതയും എപ്പോഴും ഒരു വിശ്വാസിക്ക് ഉണ്ടാവേണ്ട ഗുണമാണ്. അറിവില്ലാതെ വാദിക്കുന്നതിനേക്കാൾ വിനയത്തോടെ പഠിക്കാൻ തയ്യാറാവുന്നതാണ് യഥാർത്ഥ ജ്ഞാനത്തിന്റെ അടയാളം.

3:67

*അല്ലാഹുവിനു പ്രിയപ്പെട്ടത് സത്യസന്ധമായ സമർപ്പണവും തൗഹീദുമാണ്❤️

ഇബ്രാഹിം അലൈസലാം യഹൂദിയെ ക്രിസ്ത്യാനിയോ അല്ല മറിച്ച് അദ്ദേഹം സത്യത്തിൽ ഉറച്ചു നിൽക്കുകയും പരിപൂർണ്ണമായി അല്ലാഹുവിന് കീഴ്യൊതുങ്ങിയവനുമാണ്. ഇവിടെ "അദ്ദേഹം മുഷ്‌രിക്കുകളിൽപെട്ടവനല്ല" എന്ന് പ്രത്യേകം പറയുന്നു. ഈ രണ്ടു കൂട്ടരും(യഹൂദരും ക്രൈസ്തവരും )ഏകദൈവ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചു. പക്ഷെ ഇബ്രാഹിം (അ )ഒരിക്കലും അത്തരത്തിൽപെട്ടവനല്ല എന്ന് പ്രത്യേകം എടുത്തു പറയുന്നു സുബ്ഹാനല്ലാഹ്..

ഇന്നും സെമിറ്റിക് മതങ്ങൾ എന്ന് അവകാശപ്പെടുന്ന ഇവരിൽ നിന്നും ഇത്തരം അവകാശവാദങ്ങളും തെളിവുനിരത്തലുകളും കാണാം.പക്ഷേ ഈ കാലഘട്ടത്തിൽ തെളിവ് മുന്നിൽ വ്യക്തമായിട്ടും അതിനെ വളച്ചൊടിക്കുകയും തങ്ങളാണ് ശരി, തങ്ങൾ മാത്രമാണ് യഥാർത്ഥത്തിൽ  അബ്രഹാമിനെ പിന്തുടരുന്നവർ,യഥാർത്ഥ ദൈവ പാത സ്വീകരിച്ചവർ, സ്വർഗ്ഗത്തിന്റെ അവകാശികൾ എന്ന് സമർധിക്കുന്നവരെ കാണാം.

സൂറ ബഖ്‌റ 111 മത്തെ ആയത്തിൽ ഈ വാദത്തിനെ അല്ലാഹു ഖണ്ഠിക്കുന്നതായി കാണാം.

ഇനി നമ്മളിലേക്ക് (ഇന്നത്തെ മുസ്ലിം സമുദായത്തിലേക്കു) വന്നാൽ എല്ലാ ഗ്രൂപ്പുകളിൽ "ഞങ്ങളാണ് യഥാർഥ ഫിർഖത്തു നാജിയ" വാദം ഇതുപോലെ നമുക്ക് കാണാം. എല്ലാ മദ്ഹഹബുകരും ഞങ്ങൾ മാത്രമാണ് സ്വർഗാവകാശികൾ എന്ന് അവകാശപ്പെടുന്നവരാണ്. നമ്മുടെ മുസ്ലിം സമുദായത്തിൽ ഞാൻ അടക്കം എത്ര പേരുണ്ട് സത്യസന്ധമായി നമ്മുടെ നബി (സ ) ഫോളോ ചെയ്യുന്നവർ❓ വേദക്കാർക്ക് മനസിലാക്കാൻ അല്ലാഹു " ഇബ്രാഹിം (അ ) മുഷ്‌രിക്കുകളിൽ പെട്ടവനല്ല"  എന്നാണ് പറഞ്ഞതെങ്കിൽ നമ്മളെ കുറിച്ച് എന്താവും അല്ലാഹു പറയുക❗😞

നബി (സ ) ഒരിക്കലും "മുശരിക്കുകളിലും  മുനാഫീഖുകളിലും പെട്ടവനല്ല എന്നാണോ ❓"

യാ അല്ലാഹ്.. 😟😟 എങ്ങനെയാണോ നിൻറെ തൗഹീദിനെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടത് അതുപോലെ ജീവിക്കാൻ,ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും നിനക്ക് മാത്രമായി ജീവിക്കാൻ എന്നെയും നബി (സ ) യുടെ ഈ ഉമ്മത്തിനെയും നീ സഹായിക്കേണമേ

آمين، يا المنّان، يا بديعَ السماواتِ والأرضِ، يا ذا الجلالِ والإكرام

അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വെബറകാതുഹ്

ആയ 58 അല്ലാഹു സുബ്ഹാനവുതാല നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് യുക്തിമതായ ഉൽബോധനം ആയി കൊണ്ടാണ് മേൽവിവരിച്ച നബിമാരുടെ ചരിത്രങ്ങളെല്ലാം ഓ തി കേൾപ്പിച്ചത്. ഈ ചരിത്രങ്ങളെല്ലാം ഉൾക്കൊണ്ട് നബിയെ പാകപ്പെടുത്തുവാൻ വേണ്ടിയായിരുന്നു.ഇത് നമ്മൾക്കും ഇത് ബാധകമാണ്.

59- ശൂന്യതയിൽ നിന്ന് ആകാശവും ഭൂമിയും സൃഷ്ടിച്ച അല്ലാഹുവിന് മണ്ണിൽ നിന്ന് ആദമിനെയും പിതാവില്ലാത്ത ഈസയെയുo സൃഷ്ടിക്കാൻ ഒരു പ്രയാസവുമില്ല. നമ്മളും ഈ ആയത്തുകൾ ഉൾക്കൊണ്ട് നമുക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ദുആ ചെയ്തു നമുക്ക് ആവശ്യപ്പെടാം നൽകുമോ എന്ന ഒരു സംശയവും വേണ്ട. നമ്മുടെ എല്ലാ ഹലാലായ ദുആകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

60- ഈ ആയത്ത് ഉൾക്കൊണ്ട് നമ്മൾക്കുണ്ടാകുന്ന ഹയറും ഷറും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്ന് ഒരു സംശയത്തിനും ഇട നൽകാതെ നാം വിശ്വസിക്കണം.

61- വ്യക്തമായ അറിവുണ്ടായിരിക്കെ ന്യായവാദം നടത്താൻ വരുന്നവരോട് തർക്കിക്കാൻ നിൽക്കാതെ അല്ലാഹു വിൽ ഭാരമേൽപ്പിക്കുക.

62- ഇതെല്ലാം അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥമായ കഥകളാണ് അല്ലാഹുവല്ലാതെ ഒരു ഇലാഹ ഇല്ല അവൻ പ്രതാപശാലിയും അഗാധജ്ഞാനം ആണ്.

63- നിശ്ചയമായും നാശകാരികളെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്. നമ്മുടെ ഓരോ പ്രവർത്തികളും അള്ളാഹു കാണുന്നുണ്ട് എന്ന ഒരു ബോധം നമ്മുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കണം.

64- ഞങ്ങൾക്കിടയിലും നിങ്ങൾക്കിടയിലും ഉള്ള ഒരു സമമായ ഒരു വാക്കിലേക്കാണ് വേദക്കാരെ ക്ഷണിക്കുന്നത് അതായത് അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ലെന്നും അവനോട് ആരെയും പങ്കു ചേർക്കുകയില്ലെന്നും നമ്മിൽ ചിലർ ചിലരെ റബ്ബ്കൾ ആക്കാ തിരിക്കുകയും ചെയ്യുക. എന്നിട്ടും അവർ തിരഞ്ഞു കളഞ്ഞാൽ ഞങ്ങൾ മുസ്ലീങ്ങളാണ് ഞങ്ങൾ കീഴൊതുങ്ങിയവരാണ് എന്ന് പറയുക. ഈ കാലഘട്ടത്തിലും തൗഹീദിലേക്ക് ക്ഷണിക്കുമ്പോൾ തിരിഞ്ഞു കളയുന്നവരോട് നമുക്കും ഇതുതന്നെയാണ് പറയാനുള്ളത്.

65-66 ഇബ്രാഹിം നബിക്ക് ശേഷമാണ് തൗറാത്തും ഇഞ്ചിയിലും ഇറക്കപ്പെട്ടത്. നിങ്ങൾക്ക് അറിയുന്ന കാര്യത്തിൽ നിങ്ങൾ ന്യായവാദം നടത്തും പിന്നെ നിങ്ങൾക്ക് അറിയാത്ത കാര്യത്തിൽ എന്തിനാണ് ന്യായവാദം നടത്തുന്നത് എല്ലാ കാര്യത്തെക്കുറിച്ച അല്ലാഹുവിനെ അറിയാംനിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. നമ്മൾക്ക് അറിയാത്ത പല കാര്യങ്ങളും അല്ലാഹുവിനെ അറിയാം രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളും അവൻ അറിയുന്നതാണ്. ഇന്നത്തെ കാലത്തും അറിയാത്ത കാര്യങ്ങളെപ്പറ്റി പല ആളുകളും തർക്കിച്ചിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. അങ്ങനെയുള്ള കാര്യങ്ങളിൽ നിന്നെല്ലാം നമ്മളെ അള്ളാഹുകാത്തുരക്ഷിക്കട്ടെ.

67- ഇബ്രാഹിം നബി ഒരു യഹൂദിയോ ക്രിസ്ത്യാനിയോ മുശ്രിക്കോ ആയിരുന്നില്ല. അദ്ദേഹം അല്ലാഹുവിനെ കീഴൊതുങ്ങിയ ഒരു മുസ്ലിം ആയിരുന്നു.

ആയത്ത് 58 - Reflection

ഈ ആയത്ത് ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്നതിനുള്ള വ്യക്തമായ തെളിവാണ്. അത് നബി ﷺ കൊണ്ടുവന്നതോ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളോ അല്ല. അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണ് ഖുർആൻ.

ഈ ആയത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം, ഖുർആൻ പാരായണം ചെയ്യുമ്പോൾ അത് അല്ലാഹുവിന്റെ കലാമാണെന്നും അല്ലാഹു നമ്മോട് സംസാരിക്കുന്ന സന്ദേശമാണെന്നും മനസ്സിലാക്കി വായിക്കാൻ ശ്രമിക്കണം എന്നതാണ്. പലപ്പോഴും നമ്മൾ ഖുർആൻ വായിക്കുമ്പോൾ അതിന്റെ അർത്ഥം അറിയാത്തതിനാൽ ശ്രദ്ധ മറ്റുപല ചിന്തകളിലേക്ക് പോകാറുണ്ട്.

അതുകൊണ്ട് ഖുർആൻ അർത്ഥസഹിതം പഠിക്കാനും മനസ്സിലാക്കാനും നാം ശ്രമിക്കണം. അല്ലാഹു തന്റെ കലാമിലൂടെ എന്താണ് നമ്മെ പഠിപ്പിക്കുന്നത് എന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. പഠിക്കാൻ തുടങ്ങിയവർ അത് തുടർന്നുകൊണ്ടുപോകുകയും, ഇനിയും തുടങ്ങാത്തവർ പഠിക്കാൻ തുടങ്ങുകയും വേണം. പഠിക്കുക മാത്രമല്ല, ഖുർആനിലെ സന്ദേശങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താനും നാം ശ്രമിക്കണം.

ആയത്ത് 59 - Reflection

ഈസാ (അ) യുടെ സൃഷ്ടി ആദം (അ) യുടെ സൃഷ്ടിപോലെയാണെന്ന് അല്ലാഹു ഈ ആയത്തിൽ പഠിപ്പിക്കുന്നു. ആദം (അ) നെ അല്ലാഹു മണ്ണിൽ നിന്ന് സൃഷ്ടിച്ചു. പിതാവില്ലാതെ ഈസാ (അ) ജനിച്ചതും അല്ലാഹുവിന് അസാധ്യമെന്ന് ഒന്നുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. അല്ലാഹുവിന് എന്തെങ്കിലും ഉണ്ടാകണമെന്ന് ഉദ്ദേശിച്ചാൽ “ഉണ്ടാകുക” എന്ന് പറഞ്ഞാൽ മതി, അത് ഉണ്ടായിരിക്കും.

ഈ ആയത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം, നമ്മുടെ ജീവിതത്തിൽ എത്ര വലിയ പ്രയാസങ്ങളുണ്ടായാലും അല്ലാഹുവിന് അത് എളുപ്പമാണ് എന്നതാണ്. അതുകൊണ്ട് നാം അല്ലാഹുവിൽ പൂർണമായി വിശ്വസിക്കുകയും ആത്മാർത്ഥമായി ദുആ ചെയ്യുകയും വേണം. മനുഷ്യരുടെ കണക്കുകൂട്ടലുകൾക്കപ്പുറം കാര്യങ്ങൾ നടത്താൻ അല്ലാഹുവിന് കഴിയും എന്ന വിശ്വാസത്തിൽ നാം ഉറച്ചുനിൽക്കണം.

ആയത്ത് 61 - Reflection

ഈ ആയത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം, സത്യം അറിഞ്ഞാൽ അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം എന്നതാണ്. എന്നാൽ അവർ അത് accept ചെയ്യാൻ തയ്യാറല്ലെങ്കിൽ അനാവശ്യമായ വാക്കുതർക്കങ്ങളിലും debate-കളിലും ഏർപ്പെടേണ്ടതില്ല.

നമ്മുടെ ഭാഗത്തുനിന്ന് സത്യം എത്തിച്ചുകൊടുത്ത ശേഷം ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യണം. നമുക്കും മറ്റുള്ളവർക്കും നാഫിഉൽ ഇൽം ലഭിക്കാനും സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാനുമുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കണം.

ആയത്ത് 62- Reflection

ഈ ആയത്തിൽ അല്ലാഹു വളരെ വ്യക്തമായി പഠിപ്പിക്കുന്നത്, ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണെന്നാണ്. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹും ഇല്ല. ഈസാ (അ) ദൈവമാണെന്ന വാദം സത്യമല്ലെന്നും അല്ലാഹുവാണ് ഏക ഇലാഹ് എന്നും ഈ ആയത്ത് വ്യക്തമാക്കുന്നു.

ഈ ആയത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം, നമ്മുടെ വിശ്വാസം തൗഹീദിൽ ഉറച്ചതായിരിക്കണം എന്നതാണ്. ഈ ലോകത്തിൽ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും പൂർണമായും അർഹൻ അല്ലാഹു മാത്രമാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും നാം അല്ലാഹുവിലേക്ക് തന്നെ മടങ്ങുകയും അവനിൽ മാത്രം ആശ്രയിക്കുകയും വേണം.

ആയത്ത് 63 - Reflection

ഈ ആയത്ത് ഒരു warning കൂടിയാണ്. വ്യക്തമായ തെളിവുകളും അല്ലാഹുവിന്റെ കലാമും ലഭിച്ചിട്ടും സത്യത്തിൽ നിന്ന് മാറിനിൽക്കുന്നത് വലിയ നഷ്ടമാണ്. അറിവില്ലായിരുന്നു എന്ന് പറയാൻ പലപ്പോഴും നമുക്ക് അവസരമില്ല, കാരണം അല്ലാഹു തന്റെ കലാമിലൂടെ സത്യം വ്യക്തമായി അറിയിച്ചുതന്നിട്ടുണ്ട്.

ഈ ആയത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം, അല്ലാഹുവിന്റെ കലാം ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം എന്നതാണ്. ഖുർആൻ വായിക്കുക മാത്രമല്ല, അതിന്റെ അർത്ഥം പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും വേണം. സത്യം അറിഞ്ഞ ശേഷം അതനുസരിച്ച് ജീവിക്കാനാണ് നാം ശ്രമിക്കേണ്ടത്.

ആയത്ത് 64 - Reflection

ഈ ആയത്ത് വളരെ ചിന്തിപ്പിക്കുന്ന ഒരു ആയത്താണ്. പൊതുവായി ഒരുപാട് കാര്യങ്ങളിൽ യോജിപ്പുകളും similarities-ഉം ഉള്ളവരെ, ചെറിയ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം അകന്നുപോകാതെ സത്യത്തിലേക്ക് ക്ഷണിക്കാനാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്.

ഈ ആയത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം, ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വാക്കുതർക്കങ്ങളും ഭിന്നതകളും വർധിപ്പിക്കരുത് എന്നതാണ്. പ്രത്യേകിച്ച് മുസ്ലിംകൾക്കിടയിൽ, ഗ്രൂപ്പുകളുടെയും ചെറിയ differences-കളുടെയും പേരിൽ പരസ്പരം കുറ്റപ്പെടുത്തുകയും അകന്നുപോകുകയും ചെയ്യുന്നത് ഈ ആയത്ത് നമ്മെ ചിന്തിപ്പിക്കുന്നു. സത്യം അന്വേഷിക്കാനും ഐക്യം നിലനിർത്താനും നല്ല രീതിയിൽ സംസാരിക്കാനുമാണ് നാം ശ്രമിക്കേണ്ടത്.

ആയത്ത് 65 - Reflection

ഈ ആയത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു പ്രധാന പാഠം, തൗഹീദ് എന്ന സന്ദേശം മുഹമ്മദ് നബി ﷺ മാത്രം കൊണ്ടുവന്നതല്ല എന്നതാണ്. ഇബ്രാഹീം (അ), മൂസാ (അ), ഈസാ (അ) തുടങ്ങി എല്ലാ പ്രവാചകന്മാരും അവരുടെ ജനതയിലേക്ക് വന്നത് “അല്ലാഹുവാണ് ഏക ഇലാഹ്, അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല” എന്ന സന്ദേശവുമായിട്ടാണ്.

എല്ലാ പ്രവാചകന്മാരുടെയും മതത്തിന്റെ അടിസ്ഥാനം തൗഹീദ് തന്നെയായിരുന്നു. എന്നാൽ കാലക്രമേണ മനുഷ്യരുടെ ഇടപെടലുകളും തെറ്റായ വിശ്വാസങ്ങളും കാരണം പല മാറ്റങ്ങളും സംഭവിക്കുകയും ശിർക്കും മറ്റു ആരാധനാരീതികളും കടന്നുവരികയും ചെയ്തു. അതുകൊണ്ട് നമുക്ക് ലഭിക്കുന്ന പാഠം, എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച തൗഹീദിനെ ശരിയായി മനസ്സിലാക്കുകയും അതിൽ ഉറച്ചുനിൽക്കുകയും വേണം എന്നതാണ്.

ആയത്ത് 67- Reflection

ഈ ആയത്തിൽ അല്ലാഹു സുബ്ഹാനഹു വതആല നമ്മെ ഒരു പ്രധാന സത്യം ഓർമ്മിപ്പിക്കുന്നു. ഇബ്രാഹീം (അ) യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല; അദ്ദേഹം അല്ലാഹുവിന് പൂർണ്ണമായി കീഴടങ്ങിയ ഒരു മുസ്ലിം ആയിരുന്നു.

ഇവിടെ നമുക്കുള്ള ഒരു ആത്മപരിശോധനയുണ്ട്. നമ്മളും “ഞാൻ മുസ്ലിം ആണ്” എന്ന് പറയുന്നവരാണ്. എന്നാൽ നമ്മുടെ ജീവിതം, പെരുമാറ്റം, ആത്മാർത്ഥത, അല്ലാഹുവിനോടുള്ള സമർപ്പണം എന്നിവ ഇബ്രാഹീം (അ) ന്റെ മാതൃകയോട് എത്രത്തോളം അടുത്തിരിക്കുന്നു?

ബലിപെരുന്നാൾ കഴിഞ്ഞ നാളുകളിൽ പ്രത്യേകിച്ച് നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമാണ് ഇത്. അല്ലാഹു ഇബ്രാഹീം (അ) നോട് ഏറ്റവും പ്രിയപ്പെട്ട മകനെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ കല്പന വന്നപ്പോൾ അദ്ദേഹം യാതൊരു മടിയും കൂടാതെ അതിന് തയ്യാറായി. അത് അദ്ദേഹത്തിന്റെ അല്ലാഹുവിനോടുള്ള സ്നേഹവും വിശ്വാസവും സമർപ്പണവും എത്ര ആഴത്തിലായിരുന്നുവെന്ന് കാണിക്കുന്നു.

അപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് നോക്കാം. ബലിപെരുന്നാളിൽ നമ്മൾ അറുക്കുന്ന മൃഗം മാത്രമാണോ ബലി? അല്ലെങ്കിൽ അല്ലാഹുവിന് ഇഷ്ടമല്ലാത്തതും നമുക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ ചില കാര്യങ്ങളെ അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കാനുള്ള മനസ്സുണ്ടോ?

നിരവധി ബലിപെരുന്നാളുകൾ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ ആ വർഷങ്ങളിലൊക്കെ അല്ലാഹുവിന് വേണ്ടി നാം എന്താണ് വിട്ടുകൊടുത്തത്? ഏത് ശീലം? ഏത് ആഗ്രഹം? ഏത് പാപം? ഏത് ഇഷ്ടം? ഈ ചോദ്യം ഓരോ മുസ്ലിമും സ്വയം ചോദിക്കേണ്ടതാണ്.

യഥാർത്ഥ മുസ്ലിം എന്നത് ഒരു പേരോ ടാഗോ അല്ല; അല്ലാഹുവിന്റെ കല്പനകൾക്ക് മുന്നിൽ സ്വന്തം ഇഷ്ടങ്ങളെ പോലും ത്യജിക്കാൻ തയ്യാറാകുന്ന സമർപ്പണമാണ്. അതാണ് ഇബ്രാഹീം (അ) നമ്മെ പഠിപ്പിച്ച മഹത്തായ പാഠം.

Ayah 58

Subhanallah, even to Rasoolullah SAW, Allah said, That is what We have recited it upon you..

So how much far more needed we are. Rasoolullah has already givrn the hikmah, the Best of All... Yet Allah says so.. 🤲

Each verses of the Quran that we hear is from the Ayaat (miracles , proofs , signs) of Allah..

Are we giving keen concentration to it? Not even thr Haqq of recitation is given most of the time 😔. A daily routine, or forced recitation.

When it is said وَالذِّكْرِ الْحَكِيمِ, every ayahs are wise reminders.. Are we benefiting from it?! We learn tafseer and note lessons down, but most of the time we forget they are the wise reminders, source of wisdom from Allah.

Ya Hakeem, grand us the wisdom and understanding of each ayaahs, allow us to live by it.. 🤲

: رب هب لي حكما والحقني بالصالحين

Ayah 59

Though the ayah is taking about similarities in the creation of Adam AS & Isa AS, this ayah reminded me of "Husn Dhan" about Allah. The Christians naoodhubillah thinks Allah needs a son, similarly at some point in our life we questioned Allah for certain decisions happened in our life. There we too lost the good thought about Allah, why this is happening to me/Why Me!? Why Allah is not answering my Dua!?  Like Christians, we felt, my thoughts or what i like is the right thing.. But Allah is Al Hakeem, He only knows when where and what is right for each of us.

And the final part of the ayah gave me another thought,

ثُمَّ قَالَ لَهُۥ كُن فَيَكُونُ

For Allah, everything is soo simple, just to say,, BE and it is.

Its not that Allah, Al Qadeer not responding to me, but He tries my patience, tawakkul and Imaan. On the way He is protecting me from many harm, He is preparing far more beautiful than what i asked for, He is rewarding each of my unanswered duaa.. Subhanallaah.. What more i want!

When life goes not in my way, then it is the perfect way, the way of Al Wadood. Preparing a beautiful garden at the end, have beautiful patience to hear the

كُن فَيَكُونُ as Allah told to Ibrahim AS when he passed the test of sacrifice. 🤲

Yaa Rabb, make us among mutawakkileen... Among As Saabireen.. 🤲♥️

Ayah 60

Though we have least idea about what's happening right now, wait for the promise Allah has said.. ٱلۡحَقُّ مِن رَّبِّكَ

The Truth is from your Rabb

Allah said," Indeed, Allah will not break promises."

He will surely surely answer our Duas, He knows whats best and will return everything in the Best way..

Surah Duha is enough to have a positive and content life.

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ

وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ

If Allah has said these words.. Why should we become doubtful?? Its again having bad thought about Allah..🫤

Allah is reminding us through His ayaahs that it is wise reminders, it is the truth, it is to be followed without being doubtful. Trust Him..

Remember To Be patient"

Ayah 61

Subhanallah.. I thought a bit on what to reflect..

Really sometimes we feel when nobody understands us, when everyone makes us alone 💔 in a group, when others mock us for being more conscious of Allah, silence is the best way to respond because we assume they willnot understand.

But when we stand firm, then they cannot argue on us.. as in surah Kahf, when thr young men stood up, Allah gave strength to their hearts.. May Allah grand us all the strong imaan to face challenges..

Here, Allah told, "Then whoever argues with you about it after [this] knowledge has come to you"

So if we have the right knowledge on something others donno, and they argue, we can politely say to make dua deeply to show the truth instead of being silent.

Also In moments of ultimate spiritual stakes, family is not hidden away; rather, placing one's closest loved ones on the line demonstrates the highest level of sincerity and certainty.

May Allah help us all to witness truth in the best way🤲

Ayah 62

The Ultimate Reminder: Purpose, Imaan, and Izzah

​Every ayah and story narrated in the Qur'an serves to remind us of our sole purpose on earth, answering the fundamental questions: Who are we? Why are we here? >

"And I did not create the jinn and mankind except to worship Me." (Surah Az-Zariyat, 51:56)

​Allah recalls again and again to have strong Imaan in Him, establishing the ultimate truth of Tawhid:

​"Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining." (Surah Al-Baqarah, 2:255)

​Not only that, He is Al-Azeez (The Almighty One) who grants Izzah to whomever He wishes, and Al-Hakeem (The All-Wise) whose wisdom is beyond our imagination. If we seek true honor, we must realize it belongs entirely to Him:

​"Whoever desires honor [Izzah] – then to Allah belongs all honor entirely. To Him ascends good speech, and righteous work raises it." (Surah Fatir, 35:10)

​His Kalam is the ultimate source of wisdom. Whoever holds onto His Book and implements it in their life will be elevated with Izzah in this world and the next. As Allah promises about this Reminder:

​"And indeed, it is a Book of exalted might [Azeez]." (Surah Fussilat, 41:41)

Ayah 63

This ayah reminds us that when people turn away from guidance or reject what’s right, Allah still knows the truth of every heart. He knows who is sincere and who only pretends. It tells us not to be hurt or confused when others choose the wrong path — Allah sees their corruption even if they hide it.

Trust that His knowledge is complete; nothing escapes Him. Stay firm, because Allah’s justice and awareness are perfect, even when the world seems unfair..

Victory is surely for the people of Allah at the end. 🌟 Have patience and Tawakkul.

Ayah 64

64: It is our duty to call others to the deen of Allah, tell them about it.. Give them the best aqeedah thoughts..Here Allah is emphasising thowheed, no shirk, and donkt consider anything or anyone as the Rabb other than Allah.. Even after knowing these facts still human consider their desires as ilaah, some consider their parents or husband , boss or anyone benefitting them as the Rabb..

Allah asks here to declare even when others cross the limit to say, we are Muslims [submitting to Him]."

Complete submission to the Will of Allah , no matter even if i don't understand the WHY in the incidents going on.. Even when i feel to cross the limit, even when my desires try to deviate me, remember He is the Rabb, فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ..

Ayah 65

This ayah reminded me about those who has less info about a matter and argue as if they were present in that.

Teaches us the main lesson to study about a matter before arguments.

Use our intelligence, most arguments settle when each parties search authenticity.

Ayah 66

Some people even after knowing the truth try to argue for worldly benefit, they do it for fun or to sell for cheap exchange.. Subhanallah..🤲Ya Rabb protect us all.. Especially in this generation many harams have turned halal.. Everyone started to find some excuses and argue on the clear matters of faith.. 😔Sad to think..

Then how come one argue on ignorance.

Ayah reminds of the importance of seeking knowledge and applying wisdom in words.

Ayah 67

The Khalil of Allah, the Wali of Rasoolullah.. IBRAHEEM AS is mentioned and accepted by everyone. Along with Prophet SAW, most of the places, daily prayer, his mention..

This was the Dua of Ibrahim AS:

Ayah 84 of As Shu'ra

وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ

"And bless me with an honourable mention among later generations."

Subhanallah, He was a Haneef (always inclined to the right path, completely submitted "Aslamthu liRabbil Aalameen".

Sincere Dua with Tawakkul, Sabr and Yaqeen will surely be answered in an amazing way. ♥️

Wait for it with Sabrun Jameel.. 🌻

NS Reflections: 3:58-67

السلام عليكم والرحمة الله وبركاته

بسم الله الرحمان الرحيم

സൂറ ആലിംറാനിലെ 58 മുതൽ 67 വരെയുള്ള ആയത്തുകൾ മുസ്ലികളും വേദക്കാരും(യഹൂദികളും, ക്രിസ്ത്യാനികളും) തമ്മിലുള്ള പ്രധാന സാമ്യതയും ഭിന്നതയും മനസ്സിലാക്കി തരുന്നു. ശുദ്ധമായ തൗഹീദ് എന്താണെന്ന് മനസ്സിലാക്കി പ്രാവർത്തികമാക്കൽ മാത്രമേ ഏതൊരു മതവിഭാഗത്തിൽപ്പെട്ട മനുഷ്യനും അന്തിമ വിജയം കൊണ്ടുവരികയുള്ളൂ. സൂറ ബഖറയിലെ 62 മത്തെ ആയത്തിൽ ഇങ്ങനെ പറയുന്നു:إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

"സത്യവിശ്വാസികളും, യഹൂദന്മാരും, ക്രൈസ്തവരും, സാബിയന്മാരും — അവരിൽ ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽപ്രവൃത്തികൾ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവരുടെ പ്രതിഫലം അവരുടെ രക്ഷിതാവിന്റെ അടുക്കലുണ്ട്. അവർക്കു ഭയമുണ്ടാകുകയില്ല; അവർ ദുഃഖിക്കുകയുമില്ല."

ഇവിടെ വിശ്വാസികളോടൊപ്പം തന്നെയാണ് മറ്റു മതസ്ഥരേയും അല്ലാഹു ചേർത്തു വെച്ചത്, അല്ലാഹുവിലും അന്ത്യദിനത്തില മുള്ള വിശ്വാസവും ഒപ്പം സൽകർമ്മങ്ങളും മാത്രമേ സത്യവിശ്വാസിക്കും മറ്റുള്ളവർക്കുo പ്രയോജനം നൽകുകയുള്ളൂ, ശരിയായ വിശ്വാസം എന്തെന്നറിയലും പ്രവർത്തിക്കലും  അതിനാൽ തന്നെ ഓരോ മനുഷ്യൻ്റെയും ബാധ്യതയാണ് എന്നതിന് ഊന്നൽ നൽകുകയാണ് ഈ ആയത്തുകൾ. മതങ്ങളുടെയും ആദർശത്തിൻ്റെയും പേരിൽ നാം കാണിക്കുന്ന തൊട്ടു കൂടായ്മ്മയും വിവേചനവും സത്യമതത്തിലേക്കുള്ള ഒരാളുടെ അവസരമാണ് നഷ്‌ട്ടപ്പെടുത്തുന്നത്. ഇസ്ലാം നിഷ്കർശിക്കുന്ന  മാനദണ്ഡങ്ങളിലൂടെ സാധ്യമായ എല്ലാ സഹായ സഹകരണളും ഇതര മതസ്ഥരോട് കാണിക്കേണ്ടതിൻ്റെ പ്രസക്തിയും ഇതിലുണ്ട്.ഇസ്ലാമിലേക്കുള്ള ക്ഷണമാവണം  ഓരോ മുസ്ലിമിൻ്റെയും ജീവിതം. ഇങ്ങനെ സമൂഹത്തിൽ ദിശബോധത്തോടെ ഇടപെടണമെങ്കിൽ നാം ഒരോരുത്തരും പ്രവാചകമാരിലൂടെ അല്ലാഹു കാണിച്ച മാതൃക അറിയേണ്ടതും മാതൃകയാക്കേണ്ടതുമുണ്ട്. അല്ലാഹു അനുഗ്രഹിച്ചവരുടെ ആ പാത , അവർ താണ്ടിയ പരീക്ഷണങ്ങൾ , അതിലൂടെ മാനവരാശിക്ക് മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ഉത്തമ മാതൃകകൾ ഏതൊരാൾക്കും പ്രചോദനമാണ്, അഭിമാനമാണ്. സൂറ ഫാത്തിഹയിലൂടെ നാം നിരന്തരം ചോദിക്കുന്നതും അതാണ്.

اهْدِنَا الصِّرَاطَ الْمُسْتَقِيمَ ഞങ്ങളെ നേർവഴിയിലേക്ക് നയിക്കണമേ

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ

നീ അനുഗ്രഹം നൽകിയവരുടെ വഴി.

ആ വഴി അറിയാതെ അവിടേക്ക് നമ്മുക്കെത്താൻ സാധിക്കില്ല, അതിനാൽ അല്ലാഹു നമ്മുക്കതൊക്കെയും അറിയിച്ചു തന്നുالحمد الله.

സൂറ ആലിംറാനിലെ 58 മത്തെ ആയത്ത്,

ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ

"ഇത് (ഈ സംഭവങ്ങൾ) നിനക്കു നാം പാരായണം ചെയ്ത് കേൾപ്പിക്കുന്ന ദൃഷ്ടാന്തങ്ങളിലെയും ജ്ഞാനപൂർണ്ണമായ സ്മരണയിലെയും (ഖുർആനിലെയും) ഭാഗമാണ്."

59 മത്തെ ആയത്തിൽ ഈസ(അ)യുടെ ജനനത്തിൽ സംശയിക്കുന്നവർക്കുള്ള ഏറെ ചിന്താർഹമായ യുക്തിമത്തായ ഉപമയാണ് നൽകിയിരിക്കുന്നത്.

إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ

"തീർച്ചയായും, അല്ലാഹുവിങ്കൽ ഈസായുടെ ഉപമ ആദമിന്റെ ഉപമ പോലെയാണ്. അവനെ (ആദമിനെ) മണ്ണിൽ നിന്ന് സൃഷ്ടിച്ചു. പിന്നീട് അതിനോട് ‘ഉണ്ടാകുക’ എന്ന് പറഞ്ഞു; അപ്പോൾ അവൻ ഉണ്ടായിത്തീർന്നു."

മാതാവിൽ നിന്ന് മാത്രം ജന്മംകൊണ്ട ഈസ(അ) യെ മാതാവും പിതാവും ഇല്ലാതെ സൃഷ്‌ട്ടിച്ച ആദം(അ)യോട് ഉപമിക്കുക വഴി അല്ലാഹുവിൻ്റെ കഴിവിനെ അംഗീകരിക്കുകയെല്ലാതെ , അതിൽ സന്ദേഹപ്പെടാൻ ഒരു നിർവാഹവുമില്ല. ഈ രണ്ട് പ്രവാചകന്മാരുടെ പേരും ഖുർആനിൽ ഒരു പോലെ 25 തവണ വന്നിരിക്കുന്നു. ഈ സാമ്യതയും ഖുർആനിൻ്റെ ദൈവികതയെ വെളിപ്പെടുത്തുന്നു. യഥാർത്ഥം ഇങ്ങനെയൊക്കെ അല്ലാഹു വ്യക്തമാക്കിയിട്ടും  യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ പ്രചാരങ്ങൾക്ക് പിറകെ പോകുന്നവർക്കെതിരെയുള്ള നടപടിയാണ്

61 മത്തെ ആയത്തിൽ "മുബാഹല"( ശാപ പ്രാർത്ഥന)യെ കുറിച്ച്  സൂചിപ്പിക്കുന്നത്, ഇവിടെയും ഇസ്ലാം നീതിയോടെ   ഇരുവിഭാഗത്തിനും ഒരുപോലെ തങ്ങളുടെ ആളുകളെ കൊണ്ടുവന്ന് സത്യം മനസ്സിലാക്കാനുള്ള അവസരം നൽകുന്നു, ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, ഹക്ക് ആരുടെ പക്ഷത്തില്ലയോ അവർക്ക് വലിയ നഷ്ട്ടമുണ്ടാവുമെന്ന ഉത്തമബോധ്യമുളളത് കൊണ്ട് നജ്റാനിലെ ക്രിസ്ത്യാനികൾ ഇതിൽ നിന്നും പിന്മാറുകയാണുണ്ടായത്, ഈസാ(അ) തന്നെ പറയുന്നുണ്ടല്ലോ താൻ ഒരു താക്കീതുകാരനാണെന്നും തനിക്ക്  ശേഷം വരാനിരിക്കുന്ന' അഹമ്മദ്' എന്ന പ്രവാചകനെ കുറിച്ചുള്ള സന്തോഷവാർത്തയുമാണെന്നും . സൂറ ബഖറയിലെ 146 മത്തെ ആയത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്

ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ

"നാം ഗ്രന്ഥം നൽകിയവർ അവനെ (പ്രവാചകൻ മുഹമ്മദ് ﷺ-യെ) സ്വന്തം മക്കളെ തിരിച്ചറിയുന്നതുപോലെ തിരിച്ചറിയുന്നു. എങ്കിലും അവരിൽ ഒരു വിഭാഗം സത്യം അറിയുന്നവരായിരിക്കെ അത് മനഃപൂർവം മറച്ചുവെക്കുന്നു."

സൂറ ആലിംറാനിലെ 62 മത്തെ ആയത്തിൽ

إِنَّ هَٰذَا لَهُوَ الْقَصَصُ الْحَقُّ ۚ وَمَا مِنْ إِلَٰهٍ إِلَّا اللَّهُ ۚ وَإِنَّ اللَّهَ لَهُوَ الْعَزِيزُ الْحَكِيمُ

(തീർച്ചയായും ഇത് തന്നെയാണ് യഥാർത്ഥ ചരിത്രവിവരണം. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായ മറ്റൊരു ദൈവവുമില്ല. തീർച്ചയായും അല്ലാഹു അത്യന്തം പ്രതാപശാലിയും യുക്തിമാനുമാകുന്നു)63 മത്തെ ആയത്തിൽ,അല്ലാഹു  ഇത് തന്നെയാണ് യാഥാർത്ഥ്യമെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു. എന്നിട്ടും തിരിഞ്ഞുകളയുന്നവരെ കുറിച്ച് "അല്ലാഹു നാശകാരികളെ പറ്റി അറിയുന്നവനാകുന്നു" എന്നാണ് പറയുന്നത്. ഇവിടെയാക്കെയും അല്ലാഹുവിൻ്റെ  നാമങ്ങളും( ഇലാഹ്, അൽ അസീസ്, അൽ ഹകീം, അലീം) പറഞ്ഞു കൊണ്ടാണ്  സംശയിക്കുന്നവർക്ക്  താക്കീത് നൽകുന്നത്. സൂറ ബഖറയിലെ 147 മത്തെ ആയത്തിലും ഇങ്ങനെ കാണാം

ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ

"സത്യം നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ളതാണ്. അതിനാൽ നീ സംശയിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടുപോകരുത്."

സൂറ ബഖറയിൽ" യാ ബനീ ഇസ്രായിൽ"  എന്ന്  40,47,122 ആയത്തുകളിൽ വിളിക്കുന്നത് കാണാം.

يَا بَنِي إِسْرَائِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ(40)

"ഇസ്രായേൽ സന്തതികളേ! ഞാൻ നിങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾ ഓർക്കുവിൻ. നിങ്ങൾ എന്നോടുള്ള ഉടമ്പടി പാലിക്കുവിൻ; ഞാൻ നിങ്ങളോടുള്ള എന്റെ വാഗ്ദാനം പാലിക്കും. എന്നെ മാത്രം ഭയപ്പെടുവിൻ."

സൂറ ആലിംറാനിലെ 64 ,65 ആയത്തിൽ അല്ലാഹു " യാ അഹ്‌ലൽ കിതാബ്" എന്നു ജൂതന്മാരെയും ക്രസ്ത്യാനികളെയും ഒന്നിച്ച് വിളിച്ചു കൊണ്ട് പറയുന്നതും മുസ്ലിംങ്ങൾക്കും അവർക്കുമിടയിൽ സമമായ ഏക ദൈവാരാധനയിലേക്ക് തന്നെ തിരിച്ചു വരുവാൻ ആണ്, അവർ പിന്തിരിഞ്ഞെങ്കിൽ  "ഞങ്ങൾ മുസ്ലിംങ്ങൾ" (അല്ലാഹുവിൽ കീഴൊതുങ്ങിയവർ) ആണ് എന്ന് സാക്ഷ്യം വഹിക്കാനും പറയുന്നു. ഒരു പൊതുസമൂഹത്തിൽ ഇസ്ലാമിക ദഅവത്തിൻ്റെ  രീതിശാസ്ത്രം ഇതിൽ നിന്നും മനസ്സിലാക്കാം. തൗഹീദിലേക്ക് ഒരാളെ ക്ഷണിക്കുമ്പോൾ ഇസ്ലാമിക മൂല്യങ്ങളെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനൊപ്പം അതിൽ ഒരു നീക്കു പോക്കിനും ഒരു അഡ്ജസ്മെൻ്റിനും നാം തയ്യാറാവരുത്. ഇന്ന് മുസ്ലിം സമൂഹത്തിൽ വ്യാപകമായി കാണുന്ന ഒരു തെറ്റിദ്ധാരണയാണ് അന്യ മതസ്ഥരുടെ മതപരമായ ആഘോഷങ്ങളിൽ ഭാഗമാവുന്നതിലൂടെ മാത്രമേ ഒരു സമൂഹമെന്ന നിലയിൽ ഒന്നിച്ചു പോകാൻ പറ്റൂ എന്ന അപകടകരമായ ചിന്ത, ഇങ്ങനെ അവരെ തൃപ്തിപ്പെടുത്താൻ നാം ശ്രമിക്കുമ്പോൾ

اهْدِنَا الصِّرَاطَ الْمُسْتَقِيمَ

(ഞങ്ങളെ നേർവഴിയിലേക്ക് നയിക്കണമേ.) എന്ന് നിരന്തരം ചോദിച്ചു കൊണ്ട് غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ

(നിന്റെ കോപത്തിന് ഇരയായവരുടേയോ വഴിതെറ്റിയവരുടേയോ വഴിയല്ല.) എന്ന് ആത്മാർത്ഥതയില്ലാതെ പറയുന്നവരാവുകയാണ് നാം ചെയ്യുന്നത്. ഇത് നമ്മുടെ അഖീദയിൽ തന്നെ കലർപ്പുണ്ടാക്കുന്ന ഗുരുതരമായ തെറ്റാണ്. ഇത്തരം പ്രവണതകളെ നിസ്സാരവൽകരിക്കുന്നത് "മുസ്ലിംങ്ങൾ" എന്ന നാമത്തിന് കളങ്കമാണ്. നമ്മുടെയും നമ്മുടെ വരുന്ന തലമുറയുടെയും തൗഹീദിൻ്റെ പവിത്രതയെ ഓരോ മുസ്ലിമും കാത്തു സൂക്ഷിക്കണം. നമ്മുടെ കുടുംബ സദസ്സുകളിലും , ജോലി സ്ഥലങ്ങളിലും, നാം ഇടപഴകുന്ന വിവിധ മേഖലകളിലും , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം അഘോഷങ്ങൾ  വരുമ്പോൾ "നമ്മൾ അതിൽ വിശ്വാസിക്കുന്നില്ലല്ലോ, അതിൽ പങ്കാളിയാവുക മാത്രമേ  ചെയ്യുന്നുള്ളൂ "എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നത് എന്തിൻ്റെ പേരിലായാലും തൗഹീദിനെ കളങ്കപ്പെടുത്തുന്നത് തന്നെയെന്ന് നിസ്സംശയം പറയാം, മതസൗഹാർദ്ദത്തിൻ്റെ പേരു പറഞ്ഞ് യതാർത്ഥത്തിൽ മതലയനം ആണ് ഇവിടെ നടക്കുന്നത്. ഇത് തികച്ചും ഉടച്ചുവാർക്കപ്പെ ടേണ്ട ചിന്തയാണ്  വിട്ടു നിൽക്കേണ്ടതാണ് എന്ന് ഈ ആയത്തിലൂടെ വ്യക്തമാകുന്നുണ്ട്.65 ,66,67 ആയത്തുകളിൽ നമ്മുടെ ആദർശ പിതാവായ ഇബ്രാഹീം(അ)യുടെ പേരിൽ വേദക്കാർ ന്യായവാദം നടത്തുന്നതിനുള്ള മറുപടിയാണ്, അവർക്ക്  അറിവില്ലാത്ത കാര്യത്തെ പറ്റിയാണ് അവർ തർക്കിച്ചു കൊണ്ടിരിക്കുന്നതെന്നും ഇബ്രാഹീം (അ) ഒരു യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധമനസ്‌കനും അല്ലാഹുവിന് പൂർണമായി കീഴടങ്ങിയ (മുസ്ലിം) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽപ്പെട്ടവനുമായിരുന്നില്ല. ഇബ്രാഹീം (അ) യുടെ പേരിൽ  അവർ പറയുന്ന വ്യാജങ്ങളെ എതിർത്ത് അദ്ദേഹത്തിൻ്റെ അതുല്യ സമർപ്പണം അല്ലാഹു പുകഴ്ത്തുന്നു. സൂറ ബഖറയിലെ 140 മത്തെ ആയത്തിലും ഇങ്ങനെ കാണാം,

"ഇബ്രാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അവരുടെ സന്തതികളും യഹൂദരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്ന് നിങ്ങൾ പറയുന്നുവോ? പറയുക: നിങ്ങൾക്കാണോ കൂടുതൽ അറിവ്, അല്ലാഹുവിനോ? അല്ലാഹുവിൽ നിന്ന് ലഭിച്ച സാക്ഷ്യം മറച്ചുവെക്കുന്നവനെക്കാൾ വലിയ അക്രമി ആരുണ്ട്? നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല"

അല്ലാഹുവിൽ നിന്ന് ലഭിച്ച ഓരോ സാക്ഷ്യത്തേയും അംഗീകരിക്കുകയും അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രസക്തി എത്ര വലിയ ഉത്തരവാദിത്വമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ ആയത്തുകൾ. അല്ലാഹു നമ്മളെയും യതാർത്ഥ

മുസ്ലിങ്ങളിൽ ഉൾപ്പെടുത്തട്ടെ, ആമീൻ