NS Reflections: 3:68-77 by Ilm For Success Admin

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.....

ഇബ്രാഹിം (അ )നോട് അടുപ്പമുള്ളവരാകാൻ അല്ലാഹുവിങ്കൽ സമ്പൂർണ്ണ സമർപ്പണം വേണം........ അതോടുകൂടി ഈമാനും ദൃഢപ്പെടും അങ്ങനെയുള്ള വിശ്വാസികളുടെ രക്ഷാധികാരിയും സഹായിയും അല്ലാഹുവാണ് എന്ന് റബ്ബ് അറിയിക്കുന്നു........... ഇത് മനസ്സിനെ ഭാരപ്പെടുത്തുന്ന ആയത്ത് ആണ്...... ആയത്ത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഹൃദയ നൊമ്പരത്തേക്കാൾ ഈ ആയത്ത് ഹൃദയത്തിൽ ഏറ്റുവാങ്ങുമ്പോൾ ഈ സ്റ്റേജിൽ എത്താൻ തന്നെയല്ലേ സ്ട്രഗിൾ ചെയ്ത് നീങ്ങുന്നതെന്ന   ചിന്തയാണ് ഉണ്ടായത്...... എവിടെയും എത്തുന്നില്ലെങ്കിലും സ്ട്രഗിൾ ചെയ്തു struggleചെയ്തു മുന്നോട്ടു ആയുമ്പോൾ അള്ളാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണല്ലോ എന്ന ആശ്വാസം മനസ്സിന് കിട്ടാറുണ്ട്......

റിഫ്ലക്ഷൻസ് എഴുതാൻ ശ്രമിക്കുമ്പോൾ മനസ്സ് ശാന്തമായി സഹകരിക്കുന്നുണ്ട്....

അൽഹംദുലില്ലാഹ്....

എനിക്ക് ഇഷ്ടമുള്ള ഒരു ദുആ ഉണ്ട്... വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഉള്ള  " അല്ലാഹുമ്മ  ഇന്നീ aoodubika അൻ അളില്ല അവ്വ  ഉളല്ല........ " എന്ന് തുടങ്ങുന്ന ദുആ........ ഈ ദുആ ഞാൻ ഓർമ്മയിൽ വയ്ക്കും.......വഴിപിഴപ്പിക്കപ്പെടുന്നത് നമുക്ക് അറിയാൻ ആവി ല്ലല്ലോ..... വേദവാഹകർ അല്ലാഹുവിന്റെ ആയത്തുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നിഷേധിച്ചവരാണ്....... സത്യസാക്ഷ്യം എന്ന ആത്യന്തിക ദൗത്യം  നിർവഹിക്കുവാൻ ബാധ്യസ്ഥയായ ഞാൻ ഭയപ്പാടോടെയാണ് അത് നോക്കി കാണുന്നത്......

ഞാൻ ബലഹീനയാണ് അല്ലാഹുവേ,  നീ എന്നെ തുണയ്ക്കേണ മേ..... അനുഗ്രഹം ഉടയവൻ അല്ലാഹു മാത്രം...... തന്റെ കണക്കില്ലാത്ത അനുഗ്രഹങ്ങളുടെ അംശങ്ങൾ അവൻ പ്രത്യേകപ്പെടുത്തുന്നവർക്ക് നൽകൂ എന്ന് യാഥാർത്ഥ്യം അംഗീകരിച്ചു സമാധാനപ്പെട്ട് മുന്നോട്ടുപോകുവാനും സാധിച്ച തീരൂ...... അല്ലാഹുവേ നിന്നോടുള്ള സത്യപരിപാലനം നിന്നിൽ സറണ്ടർ ചെയ്തു നിറവേറ്റി ജീവിക്കുവാൻ നീ അനുഗ്രഹിക്കേണമേ റബ്ബേ......

Heart beat

3:68

ആരാണ് യഥാർത്ഥത്തിൽ അല്ലാഹുവിൻറെ വലിയ്യുകൾ ❓

ഇബ്രാഹിം (അ ) ന്റെ യഥാർത്ഥ അനുയായികൾ അദ്ദേഹത്തിൻറെ വഴി പിന്തുടരുന്നവരാണ് എന്ന് അല്ലാഹു വീണ്ടും ഓർമ്മപ്പെടുത്തുന്നു. പൂർണമായ തൗഹീദും പൂർണമായ സമർപ്പണവു മാണല്ലോ ഇബ്രാഹി(അ )മിന്റെ പാത. സ്വന്തം ശരീരത്തെ തീയിലേക്ക് സമർപ്പിച്ചും,ഏക മകനെ അറുക്കാൻ ഒരുങ്ങി, കുടുംബത്തെ മരുഭൂമിയിൽ ഉപേക്ഷിച്ചു.

എന്നാൽ ഇന്ന് ഞാൻ എന്താണ് എൻറെ ദീനിന് വേണ്ടി ചെയ്യുന്നത്?എന്ത് സമർപ്പണമാണ് ചെയ്യുന്നത്?

ഒരാൾ ഞാൻ മുസ്ലിമാണ് എന്ന് പറയുന്നത് മാത്രമല്ല നമ്മുടെ പ്രവർത്തികളും തീരുമാനങ്ങളും ഇബ്രാഹിം അലൈസലാമിന്റെയും നബി (സ ) യുടെയും മാതൃക പിന്തുടരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്..  പറയുമ്പോൾ നമ്മളൊക്കെ തൗഹീദിന്റെ ആൾക്കാരാണ്.. നമ്മുടെ മനസ്സിൽ ഏലസ്സും, ഉറുക്കും,വിഗ്രഹങ്ങളും കാണുമ്പോൾ മാത്രമാണ് തൗഹീദ് വരുന്നത്.

എന്നാൽ യഥാർത്ഥ സമർപ്പണവും തൗഹീദും നമ്മളിൽ നിന്ന് ഉണ്ടാവാറുണ്ടോ❓ അല്ലാഹുവിൻറെ കല്പനയും എൻറെ ഇഷ്ടവും തമ്മിൽ വന്നാൽ ഞാൻ അതിന് ഒഴിവു കഴിവ് പറയാറാണോ❓

നമ്മൾ  ഗസ്സയിലെ  ആളുകളെയൊക്കെ കണ്ടിട്ടില്ലേ,യുദ്ധഭീതിയിൽ ജീവിക്കുമ്പോഴും കയ്യും കാലും പോയി ശരീരമാകെ രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും, ഏതു ഭൂമികുലുക്കത്തിലും അനാഥത്വത്തിലും എത്ര ചെറിയ ടെൻറ്റിലും അവർ ഖുർആൻ പഠിക്കുന്നു, മറ്റുള്ളവരെ സഹായിക്കുന്നു. അവർ എന്താണ് ചെയ്യുന്നത് കമ്പ്ലീറ്റ് സമർപ്പണം ❗പിഞ്ചു മക്കളുടെയും ഇണകളുടെയും  മാതാപിതാക്കളുടെയും മൃതദേഹങ്ങൾ കണ്ടു അല്ലാഹുവിനെ കുറ്റപ്പെടുത്തുകയല്ല, എന്തെ എനിക്ക് ഈ ഗതി വന്നു എന്നല്ല,മറിച്ച് അവരുടെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്ന് വരുന്നത് "അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് "എന്നൊക്കെയാണ് 😟😟

എവിടെയാണല്ലേ അവരുടെ യഖീൻ❓എങ്ങനെയാണല്ലേ അവരുടെ സമർപ്പണം ❗ഏതു ലെവലിൽ ആണല്ലേ അവരുടെ തൗഹീദ്❗

നമ്മളും അവരോടൊപ്പം ഒരേ കാലഘട്ടത്തിൽ ജീവിക്കുന്നവർ,എന്നിട്ടും പരാതികളാണ് ഖുർആൻ പഠിക്കാൻ ❗പകർത്താൻ❗ മറ്റു പലതും അനുസരിക്കാൻ ❗എന്ത് സമർപ്പണം ആണല്ലേ നമ്മൾ ചെയ്യുന്നത്❓

എന്നിട്ടും നമ്മൾ തൗഹീദിന്റെ ആൾക്കാരാണ്❗

അവരാണോ നമ്മളാണോ  ആരാണ് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ വലിയ്യുകൾ ❓

അല്ലാഹുവേ ഇബ്രാഹിം (അ ) യുടെയും നബി (സ ) യുടെയും യഥാർത്ഥ മാതൃക പിന്തുടരാൻ നീ ഞങ്ങളെ സഹായിക്കണേ🤲🏻

3:69

ഈമാനിനെ സംരക്ഷിച്ചുകൊണ്ടിരിക്കുക

വേദക്കാരിൽ ഒരു വിഭാഗം നിങ്ങളെ വഴിതെറ്റിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുകയാണ് എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്.. സത്യത്തിൽ ഇത് അന്നത്തെ മദീനയിൽ ജീവിച്ച ജൂതന്മാർ മാത്രമല്ല ഇന്നും റബ്ബിന്റെ ഈ താക്കീത് ഓർത്താണ് ജീവിക്കേണ്ടത്. നബി (സ ) യുടെ ഹദീസിൽ ഇല്ലേ അന്ത്യനാൾ ആവുമ്പോഴേക്കും ചാണിന് ചാണായും മുഴത്തിന് മുഴമായും മുൻപുള്ളവരെ (ജൂതരെയും ക്രൈസ്തവരെയും) പിന്തുടരുമെന്ന്.

മുകളിൽ പറഞ്ഞ ആയത്തിൽ നബി (സ ) യുടെയും അനുയായികളുടെയും പാതയിൽ നിന്ന് തെറ്റിപ്പോകുമ്പോൾ ലോകത്തിൻറെ ഇത്തരം സ്വാധീനങ്ങൾക്ക് മുൻപിൽ യഥാർത്ഥ പാതയിൽ നിന്ന് മുസ്ലിം സമുദായം വ്യതിചലിച്ചു പോകുന്നു.. ഇന്നും ആ ഒരു വിഭാഗം ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണാം.

തൗഹീദിനെ നശിപ്പിക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് ഇന്ന് ഈ ഒരു വിഭാഗത്തിൽ നിന്നുണ്ടാവുന്നത്❗ എന്നാൽ യഥാർത്ഥത്തിൽ നഷ്ടത്തിൽ ആകുന്നത് അവർ തന്നെയാണ്.

ഇനി ഈ ശ്രമം ശരിക്ക് വേദക്കാരിൽ നിന്ന് മാത്രം ഉണ്ടാവുന്നതാണോ അല്ലാലേ ദുനിയാവിൽ മതി മറന്ന് ജീവിക്കുമ്പോൾ യഥാർത്ഥ ഹിദായത്തിൽ തെറ്റിക്കാൻ ഇന്ന് പലരും പലതും നമ്മുടെ മുന്നിൽ  വന്നുകൊണ്ടേയിരിക്കും. സത്യത്തിൽ ഉറച്ചുനിൽക്കാനുള്ള ശ്രമമാണ് നമ്മളിൽനിന്ന് എപ്പോഴും ഉണ്ടാവേണ്ടത്. ഈമാൻ ശക്തമാക്കാനുള്ള വഴികൾ തേടി കൊണ്ടിരിക്കുക. സത്യത്തിൽ പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ സത്യത്തെ സംശയപ്പെടുത്തുകയും തെറ്റിനെ മനോഹരമായി കാണിക്കുകയും ചെയ്യുന്നത് ശൈത്താന്റെ ഒരു തന്ത്രമാണ്. അങ്ങനെ പലരും സ്വാധീനിക്കാം എപ്പോഴും അല്ലാഹുവിനോട് ഹിദായത്ത് ചോദിച്ചു കൊണ്ടിരിക്കുക, അറിവും അല്ലാഹുവിനോടുള്ള ബന്ധവും വളർത്തുക. അതോടൊപ്പം മറ്റുള്ളവരെ സത്യത്തിൽ അകറ്റുന്ന വാക്കുകൾ നമ്മളിൽ നിന്നും വരുന്നുണ്ടോ എന്ന് പരിശോധിക്കുക.

എൻറെ ഒരു പേഴ്സൺ അനുഭവം ഇവിടെ പറയണമെന്ന് തോന്നുന്നു. പലർക്കും ഉണ്ടായിട്ടുണ്ടാവും കുടുംബത്തിൽ നിന്നും ഫാമിലിയിൽ നിന്നും ഇത്തരത്തിൽ.അടുത്തിടെ ഒരു കാര്യത്തിലേക്ക് ഒരു സുഹൃത്ത് ഇതുപോലെ ഒരു കാര്യത്തിലേക്കു ക്ഷണിച്ചു. ഹറാമായ കാര്യമല്ല എങ്കിലും അല്ലാഹുവിൻറെ ദിക്റിൽ നിന്നും ഖുർആനിൽ നിന്നും അകറ്റുന്ന ഒരു കാര്യം തന്നെ ആയിരുന്നു..ഫാമിലിയിൽ നിന്നും ആ കാര്യത്തിന് ഒരു നിർബന്ധം പോലും ഉണ്ടായി. പക്ഷേ അൽഹംദുലില്ലാഹ് ഞാൻ പെട്ടെന്ന് ഓർത്തത് ബഖറയിലെ 120 ആയത്താണ്."നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല."

ഞാൻ ഒന്നേ എന്റെ ഫാമിലിയോട് പറഞ്ഞോളു "എനിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ ഞാൻ എങ്ങനെ റബ്ബിനോട് സഹായം തേടും, എനിക്ക് വലിയ്യും സഹായിയുമായി അല്ലാഹ് പിന്നെ എന്റെ കൂടെ ഉണ്ടാവില്ല, അതെനിക്കു ഒരിക്കലും സഹിക്കില്ല എന്നായിരുന്നു." ഉടനെ അവർക്ക് അത് മനസ്സിലാവുകയും ചെയ്തു അൽഹംദുലില്ലാഹ്..

3:70

യഥാർത്ഥ വിശ്വാസം വെറും ഒരു പ്രഖ്യാപനം അല്ല ,മറിച്ച് ഹൃദയത്തിൽ അനുഭവിക്കേണ്ട ഒന്നാണ്

തങ്ങളുടെ ഗ്രന്ഥങ്ങളിൽ മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടിട്ടും, പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും തങ്ങൾക്കറിയാവുന്ന സത്യവുമായി ഒത്തുപോകുന്നത് കണ്ടിട്ടും അത് പുറത്തുപറയുകയോ അംഗീകരിക്കുകയോ ചെയ്യാതെ മനഃപൂർവം അവഗണിച്ചു എന്നതാണ് അവർ ചെയ്ത "സാക്ഷ്യം വഹിക്കൽ". സുബ്ഹാനല്ലാഹ്.

യഹൂദരുടെ കാര്യമെടുത്താൽ വർഷങ്ങളായി അവർ കാത്തിരുന്ന പ്രവാചകൻ എത്തിയപ്പോൾ അദ്ദേഹം തന്റെ വംശത്തിൽ പെട്ട ആളല്ല എന്ന ഒറ്റകാരണത്താൽ ആ പ്രവാചകനെ അവർ നിഷേധിച്ചു(ബഖറ:89). സത്യത്തിന് സാക്ഷ്യം വായിച്ചിട്ടും ആര് പറയുന്നു എന്നതിലേക്കാണ് അവർ ശ്രദ്ധിച്ചത്❗

അതുപോലെതന്നെ ക്രിസ്ത്യാനികൾ അവർ വിശ്വസിച്ചു വന്നിരുന്ന അവരുടെ പാരമ്പര്യവിശ്വാസത്തെ മാറ്റാൻ തയ്യാറായില്ല.(ബഖറ:170)

ആയത് ആദ്യം കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.അവർ സാക്ഷ്യം വഹിച്ചത് കൊണ്ട് അവരോട് പറയുന്ന കാര്യം അല്ലേ എന്നാണ് ചിന്തിച്ചത്.പിന്നീട് വിശദീകരണം കേട്ടപ്പോൾ വല്ലാത്ത ഒരു ഭീതി മനസിലുണ്ടാക്കി.

എന്തെന്ന് വെച്ചാൽ പലപ്പോഴും നമ്മുക്ക് നേരായ മാർഗ്ഗം ഏതാണെന്ന്  ബോധ്യപ്പെട്ടിട്ടുണ്ട്. നാം പഠിക്കുന്ന ഖുർആനിൽ നിന്നും, ചുറ്റുമുള്ള പ്രപഞ്ചദൃഷ്ടാന്തങ്ങളിൽ നിന്നും, ആധുനിക ലോകത്തെ പല കണ്ടുപിടിത്തങ്ങളും എല്ലാം നമ്മുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കാറുണ്ട്.

വചനത്തിൽ പറഞ്ഞ പോലെ തന്നെ അല്ലാഹുവിൻറെ ആയത്തുകൾക്ക് സാക്ഷ്യം വഹിക്കുന്നവരാണ് നമ്മൾ.. അതോടൊപ്പം ഓരോ നിസ്കാരവേളയിലും ഈ സാക്ഷ്യം ഏറ്റു പറയുന്നവരാണ് നമ്മൾ. എത്ര ആയത്തുകൾക്ക് സാക്ഷ്യം വഹിച്ചാലും ചില സമയങ്ങളിൽ ഭൗതികമായ താൽപര്യങ്ങൾക്കോ അഹങ്കാരത്തിനോ വേണ്ടി നാം തിരിച്ചറിഞ്ഞ സത്യത്തെ ഒരു വലിയ മറക്കു പിന്നിലാക്കുന്നു, കണ്ടില്ലെന്നു നടിക്കുന്നു... ❗

എന്താണ് ഇതിനെ മറികടക്കാൻ വേണ്ടത് ❓ ഹൃദയത്തിൻറെ ഇഹ്‌ലാസ് തന്നെയാണ്.അറിവും പ്രവർത്തിയും തമ്മിലുള്ള അകലം കുറക്കുക, ബോധ്യപ്പെട്ട സത്യങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക.അതുപോലെ അഹങ്കാരം മാറ്റിനിർത്തി വിനയം കൊണ്ടുവരികയും ചെയ്യുക.

യഥാർത്ഥ വിശ്വാസം വെറുമൊരു പ്രഖ്യാപനം അല്ല മറിച്ച് ഹൃദയത്തിൽ അനുഭവിക്കേണ്ട ഒന്നാണ്. അതിനുതകുന്ന ഹൃദയ ശുദ്ധീകരണം ജീവിതത്തിലൂടെ നീളം അനിവാര്യമാണ്.

Alhamdhulillah

3 :71

ജീവിതത്തിൽ നമ്മൾ സത്യത്തെ എത്രത്തോളം മുറുകെ പിടിക്കുന്നുണ്ട് ?

ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞിട്ടും അത് വ്യക്തമാക്കാതിരിക്കുകയോ അതിനെ അസത്യവുമായി കൂട്ടിക്കലർത്തി അവ്യക്തമാക്കുകയോ ചെയ്യുന്നത് വിശ്വാസത്തെ തകർക്കുന്ന പ്രവർത്തിയാണ്.

മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ അല്ലെങ്കിൽ സ്വന്തം താല്പര്യങ്ങളോ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കോ വേണ്ടി അസത്യത്തെ മറച്ചുവെച്ചു അതിനു കൂട്ടുനിൽക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇന്നത്തെ സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ അസത്യമായ വാർത്തകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു.സ്വന്തം താല്പര്യങ്ങൾക്ക് അനുകൂലമാണെങ്കിൽ അതിന് ലൈക്കും ഷെയറും ചെയ്യുന്നു.

ഖുർആൻ വാക്യങ്ങളും ഹദീസ് വാചകങ്ങളും എടുത്ത് ഇറക്കിയ പാശ്ചാത്തലം പറയാതെ അവയെ വളച്ചൊടിച്ചു ഇസ്ലാമോഫോബിയയും സമൂഹത്തിൽ ഭിന്നിപ്പും വളർത്തുന്നു.ഇസ്ലാം വെറുമൊരു വെറുപ്പിന്റെ മതമാണെന്ന് പ്രചരിപ്പിക്കുന്നു.

സത്യം അറിഞ്ഞിട്ടും അത് തുറന്നു പറയാതെ ഒളിച്ചുവെക്കുന്നത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നു.

അറിയുന്ന കാര്യങ്ങളിൽ സത്യസന്ധത പുലർത്തുക, മറ്റുള്ളവർക്കോ അല്ലെങ്കിൽ സ്വന്തം താല്പര്യങ്ങൾക്ക് പ്രതികൂലമായാൽ പോലും ഹഖിനെ ഹഖായി ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.

3:72

കാലം മാറിയാലും തന്ത്രങ്ങൾ പഴയത് തന്നെ

വിശ്വാസികളെ മാനസികമായി തളർത്താനും വിശ്വാസത്തിൽ സംശയം ജനിപ്പിക്കാനും വേദക്കാരിൽ ഒരു വിഭാഗം സ്വീകരിച്ച തന്ത്രങ്ങളെയാണല്ലോ അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. വിശ്വാസികളോടൊപ്പം ചേർന്ന് പിന്നീട് ആ വിശ്വാസം തെറ്റാണെന്ന് പ്രചരിപ്പിക്കുക ഇത് കേൾക്കുന്ന സാധാരണക്കാരനായ വിശ്വാസിക്ക് അവർ വിശ്വാസികളായിരുന്നല്ലോ എന്നിട്ടും അവർ ദീൻ വിട്ടുപോയെങ്കിൽ ഇതിൽ എന്തോ കുഴപ്പം ഉണ്ടാവുമല്ലോ എന്ന് സംശയമുണ്ടാക്കുക എന്നാണ് ലക്ഷ്യം.

ശരിക്ക് ആലോചിച്ചാൽ  ഇന്നും ഇസ്ലാമിൻറെ ശത്രുക്കൾ ഇതേ തന്ത്രം തന്നെ പ്രയോഗിക്കുന്നതായി നമുക്ക് കാണാം. നേരത്തെ പറഞ്ഞ ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യം പറഞ്ഞപോലെ മറ്റൊന്നാണ് സമൂഹത്തിൽ സ്പർദ്ധ വളർത്തുക. ആരോഗ്യപരമായ വിമർശനങ്ങളും പഠനങ്ങളും സ്വാഗതാർഹമാണ്,എന്നാൽ എക്സ് മുസ്ലിം,യുക്തിവാദം ഇങ്ങനെ പല വിഭാഗക്കാരെയും ഇന്നത്തെ കാലത്ത് കാണാം..തന്റെ വ്യക്തിപരമായ കാരണങ്ങൾക്കോ അല്ലെങ്കിൽ തെറ്റിദ്ധാരണകൾക്കോ അപ്പുറം ബോധപൂർവം മതത്തെ വികൃതമായി ചിത്രീകരിക്കാനും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനും ശ്രമികക്കുന്നതായി കാണാം. ആയത്തിൽ സൂചിപ്പിച്ചതുപോലെ ഇവർ മുമ്പ് വിശ്വാസികൾ ആയിരുന്നു അതുകൊണ്ട് അവരുടെ വാക്കുകൾക്ക് കൂടുതൽ ഗൗരവം കിട്ടുമെന്ന് അതുവഴി വിശ്വാസികളുടെ മനോവീര്യം തകർക്കും എന്നുമാണ്‌ ഇത്തരക്കാർ കരുതുന്നത്.

കുപ്രചാരങ്ങളിൽ പെട്ടുപോവാതിരിക്കാൻ നാം ചെയ്യേണ്ടത് എന്താണ് ❓

ഖുർആൻ അന്ന് നടന്ന സംഭവത്തെ പരാമർശിച്ചത് ചരിത്രം പറയാൻ മാത്രമല്ല, വരാനിരിക്കുന്ന തലമുറകൾക്ക് ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ എങ്ങനെ പെരുമാറണം എന്ന് പഠിപ്പക്കാൻ കൂടിയാണ്.

സത്യത്തിൽ ഈ വചനം ഒരു വലിയ ജാഗ്രതയാണ് വിശ്വാസികൾക്ക് നൽകുന്നത്. മതത്തെക്കുറിച്ച് കേവലം കേട്ടറിവല്ല മറിച്ച് ആധികാരികമായ അറിവാണ് ഒരു വിശ്വാസിക്ക് വേണ്ടത്. വ്യക്തമായ അറിവുള്ള ഒരു വ്യക്തിക്ക് ഇത്തരം കുപ്രചാരങ്ങളിൽ ഒരിക്കലും പെട്ടു പോവില്ല.

Ayah 68

We have a false thought that any ayah that gives glad tidings are for us, anything about hell or punishment are for others.. La hawla wala quwwatha illaa billah..

In this ayah, Allah talks about the wilayah.. The most closest to Ibrahim AS are those who followed hin and Rasoolullah.. Still still we lack the true imaan, the strong tawakkul like that of Ibrahim As, the sabr of Rasoolullah, how sad is that yet we wish for Allah being our Waliyy.. Do i deserve it😔..? How many times i failed in your tests, i lost the thawakkul, i cry..on my situations.. YaaRabb.. Rabbi innee limaa anzaltha ilayya min khairin faqeer.. 🤲

Ya Rabb, i will try my best to be qualified to get your Wilayath... 🥰

Ya Rabb make us among those who are believers.. 🤲

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു വിശ്വാസികളെ വഴിപിഴപ്പിക്കാൻ ആഗ്രഹിക്കുന്നത്, നേരിട്ട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ആയത്തുകളിൽ അവിശ്വസിക്കുന്നത് ,ഹക്കും ബാത്വിലും കൂട്ടി കലർത്തുന്നത്, യാഥാർത്ഥ്യം ഒളിപ്പിക്കുന്നത് ,വിശ്വാസികളായി ചമയുന്നതും പിന്നീട് ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് മുതലായ കാര്യങ്ങളെക്കൊണ്ട് ഈ ആയത്തുകളിലൂടെ വേദക്കാരെ ആക്ഷേപിക്കുന്നതായി കാണാം .വേദക്കാരെ മാറ്റി നിർത്തി ചിന്തിച്ചാൽ മുസ്ലീങ്ങൾക്കിടയിൽ ഇന്ന് നടക്കുന്നതും ഇവയൊക്കെ തന്നെയല്ലേ അപ്പോൾ നാം തന്നെ ഇതിനൊക്കെ നേരിട്ട് സാക്ഷ്യമായിരിക്കുകയാണ് .അല്ലാഹുവിന്റെ താണ് നേരായ മാർഗ്ഗം ....അത് പ്രാപിക്കാൻ ഭാഗ്യം അവനിൽ നിന്ന് തന്നെ ....എല്ലാം അറിയുന്നവനും കാരുണ്യവാനും വിശാലനുമായ റബ്ബ് നമ്മെയും ബന്ധപ്പെട്ടവരെയും ആ കൂട്ടത്തിൽ പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ .... സൂക്ഷ്മത പാലിക്കുവാനും കരാറുകൾ നിറവേറ്റാനും  നമ്മെയും ബന്ധപ്പെട്ടവരെയും അല്ലാഹു തുണക്കട്ടെ. പരലോകത്തിൽ ഓഹരി ഇല്ലാത്തവരുടെയും അല്ലാഹു സംസാരിക്കുകയോ നോക്കുകയോ സംസ്കരിക്കുകയോ ചെയ്യാത്ത വരുടേയും വിഭാഗത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യുമാറാകട്ടെ .....നമുക്ക് ദുആ ചെയ്യാം ...സ്വീകരിക്കുമാറാകട്ടെ ......ആമീൻ ......

Ayah 69

What to say on this Ayah! Some people among us even muslims, they are not able to follow the commands of Allah, and they try to find excuses, then will say, its not a grave sin, its ok to do once, Allah forgives, hearing the same again n again makes one deviate from the true path. They don't even realise that they are themselves deviated from the true path..they have to carry double burden of punishment. May Allah protect us from being picky in the matter of deen and causing to deviate oneself and others.. May He make us among those who guide others to the right path.. 🤲

Seek forgiveness... For the past sins.. Hold tight to the Words of Allaah..

Ya Muqallibal Quloob, Thabith Qalbee alaa deenik.. 🤲

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

സൂറ ആലിംറാൻ 75 ആയത്ത്

ഇതിലെ വേദക്കാരെ കുറിച്ചാണ് പറയുന്നത് എന്നാൽ നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ വച്ചുനോക്കുമ്പോൾ ഇപ്പോഴും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട് കുറച്ച് പണം തന്നെ കടമായി കൊടുത്താൽ അവർക്ക്അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് പണം പെട്ടെന്ന് തന്നെ തിരിച്ചു കൊടുക്കും എന്നാൽ വേറെ ചിലർ ഒരുപാട് വാങ്ങിയാലും അതിനെക്കുറിച്ച് യാതൊരു ബോധവും ഇല്ലാതെ അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുക പോലും ചെയ്യാതെ ഒരു അമാനത്താണ് തിരിച്ചു കൊടുക്കേണ്ടതാണ് എന്നൊന്നും യാതൊരു ബോധവുമില്ലാതെ വളരെ സില്ലിയായി കാണാറുണ്ട്

സുബ്ഹാനള്ളാ 😪

കടത്തിന്റെ വിഷയത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ എടുത്ത നിലപാട് അവർ അറിയുന്നുണ്ടെങ്കിൽ പോലും അതിനെ ഗൗനിക്കാറില്ല ചിലരെങ്കിലും അവരുടെ അതിനെക്കുറിച്ച് ചോദിക്കാത്തത്  അവർക്കുള്ള ബുദ്ധിമുട്ട് അറിഞ്ഞിട്ടായിരിക്കും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ടായിരിക്കും

ഈ രീതിയിൽ അവരെ ചൂഷണം ചെയ്യും

അടുത്ത വചനത്തിൽ അല്ലാഹു പറയുകയാണ് അല്ലാഹുവിന്റെ ഉടമ്പടി നിറവേറ്റിയോ അവരെ അള്ളാഹു ഇഷ്ടപ്പെടുന്നു എന്ന് ഈ രീതിയിൽ മനസ്സിലാക്കാനും അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കാനും അല്ലാഹു നമ്മെ എല്ലാവരെയും സഹായിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

3:73,74

നമ്മളിൽ ഉണ്ടോ ഈ ആത്മീയ അഹങ്കാരം❓️

തങ്ങളുടെ മതത്തിലുള്ളവരെ അല്ലാതെ വിശ്വസിക്കരുത് എന്ന് പറയുന്നവർ അറിവിന്റെയും സത്യത്തിന്റെയും അവകാശികൾ തങ്ങൾ മാത്രമാണ് എന്ന് വിശ്വസിക്കുന്നു. ഉടനെ തന്നെ അള്ളാഹു കൂട്ടിച്ചേർക്കുന്നു മാർഗ്ഗദർശനം അല്ലാഹുവിൻറെ കൈകളിലാണെന്ന്, അത് ആർക്ക് നൽകണമെന്ന് പൂർണമായും അല്ലാഹുവിൻറെ തീരുമാനമാണ് എന്ന്. വേദക്കാർ തങ്ങൾക്ക് നൽകപ്പെട്ടതുപോലെയുള്ളത് മറ്റൊരു കൂട്ടർക്ക് നൽകപ്പെടുകയും അതിൻറെ പേരിൽ അവർ ന്യായവാദം നടത്തുകയും ചെയ്യുമെന്ന് അവർ ഭയപ്പെടുന്നു. അവരുടെ ഭയവും അസൂയയും അഹങ്കാരവും അടിസ്ഥാനരഹിതമാണ്. അല്ലാഹുവിൻറെ അനുഗ്രഹം വിശാലമാണ്, ഒരു കൂട്ടർക്ക് നൽകി എന്ന് കരുതി മറ്റുള്ളവർക്ക് അത് നിഷേധിക്കപ്പെടുന്നില്ല. ഒരു കൂട്ടരുടെ അസൂയയോ സങ്കുചിത ചിന്താഗതിയോ കൊണ്ട് അല്ലാഹുവിൻറെ ഔദാര്യം ഒരിക്കലും ചുരുങ്ങി പോവുകയില്ല. അല്ലാഹു (واسع)'വിശാലമായ കഴിവുള്ളവൻ' ആണ്.

നമ്മളിലും ഇല്ലേ ഈ ആത്മീയ അഹങ്കാരം❗

വിനയവും വിശാലമനസ്കതയും ആണ് വേണ്ടത്.അറിവിനെയും സത്യത്തെയും തങ്ങളുടെ സർക്കിളിൽ ഉള്ളവർക്ക് മാത്രം ചുരുക്കി കിട്ടാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണിത്. അല്ലാഹുവിൻറെ ഔദാര്യം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് അവനാണ്.  മറ്റുള്ളവർക്ക് ലഭിക്കുന്ന നന്മകൾ കണ്ട് അസൂയപ്പെടുകയല്ല, മറിച്ച് അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ വിശാലമാണ് എന്ന് തിരിച്ചറിയുകയാണ് യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്.

വാസിഉ' ആയ റബ്ബേ, ഞങ്ങളെ നിന്റെ കാരുണ്യം ലഭിച്ചവരിൽ ഉൾപ്പെടുത്തേണമേ. സത്യത്തെ ശരിയായ രീതിയിൽ ഉൾക്കൊള്ളാനും മനസ്സിലാക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ🤲🏻

3:73,74

നമ്മളിൽ ഉണ്ടോ ഈ ആത്മീയ അഹങ്കാരം❓️

തങ്ങളുടെ മതത്തിലുള്ളവരെ അല്ലാതെ വിശ്വസിക്കരുത് എന്ന് പറയുന്നവർ അറിവിന്റെയും സത്യത്തിന്റെയും അവകാശികൾ തങ്ങൾ മാത്രമാണ് എന്ന് വിശ്വസിക്കുന്നു. ഉടനെ തന്നെ അള്ളാഹു കൂട്ടിച്ചേർക്കുന്നു മാർഗ്ഗദർശനം അല്ലാഹുവിൻറെ കൈകളിലാണെന്ന്, അത് ആർക്ക് നൽകണമെന്ന് പൂർണമായും അല്ലാഹുവിൻറെ തീരുമാനമാണ് എന്ന്. വേദക്കാർ തങ്ങൾക്ക് നൽകപ്പെട്ടതുപോലെയുള്ളത് മറ്റൊരു കൂട്ടർക്ക് നൽകപ്പെടുകയും അതിൻെ പേരിൽ അവർ ന്യായവാദം നടത്തുകയും ചെയ്യുമെന്ന് അവർ ഭയപ്പെടുന്നു. അവരുടെ ഭയവും അസൂയയും അഹങ്കാരവും അടിസ്ഥാനരഹിതമാണ്. അല്ലാഹുവിൻറെ അനുഗ്രഹം വിശാലമാണ്, ഒരു കൂട്ടർക്ക് നൽകി എന്ന് കരുതി മറ്റുള്ളവർക്ക് അത് നിഷേധിക്കപ്പെടുന്നില്ല. ഒരു കൂട്ടരുടെ അസൂയയോ സങ്കുചിത ചിന്താഗതിയോ കൊണ്ട് അല്ലാഹുവിൻറെ ഔദാര്യം ഒരിക്കലും ചുരുങ്ങി പോവുകയില്ല. അല്ലാഹു (واسع)'വിശാലമായ കഴിവുള്ളവൻ' ആണ്.

*നമ്മളിലും ഇല്ലേ ഈ ആത്മീയ അഹങ്കാരം❗

വിനയവും വിശാലമനസ്കതയും ആണ് വേണ്ടത്.അറിവിനെയും സത്യത്തെയും തങ്ങളുടെ സർക്കിളിൽ ഉള്ളവർക്ക് മാത്രം ചുരുക്കി കിട്ടാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണിത്. അല്ലാഹുവിൻറെ ഔദാര്യം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് അവനാണ്.  മറ്റുള്ളവർക്ക് ലഭിക്കുന്ന നന്മകൾ കണ്ട് അസൂയപ്പെടുകയല്ല, മറിച്ച് അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ വിശാലമാണ് എന്ന് തിരിച്ചറിയുകയാണ് യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്.

വാസിഉ' ആയ റബ്ബേ, ഞങ്ങളെ നിന്റെ കാരുണ്യം ലഭിച്ചവരിൽ ഉൾപ്പെടുത്തേണമേ. സത്യത്തെ ശരിയായ രീതിയിൽ ഉൾക്കൊള്ളാനും മനസ്സിലാക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ🤲🏻

ആലു ഇംറാൻ 3:69 – Reflection

ഈ ആയത്തിൽ വേദക്കാർ വിശ്വാസികളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായി അല്ലാഹു നമ്മെ അറിയിക്കുന്നു. എന്നാൽ ഇത് അന്നത്തെ ആളുകളെക്കുറിച്ച് മാത്രം പറയുന്നതല്ല. ഇന്നും പല രൂപങ്ങളിൽ നമ്മെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

സംഗീതം, സിനിമ, ഫാഷൻ, പുതിയ ട്രെൻഡുകൾ തുടങ്ങിയ പല കാര്യങ്ങളും അറിയാതെ നമ്മെ അല്ലാഹുവിൽ നിന്ന് അകറ്റാൻ കാരണമായേക്കാം. നമ്മളും പലപ്പോഴും അതിന്റെ പിന്നാലെ പോകാറുണ്ട്.

പക്ഷേ, അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. അല്ലാഹു നമ്മുടെ കൂടെയുണ്ടെങ്കിൽ മറ്റാരെയും ഭയപ്പെടേണ്ടതില്ല. അതുകൊണ്ട്, ആളുകളെ അനുകരിക്കുന്നതിന് പകരം അല്ലാഹുവിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുകയും, അവന്റെ കൽപ്പനകൾക്ക് മുൻഗണന നൽകുകയും ചെയ്യണം.

ചിന്തിക്കു

“ഞാൻ പിന്തുടരുന്നത് അല്ലാഹുവിലേക്കാണോ എന്നെ അടുപ്പിക്കുന്നത്, അതോ അവനിൽ നിന്ന് അകറ്റുന്നതോ?”

ആലു ഇംറാൻ 3:71 – Reflection

ഈ ആയത്തിൽ സത്യവും അസത്യവും കൂട്ടിക്കലർത്തുന്നതിനെക്കുറിച്ചും, അറിയുന്ന സത്യം മറച്ചുവെക്കുന്നതിനെക്കുറിച്ചുമാണ് അല്ലാഹു പറയുന്നത്.

ഈ ആയത്ത് വായിച്ചപ്പോൾ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കാര്യമുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് നമുക്ക് അറിയാവുന്ന പല സത്യങ്ങളുമുണ്ട്. അല്ലാഹു ഏകനാണ്, അവന് പങ്കുകാരില്ല, ഖുർആനും സുന്നത്തുമാണ് ശരിയായ മാർഗം എന്നിങ്ങനെ. എല്ലാം അറിയില്ലെങ്കിലും, പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ നമുക്കുണ്ട്.

പക്ഷേ, നമ്മുടെ ചുറ്റുമുള്ളവർ—അവർ മറ്റുമതസ്ഥരായാലും മുസ്ലിംകളായാലും—തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് കണ്ടിട്ടും, അത് തെറ്റാണെന്ന് അറിയാമായിട്ടും, പലപ്പോഴും “വെറുതെ പ്രശ്നമുണ്ടാക്കണ്ട”, “അത് പറഞ്ഞിട്ട് എന്ത് കാര്യം?” എന്ന് വിചാരിച്ച് നാം മിണ്ടാതിരിക്കാറുണ്ട്. അങ്ങനെ അറിയുന്ന സത്യം മറച്ചുവെക്കുന്നത് ഈ ആയത്ത് നമ്മളെയും ചിന്തിപ്പിക്കുന്നില്ലേ?

അതുപോലെ, ഇത് മറ്റുള്ളവരുടെ കാര്യം മാത്രമല്ല. നമ്മുടെ ജീവിതത്തിലും നമുക്ക് തെറ്റാണെന്ന് അറിയാവുന്ന പല ശീലങ്ങളുണ്ട്. പഠിച്ചിട്ടും, മനസ്സിലാക്കിയിട്ടും, അത് മാറ്റാതെ നാം തുടരുന്ന എത്ര കാര്യങ്ങളുണ്ട്! അതും ഒരുതരത്തിൽ അറിയുന്ന സത്യത്തോട് കണ്ണടയ്ക്കുന്നതല്ലേ?

ഈ ആയത്ത് മറ്റാരെയെങ്കിലും വിലയിരുത്താൻ വേണ്ടിയല്ല, ആദ്യം നമ്മെത്തന്നെ പരിശോധിക്കാനാണ് വിളിക്കുന്നത്. ഞാൻ അറിയുന്ന സത്യത്തിന് അനുസരിച്ചാണോ ജീവിക്കുന്നത്? അതോ അറിഞ്ഞിട്ടും അവഗണിക്കുകയാണോ?

വളരെ ആഴത്തിൽ ആത്മപരിശോധന നടത്താൻ പ്രേരിപ്പിക്കുന്ന ഒരു ആയത്താണിത്.

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു..

വേദക്കാർ; അവർ ധരിച്ചു വച്ചിരിക്കുന്നത് അവരാണ് ഇബ്രാഹിം (അ) നോട് ഏറ്റവും അടുപ്പമുള്ളവർ എന്ന്, എന്നാൽ ഈ ധാരണ ഒരു തെറ്റിദ്ധാരണ ആണന്ന് അള്ളാഹു അവരെ ഓർമ്മപ്പെടുത്തുകയാണ്. ഒരുപക്ഷേ ഇതൊക്കെ നമുക്കും ഒരു താക്കീത് തന്നെയാണ്... കാരണം, ഇന്ന് മുസ്ലീങ്ങൾക്കിടയിൽ ഒരുപാട് കക്ഷികളും സംഘടനകളും നിലനിൽക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഓരോ കക്ഷികളും ഓരോ സംഘടനകളും അവർ വിചാരിക്കുന്നത് അല്ലെങ്കിൽ അവർ വാദിക്കുന്നത് തങ്ങളാണ് ശരി ഞങ്ങളാണ് റസൂലിൻറ ശരിയായ പിൻഗാമികൾ എന്നൊക്കെയാണ്. എന്നാൽ ഇതിൻറെ ഒക്കെയും യഥാർത്ഥ്യം അല്ലാഹുവിന് മാത്രമാണ് അറിയുന്നത്. എന്നാൽ സത്യവിശ്വാസികളെ എക്കാലത്തും അല്ലാഹു സംരക്ഷിക്കും.. അവർക്ക് തുണയായി അവരുടെ രക്ഷാധികാരി യായി അല്ലാഹു തന്നെയുണ്ട്.. അൽഹംദുലില്ലാഹ് ...

വേദക്കാരിൽ ഒരു വിഭാഗം ആളുകൾ വിശ്വാസികളെ വഴിതെറ്റിക്കാൻ നടക്കുന്നുണ്ടെന്ന് അല്ലാഹു ഈ ആയത്തുകളിൽ പറയുന്നുണ്ട്. എന്നാൽ ഇന്ന് അതിൻറെ പല ഭാവ വ്യത്യാസങ്ങളിലൂടെ ഇതേ കാര്യം നമ്മുടെ സമൂഹത്തിലും നമ്മുടെ നാട്ടിലും നമ്മുടെ വീടുകളിലും നമ്മളുടെ മക്കളുടെ കൂട്ടുകെട്ടുകൾക്കിടയിലും നമുക്ക് കാണാവുന്നതാണ്. ഇസ്ലാമിൻറെ മതചിഹ്നങ്ങൾക്കെതിരെ ചില പുരോഗമനവാദികൾ ആഞ്ഞടിക്കുന്നുണ്ട്. ഇതൊക്കെ പഴഞ്ചൻ ആണെന്ന് അവർ വാദിക്കുന്നു. ഇസ്ലാമിനെതിരെ ആരൊക്കെ തന്നെ ഗൂഢാലോചനകളും ആയി വഴിതെറ്റിക്കാൻ വന്നാലും അല്ലാഹു ഉദ്ദേശിച്ചവർ അതായത് അവൻ ഹിദായത്ത് നൽകിയവർ അവന്റെ ഹിദായത്തിൽ അടിയുറച്ചു നിൽക്കുക തന്നെ ചെയ്യും. എന്നാൽ വഴിപിഴപ്പിക്കാൻ നടക്കുന്നവരാകട്ടെ അവരുടെ മനസ്സുകൾ എന്നും കറുത്തിരുണ്ടതായിരിക്കും ,അവർക്ക് ജീവിതത്തിൽ ഒരു സമാധാനവും ഉണ്ടാവുകയില്ല. മാത്രവുമല്ല അവർ തന്നെയാണ് വഴിതെറ്റിപ്പോകുന്നത് പക്ഷേ അവർ അത് അറിയുന്നില്ലല്ലോ..

സത്യത്തെ അസത്യവുമായി കൂട്ടി കലർത്തുകയും, പല സത്യങ്ങളും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മൂടിവയ്ക്കുകയും ചെയ്തവരെ പറ്റി അല്ലാഹു നമ്മെ അറിയിക്കുകയുണ്ടായി. നമ്മുടെ നാട്ടിൽ അത്തരം ആളുകൾ ഇല്ലേ! പല സത്യങ്ങളും അറിഞ്ഞിട്ടും സാധാരണക്കാരായ ജനങ്ങളെ അതൊന്നും അറിയിക്കാതെ പറഞ്ഞു പറ്റിച്ചു കോടികൾ ലാഭം ഉണ്ടാക്കി മതത്തിൻറെ പേരിൽ കച്ചവടം നടത്തുന്ന ആളുകളെ നമുക്കൊക്കെ അറിയാം.

കേരളത്തിൽ അത്തരം പള്ളികളും ജാറങ്ങളും മഖ്ബറകളും എണ്ണത്തിൽ കൂടി വരികയാണ്. എന്നാൽ സത്യങ്ങൾ മൂടിവെക്കുന്നത് അവർ മാത്രമല്ല. ഇസ്ലാമിൻറെ പല നിയമങ്ങളും സംഘടനകളുടെ താൽപര്യപ്രകാരം, സംഘടനാ നേതാക്കന്മാരുടെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഉദാഹരണമായി സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ പോലും ഒരുപാട് തെളിവുകൾ ഉണ്ടായിട്ടും നമ്മുടെ നാട്ടിലെ സംഘടനകൾക്ക് അത് ബാധകമല്ല. അവർ അതിനെ മൂടിവയ്ക്കുന്നു അല്ലെങ്കിൽ അത്തരം കാര്യങ്ങളെ അവർ അസത്യവുമായി കൂടി കലർത്തുന്നു. ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. ചില ആളുകൾക്ക് താടി കണ്ടാലും നീളൻ കുപ്പായങ്ങൾ കണ്ടാലും അവർ പറയും 'ഇതൊക്കെ കുറച്ചു കൂടുതലാണ്. ഇന്നത്തെ കാലത്ത് ഇതിൻറെ ഒന്നും ആവശ്യമില്ല.'..! എന്നാൽ ഇതൊക്കെ സുന്നത്തായ കാര്യങ്ങളാണ് എന്നെല്ലാം അവർക്ക് അറിയാം എന്നാലും അവർ ഇതൊന്നും പഠിപ്പിക്കുകയില്ല പ്രോത്സാഹിപ്പിക്കുകയുമില്ല ,കാരണം അവരുടെ സ്വന്തം താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് ഇസ്ലാമിനെയും ഇസ്ലാമിൻറെ ചിഹ്നങ്ങളെയും അവർ കാറ്റിൽ പറത്തുകയാണ്.

3:75

ആരാധനകൾ കൊണ്ട് മാത്രം വിശ്വാസിയാവാൻ കഴിയുമോ?

ഖുർആൻ അന്ന് വേദക്കാരിൽ ഒരു വിഭാഗത്തെ വിമർശിച്ചത് അവരുടെ കൂട്ടരല്ലാത്തവരുടേമേൽ അവർ നടത്തിയിരുന്ന വഞ്ചനയുടെ കാര്യമാണ്.

അമ്പുകൾ ഓരോന്ന് നമ്മൾക്ക് നേരെ തന്നെ തിരിഞ്ഞു വരികയാണല്ലേ ❗ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം തൻറെ ഇടപാടുകളിൽ എത്രത്തോളം വിശ്വസ്തനാണെന്നത് പ്രധാമാണ്. മുസ്ലിംകൾ സ്വന്തം സമുദായത്തിന് പുറത്തുള്ളവരോടും സത്യസന്ധമായ നിതിയോടും കൂടി ഇടപഴകണം. *ആരാധനകൾ കൊണ്ട് മാത്രം വിശ്വാസിയാവാൻ കഴിയില്ല ഇടപാടുകളിൽ സത്യസന്ധതയും മറ്റുള്ളവരുടെ നീതിയും കൂടി ഉണ്ടെങ്കിൽ മാത്രമേ വിശ്വാസം പൂർണ്ണമാവൂ.

ശരിക്ക് ചിന്തിക്കേണ്ട കാര്യമാണ് ഞാൻ എൻറെ കുടുംബത്തോട്, മക്കളുടെ ഇടയിൽ എല്ലാം ഏത്രത്തോളം നീതി പുലർത്തുന്നവനാണ്❗ ആരും കാണുന്നില്ലെങ്കിൽ പോലും മറ്റുള്ളവരോട് ഞാൻ സത്യസന്ധത പുലർത്തുന്നവനാണോ ❗എത്ര ചെറിയ കാര്യമാണെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങൾ ഞാൻ അവഗണിക്കാറുണ്ടോ ❗

3:76

യഥാർത്ഥ ഈമാൻ വാഗ്ദാനം പാലിക്കുന്നതിലും അല്ലാഹുവിനെ ഭയന്ന് ജീവിക്കുന്നതിലുമാണ്‌

അല്ലാഹുവിനോടുള്ള വാഗ്ദാനങ്ങൾ ( നമസ്കാരം, ഖുർആൻ, അനുസരണം etc ), ആളുകളോടുള്ള വാഗ്ദാനങ്ങൾ  ഞാൻ ാലിക്കാറുണ്ടോ ❓ആരും അറിയാത്ത സമയത്തും അല്ലാഹുവിനെ ഭയന്ന് തെറ്റുകൾ ഒഴിവാക്കാൻ സാധിക്കാറുണ്ടോ ❓സ്വയം വിലയിരുത്തി മാറിയേ മതിയാവൂ.

അല്ലാഹുവിൻറെ ഇഷ്ടം നേടാൻ ആരാധനകൾ മാത്രം പോരാ ജീവിതത്തിലേ പെരുമാറ്റങ്ങളിലും കരാറുകളിലും സത്യസന്ധതയും സൂക്ഷ്മതയും ആവശ്യമാണ് എന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.

3:77

ചെറിയ നേട്ടങ്ങൾക്ക് വേണ്ടി നമ്മൾ നൽകുന്ന വില എത്ര വലുതാണ്

അല്ലാഹുവുമായോ മറ്റു മനുഷ്യരുമായോ ചെയ്യുന്ന വാഗ്ദാനങ്ങൾ എത്രമാത്രം ഗൗരവമുള്ളതാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നു . ഈ ലോകത്തെ പണത്തിനും പ്രശസ്തിക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി സ്വന്തം സത്യസന്ധതയെയും വിശ്വാസത്തെയും പണയപ്പെടുത്തി പരലോകത്തെ തീരാനഷ്ടം വരുത്തിവെക്കുന്നു.

താൽക്കാലിക വാഗ്ദാനങ്ങൾ നൽകി ജീവിതത്തിന്റെ തിരക്കുകളിൽപ്പെട്ട് അത് വിട്ടുപോവുന്ന പ്രവണത നമ്മളിൽ തന്നെ ഇന്ന് വ്യാപകമാണല്ലോ ❗എന്നാൽ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ നമ്മൾ എത്രത്തോളം ജാഗ്രത കാണിക്കാറുണ്ട്❗ കപടവിശ്വാസത്തിന്റെ ലക്ഷണമായി നബി (സ ) പഠിപ്പിച്ചിട്ടുള്ളതും ഇതുതന്നെയല്ലേ.

പരലോകത്ത് അല്ലാഹുവിൻറെ കാരുണ്യം ലഭിക്കാതിരിക്കുക എന്നത് ഏറ്റവും വലിയ ശിക്ഷയാണ്. അല്ലാഹു നമ്മോട് സംസാരിക്കാതിരിക്കുകയോ നമ്മളെ പരിഗണിക്കാതിരിക്കുക ചെയ്യുക എന്നത് എത്ര ഭയാനകമാണ്.

ദുനിയാവിലെ ചെറിയ ഒരു ഉദാഹരണം പറയാം.

​ഒരു വലിയ എയർപോർട്ടിൽ നിങ്ങൾ ഒറ്റപ്പെട്ടു നിൽക്കുകയാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലോ, തകർന്നുപോയ ഒരു തീരുമാനത്തിലോ ആണ് നിങ്ങൾ അവിടെ നിൽക്കുന്നത് എന്ന് കരുതുക. ആ സമയത്ത്, നിങ്ങളെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന, അല്ലെങ്കിൽ നിങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഒരാൾ  (നിങ്ങളുടെ ഒരു പഴയ സുഹൃത്തോ, വഴികാട്ടിയോ, അല്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ സാധിക്കുന്ന ഉന്നതനായ ഒരാളോ )അവിടെക്കൂടെ കടന്നുപോകുന്നു.

​നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിയുന്നു. നിങ്ങൾ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുന്നു, ഒരു സഹായത്തിനായി കൈനീട്ടുന്നു. പക്ഷേ, അദ്ദേഹം നിങ്ങളെ കാണാത്തതുപോലെ, അല്ലെങ്കിൽ നിങ്ങളെ കണ്ടിട്ടും ഒട്ടും ഗൗനിക്കാതെ, തിരിഞ്ഞുപോലും നോക്കാതെ തന്റെ പാട്ടിന് നടന്നുപോകുന്നു.

​ആ നിമിഷം നിങ്ങൾക്ക് അനുഭവപ്പെടുന്ന ആ ഒരു അവഗണനയുടെ വേദനയും, നിസ്സഹായാവസ്ഥയും, ഒറ്റപ്പെടലും ഉണ്ടല്ലോ... അതുപോലെ

പരലോകത്ത് ഏറ്റവും വലിയ ആശ്രയമായി നമ്മൾ കാണുന്ന അല്ലാഹു നമ്മളിലേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതിരുന്നാൽ, ആ നിമിഷം അനുഭവപ്പെടുന്ന ആത്മാവിന്റെ ശൂന്യത എത്ര വലുതായിരിക്കും❗

മറ്റൊന്ന് അല്ലാഹു ശുദ്ധീകരിക്കുകയില്ല എന്ന് പറയുമ്പോൾ: പാപങ്ങൾ ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ ഒരു alarm അടിക്കാറുണ്ടല്ലേ അത് അല്ലാഹുവിൻറെ വലിയൊരു അനുഗ്രഹമാണ്. എന്നാൽ ആത്മാർത്ഥമായി പാശ്ചാത്തപിച്ച് അത് കഴുകി കളയാൻ ശ്രമിക്കാത്ത ഒരാൾ, താൻ ചെയ്ത തെറ്റിനെ ശരിയാണെന്ന് വിചാരിച്ചു ജീവിക്കുന്നു.അപ്പോൾ അല്ലാഹു അവനെ നേർവഴിയിലേക്ക് കൊണ്ടുവരികയോ അവനെ ശുദ്ധീകരിക്കുകയോ ഇല്ല. ശരിക്കും ഇത് പരലോകത്ത് ശിക്ഷ മാത്രമല്ല മരണത്തിന് മുമ്പ് തന്നെ ഒരാൾ തന്റെ ജീവിതത്തിൽ ചെയ്യുന്ന പാപങ്ങൾക്ക് മൂലം തന്നെ അവനെ ആത്മീയമായി മരിച്ചവനാക്കുന്നു..

യാ അല്ലാഹ്  നിന്റെ തൃപ്തിയെക്കാൾ ദുനിയാവിലെ ഒരു ലാഭവും  തിരഞ്ഞെടുക്കാതിരിക്കാനും, എല്ലാ സാഹചര്യങ്ങളിലും സത്യസന്ധതയിൽ ഉറച്ചുനിൽക്കാനും ഞങ്ങളെ നീ സഹായിക്കണമേ.🤲🏻

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

68 മത്തെ ആയത്തിൽ ഇബ്രാഹിം നബിയോട് കൂടുതൽ അടുപ്പമുള്ളവർ അദ്ദേഹത്തെ പിൻപറ്റിയ വരും ഈ നബിയും സത്യവിശ്വാസികളും ആണെന്ന് പറയുന്നു. ഇവിടെ നമ്മൾ നമ്മളെ തന്നെ ഒന്ന് വിചാരണ നടത്തേണ്ടതായിട്ടുണ്ട്. നമ്മൾ ഖുർആനും സുന്നത്തും അനുസരിച്ചാണോ ജീവിക്കുന്നത്. നമ്മൾ മേൽപ്പറഞ്ഞ ഈ വിഭാഗത്തിൽ പെടുമോ. ഈ വിഭാഗത്തിൽ പെടുവാൻ വേണ്ടി നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിക്കണം. നമ്മുടെ രക്ഷാധികാരി അല്ലാഹു ആകുവാൻ വേണ്ടി നമ്മൾ പരിശ്രമിക്കണം. തുടർന്ന് അടുത്ത ആയത്തുകളിൽ അള്ളാഹു പറയുന്നുണ്ട് വേദക്കാരിൽ നിന്നുള്ള ഒരു വിഭാഗമാളുകൾ സത്യവിശ്വാസികളെ വഴിതെറ്റിക്കാൻ നോക്കുന്നതും അല്ലാഹുവിന്റെ ആയത്തുകളിൽ അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ അസത്യവുമായി കൂട്ടി കലർത്തുകയും സത്യത്തെ മറച്ചുവെക്കുകയും ചെയ്യുന്നു. എന്നുപറയുന്നു. ഇവിടെ നാം ചിന്തിക്കേണ്ടതുണ്ട് നമ്മുടെ കയ്യിൽ ഖുർആനും സുന്നത്തും ഉണ്ടായിട്ടും പല വിഭാഗം ആളുകളും മേൽപ്പറഞ്ഞ പ്രവർത്തികളെല്ലാം ചെയ്യുന്നു ണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല നമ്മൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. നിശ്ചയമായും മാർഗ്ഗദർശനം അല്ലാഹുവിന്റെ മാർഗദർശനമാണ്. അനുഗ്രഹം അല്ലാഹുവിന്റെ കയ്യിലാണ് . അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ നൽകുന്നു. ആ അനുഗ്രഹം ലഭിക്കാൻ നമ്മൾ പരിശ്രമിക്കണം. തുടർന്ന് അടുത്ത ആയത്തുകളിൽ അള്ളാഹു പറയുന്നു വേദക്കാരിൽ ചിലരുണ്ട് ഒരു ഏൽപ്പിച്ചാൽ അവർ തിരിച്ചു നൽകും എന്നാൽ വേറെ ചിലർ ഒരു ദിനാർ ഏൽപ്പിച്ചാലും തിരികെ നൽകില്ല. ഇവിടെ വിശ്വാസവഞ്ചനയാണ് നാം കാണുന്നത്. ഇന്നും ഇങ്ങനെയുള്ള ആളുകളെ നമുക്ക് കാണാൻ പറ്റും. ഇങ്ങനെയുള്ള ആളുകളുടെ കൂട്ടത്തിൽ നമ്മൾ പെടാതെ സൂക്ഷിക്കണം. ഏതൊരു തന്റെ കരാർ നിറവേറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തു വോ അവരെ അല്ലാഹു സ്നേഹിക്കും. നിശ്ചയമായും അല്ലാഹുവിന്റെ സത്യശപഥങ്ങൾക്കും തുച്ഛമായ വില വാങ്ങുന്നവർക് പരലോകത്ത് യാതൊരു ഓഹരിയും ഇല്ല. ഖിയാമത്ത് നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ നോക്കുകയോ അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്. ഈ കാര്യങ്ങളെല്ലാം വേദക്കാരോടാണ് പറയുന്നതെങ്കിലും ഇത് നമ്മളോട് കൂടിയാണ് പറയുന്നത് എന്ന ചിന്ത നമ്മളിൽ ഉണ്ടായിരിക്കണം അതനുസരിച്ച് വേണം നമ്മൾ ജീവിക്കുവാൻ. അങ്ങനെ ജീവിക്കുവാൻ നമ്മൾക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

Reflection – ആലു ഇംറാൻ 3:72

ഈ ആയത്ത് വായിക്കുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് മാത്രം ചിന്തിക്കാതെ ആദ്യം നമ്മളെത്തന്നെ പരിശോധിക്കണം എന്ന് തോന്നി.

നമ്മൾ മുസ്ലിംകളാണ്, നബി (സ)യുടെ ഉമ്മത്താണ് എന്ന് അഭിമാനത്തോടെ പറയുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നാം പെരുമാറുന്നുണ്ടോ എന്ന് ചിന്തിക്കണം. ചിലപ്പോൾ അറിയാതെയും ചിലപ്പോൾ അറിഞ്ഞുകൊണ്ടും സത്യത്തെ മറച്ചുവെക്കുകയോ, തെറ്റിനെ ശരിയെന്ന പോലെ അവതരിപ്പിക്കുകയോ ചെയ്യാൻ ഇടയാകാം.

അല്ലാഹു സത്യത്തെ സത്യമായി മനസ്സിലാക്കാനും, അതിൽ ഉറച്ചുനിൽക്കാനും, ഒരിക്കലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാത്തവരായി ജീവിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ.

ആലു ഇംറാനിലെ ഓരോ ആയത്തും നമ്മുടെ വിശ്വാസത്തെയും ജീവിതത്തെയും വീണ്ടും പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വായിക്കുന്തോറും ഓരോ ആയത്തും അടുത്ത ആയത്തുമായി ബന്ധപ്പെട്ടു നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നതുപോലെ തോന്നുന്നു.

Reflection – ആലു ഇംറാൻ 3:73

ഈ ആയത്ത് എന്നെ ഏറെ ചിന്തിപ്പിച്ചു. ഹിദായത്ത് എന്നത് നമ്മുടെ ബുദ്ധിയോ കഴിവോ കൊണ്ട് ലഭിക്കുന്ന ഒന്നല്ല. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രമാണ് ഹിദായത്ത് നൽകുന്നത്.

നമുക്ക് ഖുർആൻ പഠിക്കാനും, തഫ്സീർ മനസ്സിലാക്കാനും, ദീനിനെക്കുറിച്ച് പഠിക്കാനും അവസരം ലഭിച്ചത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. അത് ഒരിക്കലും നമ്മുടെ മികവുകൊണ്ടല്ല. അതുകൊണ്ട് മറ്റുള്ളവരെ വിധിക്കാനോ, “ഇവർ ഇങ്ങനെയല്ലേ”, “അവരുടെ കുടുംബം അങ്ങനെയല്ലേ” എന്ന് കുറ്റപ്പെടുത്താനോ നമുക്ക് അവകാശമില്ല.

ഒരു ഖുർആൻ പഠിക്കുന്ന വ്യക്തിയുടെ കുടുംബത്തിലുള്ള എല്ലാവർക്കും അതേ ഹിദായത്ത് ലഭിക്കണമെന്നില്ല. ഹിദായത്ത് അല്ലാഹുവിന്റെ ദാനമാണ്.

അതുകൊണ്ട്, മറ്റുള്ളവരെ വിലയിരുത്തുന്നതിന് പകരം, അല്ലാഹു നമുക്ക് നൽകിയ ഹിദായത്തിന് നന്ദി പറയുകയും, നമുക്ക് ലഭിച്ച ഇൽം ജീവിതത്തിൽ പകർത്താനും, ആ ഹിദായത്തിൽ ഉറച്ചുനിൽക്കാനും ശ്രമിക്കുകയാണ് വേണ്ടത്.

അല്ലാഹു നമുക്ക് നൽകിയ ഹിദായത്തിൽ അവസാനം വരെ ഉറച്ചുനിൽക്കാനും, പഠിച്ച ഇൽം ജീവിതത്തിൽ പ്രവർത്തിയാക്കാനും തൗഫീഖ് നൽകട്ടെ. ആമീൻ.

Reflection – ആലു ഇംറാൻ 3:74

ഈ ആയത്ത് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് തന്റെ പ്രത്യേക അനുഗ്രഹങ്ങളും കഴിവുകളും നൽകുന്നു.

ജീവിതത്തിൽ നമ്മളെക്കാൾ കൂടുതൽ അറിവും, കഴിവും, സൗന്ദര്യവും, സമ്പത്തും, നല്ല സ്വഭാവവും ലഭിച്ച ആളുകളെ കാണുമ്പോൾ അസൂയപ്പെടേണ്ടതില്ല. അതെല്ലാം അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹമാണ്.

അവർക്ക് നൽകിയ അനുഗ്രഹങ്ങൾ കണ്ടാൽ, നാമും അല്ലാഹുവിനോട് നല്ലത് ചോദിക്കണം. “അല്ലാഹുവേ, അവർക്ക് നൽകിയ ഖൈറിനേക്കാൾ നല്ലത് എനിക്കും നൽകേണമേ” എന്ന് വിശ്വാസത്തോടെ ദുആ ചെയ്യാം. അല്ലാഹുവിന്റെ ഖജനാവിന് ഒരിക്കലും കുറവില്ല.

അതുകൊണ്ട്, മറ്റുള്ളവരുടെ അനുഗ്രഹങ്ങൾ കണ്ട് വിഷമിക്കുന്നതിനുപകരം, അല്ലാഹുവിൽ വിശ്വാസം വെച്ച് ദുആ ചെയ്യുകയാണ് വേണ്ടത്. മൂസാ നബി (അലൈഹിസ്സലാം) ചെയ്ത ഈ ചെറിയ ദുആ എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടാകട്ടെ:

رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ

“എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏത് നന്മയ്ക്കും ഞാൻ തീർത്തും ആവശ്യക്കാരനാണ്.”

അല്ലാഹു തന്റെ വിശാലമായ അനുഗ്രഹത്തിൽ നിന്ന് നമുക്കും ധാരാളം ഖൈർ നൽകുകയും, അവനിൽ മാത്രം വിശ്വാസം വെച്ച് ജീവിക്കാൻ തൗഫീഖ് നൽകുകയും ചെയ്യട്ടെ. ആമീൻ.

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

68 മുതൽ 77 വരെയുള്ള റിഫ്ലക്ഷന്

ഇബ്രാഹിം നബിയുടെ പിന്തുടർച്ചക്കാരാണെന്ന് യഹൂദികളും നസ്രാണികളും വാദിക്കുമായിരുന്നു അല്ലാഹു ഇരുലോകത്തും അനുഗ്രഹങ്ങൾ നൽകിയ ഇബ്രാഹിം നബി  അല്ലാഹു തന്റെ കൂട്ടുകാരനാണ് എന്ന് വിശേഷിപ്പിച്ച ആ പ്രവാചകനെ ഞങ്ങ്ളുടെ ആണെന്ന് ഓരോ കൂട്ടരും അഭിമാനിക്കുമായിരുന്നു എന്നാൽ അല്ലാഹു ആ കാര്യം വ്യക്തമാക്കി തരികയാണ് തീർച്ചയായും ഇബ്രാഹിം നബിയോട് കൂടുതൽ അടുപ്പവും ബന്ധവും ഉള്ളവർ അദ്ദേഹത്തെ പിൻപറ്റിയവരും ഈ പ്രവാചകനും വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ് അള്ളാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി ആകുന്നു

എന്നാൽ അഹങ്കാരം മൂത്ത വേദക്കാർ മോഹിക്കുകയാണ് സത്യവിശ്വാസികളെ വഴി പിഴപ്പിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാൽ അവർ തങ്ങളെ തന്നെയാണ് വഴിപിഴപ്പിക്കുന്ന

ത്

വേദക്കാർ തങ്ങളുടെ ഈശ്വര നിമിത്തം  പ്രവാചകനെ അംഗീകരിക്കാൻ കഴിയുന്നില്ല  അംഗീകരിക്കാൻ കഴിയുന്നില്ല അവർ സത്യവും അസത്യവും കൂട്ടിക്കളർത്തുകയും വിശ്വാസികളുടെ മുമ്പിൽ വിശ്വാസിയായി പിന്നീട് അവിശ്വാസിയായി കൊണ്ട് പിന്തിരിയുകയും ചെയ്തു  ചെയ്തുകൊണ്ട് അവരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് അല്ലാഹു പറയുകയാണ് നബിയെ പറയുക അല്ലാഹുവിന്റെ മാർഗദർശനമാണ് ശരിയായ മാർഗ്ഗദർശനം നിശ്ചയമായും അനുഗ്രഹം അല്ലാഹുവിന്റെ കൈവശമാണ് അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്നു അവൻ മഹത്തായ അനുഗ്രഹം ആകുന്നു അഹ്ലുൽ

കിതാബുകളെ കുറിച്ച് പറയുകയാണ് ഒരു കൂമ്പാരം സമ്പത്ത് ഏൽപ്പിച്ചാലും അതു മുഴുവനും അതേപടി തിരിച്ചേൽപ്പിക്കുന്നവരും അഹ്ലുൽ  കിതാബുകാരി ഉണ്ട് എന്നാൽ വളരെ തുച്ഛമായ ഏൽപ്പിച്ചാലും അത് തിരിച്ചുകിട്ടാൻ പിന്നാലെ നടക്കേണ്ടി വരുന്നവരെ ഉണ്ട് വേദക്കാരൻ അല്ലാത്തവരോട് മേൽ തങ്ങൾക്ക് ഒരു ബാധ്യതയും ഇല്ലെന്ന് പറഞ്ഞ് അവർ അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയാണ് ഒരു സത്യവിശ്വാസി അമാനത്ത് സൂക്ഷിക്കുന്നതിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് പഠിപ്പിക്കുകയാണ് വസ്തുവിന്റെ വിലയും മഹത്വമോ അല്ല അവന്റെ  വിശ്വസ്തതയാണ് പ്രധാനം അവർ അവർക്ക് വേദക്കാർ അല്ലാത്തവരുടെ ലക്ഷ്ക്ല്ത്വരോട്ര കരാറും ഇല്ല കള്ളം പറയുകയാണ് അത് അല്ലാഹു വ്യക്തമാക്കുകയാണ് ആര്ക്ഷ്മ സൂക്ഷ്മത  പാലിക്കുകയും ചെയ്തുവോ അവരെ അല്ലാഹു നിശ്ചയമായും സ്നേഹിക്കും എന്നാൽ അല്ലാഹുവിനുള്ള കരാറിനും തുച്ഛമായ വില വാങ്ങുന്നവർക്ക് അള്ളാഹു പരലോകത്ത് ഒരു ഓഹരിയും നൽകില്ല അവരുടെ സംസാരിക്കുകയില്ല അവരുടെ നേരെ നോക്കുകയുമില്ല അവരെ സംസ്കരിച്ച് നന്നാക്കുകയുമില്ല അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും ലാഇലാഹ ഇല്ലല്ലാഹ് എന്ന കരാർ മുറുകെ പിടിക്കുന്നവർ ഇങ്ങനെയുള്ള വീഴ്ചകളിൽ ഒന്നും പെട്ടുപോകരുതെന്ന് അല്ലാഹു പഠിപ്പിക്കുകയാണ്

ഇത് വളരെ ഗൗരവപ്പെട്ട കാര്യമാണെന്ന് അറിയിക്കുകയും  ചെയ്യുന്നു

അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ അനുഗ്രഹിക്കട്ടെ    അമീൻ

Assalamualaikum varahmathulla

In the ayah where some of the ahlul kitab say to each other to believe with the believers for the day and disbelieve at night - I felt like aren’t some of us— the same how we behave when we are in a  Quran class or in that circle of friends.. and contrast to how we behave when we are at a school friends gathering/ a marriage party / etc.

we may not be doing this intentionally but in the end it seems like that.  May Allah guide us

خَلَاق

നമ്മുടെ സ്വഭാവം കൊണ്ട് പരലോകത്ത് കിട്ടുന്ന Share . ഈ വാക്ക് ഭയപ്പെടുത്തുന്നു.

പരലോകത്ത് ഒരു വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ റബ്ബിനെ കാണുക എന്നത്. നമ്മുടെ ചെയ്തികൾ കൊണ്ട് റബ്ബ് നമ്മെ തിരിഞ്ഞു നോക്കാത്ത , സംസാരിക്കാത്ത ഒരു അവസ്ഥ.... അല്ലാഹു കാത്തു രക്ഷിക്കട്ടെ

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الْأَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ

അല്ലാഹുവേ! നിഷിദ്ധമായ സ്വഭാവ കർമ്മങ്ങളും ദുഷിച്ച ഇച്ഛകളും വന്നു പോകുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു.

Ayah 70-71

Why are you denying the ayaahs while you just not see but are a witness to it.. Subhanallah.. Many a times we may showcase ourselves as the one who follows the ayahs of Allah, but when reality meets it is denied for worldly benefit. Similarly mixing with truth, falsehood!! Or hiding truth knowingly .!

Are we safe!!! From this ayah..

The shy or fear mostly makes us hide the truth..😔

Yaa Rabb make you our most priority 🤲

Give us the strength to talk boldly and fearlessly..

Help us practice the Haqq we have learnt🤲

Allahumma arinal haqqa haqqan...

Ayah 72

Nowadays, it has become a common practice among many ex muslims to give their false thoughts on islam which even results in the conversion of those who have weak iman.

Gaining strong religious knowledge has become mandatory again and again.. Just hijab and prayer is not enough.. Deep understanding is much needed.

Allahu musta'aan.

May Allah protect our Imaan.. 🤲

Ya Muqallibal Quloob.. Thabbith Quloobana alaa deenik.. 🤲❤️

Ayah 73-74

قُلْ إِنَّ الْهُدَى هُدَى اللَّهِ

Allah guides the hearts of the faithful to the perfect faith through the clear Ayat, plain proofs and unequivocal evidence that He has sent down to His servant and Messenger Muhammad ﷺ.

قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٞ

All affairs are under His control, and He gives and takes. Verily, Allah gives faith, knowledge and sound comprehension to whomever He wills. He also misguides whomever He wills by blinding his sight, mind, sealing his heart, hearing and stamping his eyes closed. Allah has the perfect wisdom and the unequivocal proofs.

يَخْتَصُّ بِرَحْمَتِهِ مَن يَشَآءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

(He has endowed you, O believers, with tremendous virtue, in that He honored your Prophet Muhammad ﷺ over all other prophets, and by directing you to the best Shari`ah there is.

Yaa Rabb, grand the Fadhl you give to the choosen ones.. Make us among the choosen one.. 🫂 Grand us your Rahmah.. Grand the Huda from you.. Ya Rabb.. Make us among the believers.. 🤲

Assalamualaikum wa rahmathullah…

Vargheeyathayeyum melkozhmakaleyum nishesham illathakunna vakukal

Ethenkl jaathiko nadino tharavadino Allah oru priority nalkunilla

Hridayangalile thaqwa matraman avan nokunnath

Athiloode matram oralk mattoralekal shreshtatha nalkunnu..

Aa guidance labhikunna aalukalil Allah namale ulpaduthatte

Aameen